കാൺപൂർ: കാൺപൂരിലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മൂന്നാം ദിനവും വൈകുന്നു.രാവിലെ 10 മണിയോടെ ഗ്രൗണ്ട് അമ്പയർ പരിശോധിച്ചിരുന്നു. എന്നാൽ നിലം പൂർണമായി ഉണങ്ങാത്തതിനാൽ 12 മണിക്ക് രണ്ടാം തവണയും ഗ്രൗണ്ട് പരിശോധിക്കാൻ തീരുമാനിച്ചു. പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാവുമെന്ന് കണ്ടാണ് രാവിലെ കളി തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്.
വീണ്ടും ഗ്രൗണ്ട് നനഞ്ഞതിനാൽ 2 മണിക്ക് വീണ്ടും ഗ്രൗണ്ട് പരിശോധിച്ച് തീരുമാനമെടുക്കും. ആദ്യ രണ്ട് ദിവസവും മഴ തടസപ്പെടുത്തിയിരുന്നു. ആദ്യദിനം 35 ഓവര്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞതെങ്കില്‍, രണ്ടാംദിനം മത്സരം നടന്നതേയില്ല. മൂന്നാ ദിവസത്തെ അവസ്ഥയും പരിതാപകരമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് 107 റൺസാണ് എടുത്തത്. നിലവില്‍ ക്രീസില്‍ മോമിനുല്‍ ഹഖും (40) മുഷ്‌ഫിഖുര്‍ റഹീമുമാണ് (6). സാക്കിര്‍ ഹസന്‍, ഷദ്‌മാന്‍ ഇസ്ലാം, ക്യാപ്‌റ്റന്‍ നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ എന്നിവരാണ് പുറത്തായത്.ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാന്‍റോയെ പുറത്താക്കി രവിചന്ദ്രൻ അശ്വിൻ മികച്ച പ്രകടനം പുറത്തെടുത്തു. കാൺപൂരിൽ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിന്‍റെ ആദ്യ നാല് ദിവസത്തെ കാലാവസ്ഥാ പ്രവചനം മഴ പെയ്യുമെന്നാണ്.