ETV Bharat / sports

പാരാലിമ്പിക്‌സില്‍ മെഡല്‍ വേട്ടയുമായി ഇന്ത്യ; ഷോട്ട്പുട്ടിൽ സച്ചിൻ ഖിലാരിയ്‌ക്ക് വെള്ളി - Paris Paralympics 2024

പുരുഷന്മാരുടെ ഷോട്ട്പുട്ട് മത്സരത്തിൽ ഇന്ത്യൻ താരം സച്ചിൻ ഗിലാരി വെള്ളി മെഡൽ നേടി. 21 മെഡലുകളാണ് ഇതുവരെ ഇന്ത്യൻ ടീം നേടിയത്.

പാരാലിമ്പിക്‌സ്  ഷോട്ട്പുട്ടിൽ സച്ചിൻ ഖിലാരി  പാരീസ് പാരാലിമ്പിക്‌സ്  INDIA IN PARALYMPICS
സച്ചിൻ ഖിലാരി (PTI)
author img

By ETV Bharat Sports Team

Published : Sep 4, 2024, 5:19 PM IST

ഹൈദരാബാദ്: പതിനേഴാമത് പാരാലിമ്പിക് ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട് മത്സരത്തിൽ ഇന്ത്യൻ താരം സച്ചിൻ ഗിലാരി വെള്ളി മെഡൽ നേടി.എഫ് 46 വിഭാഗത്തിൽ മത്സരിച്ച സച്ചിൻ 16.32 മീറ്റർ എറിഞ്ഞാണ് വെള്ളി സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 21 ആയി. 3 സ്വർണവും 8 വെള്ളിയും 10 വെങ്കലവുമടക്കം 21 മെഡലുകളാണ് ഇതുവരെ ഇന്ത്യൻ ടീം നേടിയത്.

നിലവിൽ പാരാലിമ്പിക്‌സ് മെഡൽ പട്ടികയിൽ 19-ാം സ്ഥാനത്താണ് ഇന്ത്യ. ഏകദേശം 30 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ അത്‌ലറ്റ് പാരാലിമ്പിക് ഗെയിംസ് സീരീസിൽ ഷോട്ട്പുട്ടിൽ മെഡൽ നേടുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ഹൈജമ്പ് ഇനത്തിൽ ശരദ് കുമാർ വെള്ളിയും മാരിയപ്പൻ വെങ്കലവും നേടിയപ്പോൾ ജാവലിൻ ത്രോയിൽ അജിത് വെള്ളിയും സുന്ദർ ഗുർജാർ വെങ്കലവും നേടി.

ഇന്ത്യൻ ടീം നേടിയ മെഡലുകൾ:

സ്വർണ്ണംവെള്ളിവെങ്കലംആകെ
381021

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.