ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഹോക്കി ടീമും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി പരമ്പരയിലെ ആദ്യ മത്സരം മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. രണ്ട് ടീമുകളും പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളാണ്. പാരീസിൽ ജർമ്മനി വെള്ളി മെഡൽ നേടിയപ്പോള്‍ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് വെങ്കല മെഡൽ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഇരുടീമുകളും ലോകത്തിലെ ഏറ്റവും ശക്തമായ ടീമുകളായതിനാൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
പാരീസ് ഒളിമ്പിക്‌സ് സെമിയിൽ ജർമ്മനി ഇന്ത്യയെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. സെമിയിലെ തോൽവിക്ക് പകരം വീട്ടാൻ ഹർമൻപ്രീത് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച പരിശ്രമത്തിലാണ്. എന്നാൽ പാരീസില്‍ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനോട് തോറ്റ ലോക രണ്ടാം നമ്പർ ടീമായ ജർമ്മനിക്ക് വെള്ളി മെഡൽ ലഭിച്ചു.
The wait is over – it’s Match Day!🙌🏻
— Hockey India (@TheHockeyIndia) October 23, 2024
Team India is ready to take on Germany in what promises to be an intense battle on the field. 🏑🔥
After 11 years, this iconic rivalry returns to the heart of New Delhi.
Will the Men in Blue start the series on a high?
Let’s show our… pic.twitter.com/Gp5Dq2bbKv
ഇന്ത്യൻ പുരുഷ ഹോക്കി ടീം നിലവിൽ ഹോക്കി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. ഈ വർഷം എഫ്ഐഎച്ച് പ്രോ ലീഗിൽ ഇരു ടീമുകളും രണ്ടുതവണ ഏറ്റുമുട്ടി. രണ്ട് മത്സരങ്ങളിലും യഥാക്രമം 3-0 നും 3-2 നും ഇന്ത്യ ജർമ്മനിയെ പരാജയപ്പെടുത്തി. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയതോടെ ഇന്ത്യയുടെ ആവേശം ഉയർന്നു. ജർമ്മനിക്കെതിരെ ഇന്ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ഉഭയകക്ഷി പരമ്പര നേടാനാണ് ഹർമൻപ്രീതും സംഘത്തിന്‍റെ ലക്ഷ്യം.
Gear up for an exciting showdown at the India vs Germany Hockey Bilateral Series! 🇮🇳🏑🇩🇪
— Hockey India (@TheHockeyIndia) October 7, 2024
Witness the intense action as the two powerhouses clash in New Delhi. Tune in to catch every thrilling moment LIVE on DD Sports and stream online with FanCode! Don't miss this epic… pic.twitter.com/nIdxRtpwCM
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള പരമ്പരയിലെ ആദ്യ മത്സരം ചരിത്ര നിമിഷമായിരിക്കും. 2014 ജനുവരിയിൽ നടന്ന ഹോക്കി വേൾഡ് ലീഗ് ഫൈനൽ സമയത്താണ് മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയം അവസാനമായി ഒരു അന്താരാഷ്ട്ര മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. 2013 മുതൽ ഇരു ടീമുകളും 19 തവണ മുഖാമുഖം വന്നതില്‍ ഇന്ത്യ 8 മത്സരങ്ങളും ജർമ്മനി 7 മത്സരങ്ങളും വിജയിച്ചു.
ഇന്ത്യൻ ഹോക്കി ടീം:- ഗോൾകീപ്പർമാർ: കൃഷ്ണ ബഹാദൂർ പഥക്, സൂരജ് കർക്കേര. ഡിഫൻഡർമാർ: ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), വരുൺ കുമാർ, സഞ്ജയ്, സുമിത്, നീലം സഞ്ജീപ് ജെസ്. മിഡ്ഫീൽഡർമാർ: മൻപ്രീത് സിംഗ്, വിവേക് സാഗർ പ്രസാദ് (വൈസ് ക്യാപ്റ്റൻ), വിഷ്ണു കാന്ത് സിംഗ്, നീലകണ്ഠ ശർമ്മ, ഷംഷേർ സിംഗ്, മുഹമ്മദ് റഹീൽ മൗസിൻ, രജീന്ദർ സിംഗ്. ഫോർവേഡ്: മൻദീപ് സിംഗ്, അഭിഷേക്, സുഖ്ജിത് സിംഗ്, ആദിത്യ അർജുൻ ലാൽഗെ, ദിൽപ്രീത് സിംഗ്, ശിലാനന്ദ് ലക്ര.
Also Read: ഇന്ത്യക്ക് നിരാശ; കോമൺവെൽത്ത് ഗെയിംസിൽനിന്ന് ക്രിക്കറ്റ്, ഹോക്കി അടക്കം നിരവധി ഇനങ്ങള്‍ ഒഴിവാക്കി