ETV Bharat / sports

രണ്ട് വിക്കറ്റ് വീണു, പതറാതെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍; ഹൈദരാബാദില്‍ ഒപ്പത്തിനൊപ്പം - ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്

ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍.

India vs England Score  IND vs ENG Day 3 Lunch  ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്  ഹൈദരാബാദ് ടെസ്റ്റ്
India vs England
author img

By ETV Bharat Kerala Team

Published : Jan 27, 2024, 12:38 PM IST

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കുന്നു (India vs England 1st Test Day 3 Lunch). മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയെ 436 റണ്‍സില്‍ പുറത്താക്കിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 15 ഓവറില്‍ 89 റണ്‍സ് നേടിയിട്ടുണ്ട് (England 2nd Innings Score During Day 3 Lunch). ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡിനേക്കാള്‍ 101 റണ്‍സിന് മാത്രം പിന്നിലാണ് നിലവില്‍ സന്ദര്‍ശകര്‍.

33 പന്തില്‍ 31 റണ്‍സ് നേടിയ ഓപ്പണര്‍ സാക്ക് ക്രാവ്‌ലി, 52 പന്തില്‍ 47 റൺസ് നേടിയ ബെൻ ഡക്കറ്റ് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് നഷ്‌ടപ്പെട്ടത്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിൻ, പേസർ ജസ്‌പ്രീത് ബുംറ എന്നിവരാണ് വിക്കറ്റുകൾ വീഴ്‌ത്തിയത്.

ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 421 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌പിന്നര്‍മാരെ ഉപയോഗിച്ച് പന്തെറിഞ്ഞ ഇംഗ്ലണ്ട് ദിവസത്തിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ ഇന്ത്യയുടെ ശേഷിക്കുന്ന വിക്കറ്റുകളും നേടി. ഇന്ന്, 15 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സ്കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കാനായത് (India vs England).

87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) വിക്കറ്റായിരുന്നു ഇന്ത്യയ്‌ക്ക് ഇന്ന് ആദ്യം നഷ്‌ടപ്പെട്ടത്. പിന്നാലെ ജസ്‌പ്രീത് ബുംറ ഗോള്‍ഡന്‍ ഡക്കായി. ജോ റൂട്ടായിരുന്നു (Joe Root) ഈ രണ്ട് വിക്കറ്റും നേടിയത്.

തൊട്ടടുത്ത ഓവറില്‍ അക്‌സര്‍ പട്ടേലിനെ (Axar Patel) മടക്കി രേഹന്‍ അഹമ്മദ് ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കുകയായിരുന്നു. 100 പന്തില്‍ നിന്നും 44 റണ്‍സാണ് അക്‌സര്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയത്. നേരത്തെ, യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), കെഎല്‍ രാഹുല്‍ (KL Rahul) എന്നിവരും ഇന്ത്യയ്‌ക്കായി അര്‍ധസെഞ്ച്വറി നേടി.

ഓപ്പണര്‍ ജയ്‌സ്വാള്‍ 74 പന്തില്‍ നിന്നും 80 റണ്‍സ് നേടിയാണ് പുറത്തായത്. പത്ത് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. 123 പന്തില്‍ 83 റണ്‍സായിരുന്നു രാഹുലിന്‍റെ സമ്പാദ്യം.

Also Read : ബൗളിങ് 'ജോ'റാക്കി റൂട്ട്, മൂന്നാം ദിനം രാവിലെ തന്നെ ഇന്ത്യ വീണു; ഒന്നാം ഇന്നിങ്‌സില്‍ മികച്ച ലീഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.