ETV Bharat / sports

ബുംറയ്‌ക്ക് പകരക്കാരൻ വേണം, ബാറ്റിങ് നിരയിലും അഴിച്ചുപണി ; റാഞ്ചിയില്‍ 'മാറ്റങ്ങള്‍' ഉറപ്പ്, സാധ്യത ഇലവൻ അറിയാം - ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ പരിശോധിക്കാം

India vs England 4th Test  India Predicted XI  Devdutt Padikkal Akash Deep  ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്  റാഞ്ചി ടെസ്റ്റ് ഇന്ത്യ സാധ്യത ഇലവൻ
India Predicted Playing XI
author img

By ETV Bharat Kerala Team

Published : Feb 22, 2024, 1:08 PM IST

റാഞ്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനായി രോഹിത് ശര്‍മയും സംഘവും നാളെ റാഞ്ചിയില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യൻ പ്ലെയിങ് ഇലവനില്‍ ആരൊക്കെ ഉണ്ടാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നിലാണ് ആതിഥേയരായ ഇന്ത്യ. ഹൈദരാബാദിലെ തോല്‍വിയ്‌ക്ക് ശേഷം വിശാഖപട്ടണത്തും രാജ്‌കോട്ടിലും തകര്‍പ്പൻ ജയങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചുവന്നത്.

434 റണ്‍സിനായിരുന്നു കഴിഞ്ഞ രണ്ട് മത്സരവും ഇന്ത്യ ജയിച്ചത്. റാഞ്ചിയിലും ജയം തുടര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് പരമ്പരയും സ്വന്തമാക്കാം. നാലാം മത്സരത്തിനായി ഇംഗ്ലീഷ് പടയെ നേരിടാനിറങ്ങുമ്പോള്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ സേവനം ലഭ്യമാകില്ല എന്നത് ഇന്ത്യൻ ടീമിന് തിരിച്ചടിയാണ്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും കളിച്ച ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായ ജസ്‌പ്രീത് ബുംറയുടെ ജോലിഭാരം കുറയ്‌ക്കുന്നതിനായാണ് ബിസിസിഐ താരത്തിന് നാലാം മത്സരത്തില്‍ വിശ്രമം അനുവദിച്ചത്. ബുംറയുടെ അഭാവത്തില്‍ ആര്‍ക്കാകും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മുഹമ്മദ് സിറാജിനൊപ്പം സ്ഥാനം ലഭിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മുകേഷ് കുമാര്‍, ആകാശ് ദീപ് എന്നിവരാണ് സ്ക്വാഡിലുള്ള പേസര്‍മാര്‍. നേരത്തെ, വിശാഖപട്ടണം ടെസ്റ്റില്‍ മുകേഷ് കുമാര്‍ ഇന്ത്യയ്‌ക്കായി കളിച്ചിരുന്നു. ആ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നേടിയ താരത്തെ രഞ്ജി ട്രോഫി മത്സരത്തിനായിട്ടാണ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുൻപ് സ്ക്വാഡില്‍ നിന്നും ഒഴിവാക്കിയത്.

പിന്നാലെ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയാണ് താരം സ്ക്വാഡിലേക്ക് തിരിച്ചെത്തിയത്. അതേസമയം, നേരത്തെ ലഭിച്ച അവസരം മുകേഷ് കുമാറിന് മുതലെടുക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ ആകാശ് ദീപിനെയിറക്കി ഒരു പരീക്ഷണത്തിന് ഇന്ത്യ മുതിര്‍ന്നേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാളെ കൊണ്ടുവന്ന് നാല് സ്‌പിന്നര്‍മാരുമായും ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടി വരില്ല.

ബാറ്റിങ് ഡിപ്പാര്‍ട്‌മെന്‍റില്‍ രജത് പടിദാറിന്‍റെ സ്ഥാനം മാത്രമാണ് നിലവില്‍ തുലാസില്‍. പരമ്പരയില്‍ കഴിഞ്ഞ രണ്ട് മത്സരവും കളിച്ച പടിദാറിന് മികവിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പടിദാറിന് പകരം ദേവ്ദത്ത് പടിക്കലിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.

Also Read : 'ഇവിടെ എന്തും സംഭവിക്കാം' ; റാഞ്ചിയിലെ പിച്ച് കണ്ട് 'ഞെട്ടി' ബെൻ സ്റ്റോക്‌സ്

നിലവില്‍ തകര്‍പ്പൻ ഫോമിലുള്ള താരമാണ് 23കാരനായ ദേവ്‌ദത്ത് പടിക്കല്‍. രഞ്ജി ട്രോഫിയിലെ നാല് മത്സരങ്ങളില്‍ നിന്നും 556 റണ്‍സാണ് പടിക്കല്‍ നേടിയത്. 3 സെഞ്ച്വറിയും അടിച്ചെടുക്കാൻ യുവ ബാറ്റര്‍ക്കായിട്ടുണ്ട്.

ഇന്ത്യ സാധ്യത പ്ലെയിങ് ഇലവൻ (India Predicted XI For 4th Test Against England): രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, അക്‌സര്‍ പട്ടേല്‍/ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.