മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ഫറാസ് ഖാന് അഭിനന്ദനവുമായി പാകിസ്ഥാന്‍ താരം ഇമാം ഉള്‍ ഹഖ് (Imam Ul Haq Message To Sarfaraz Khan). ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ഇന്നലെയായിരുന്നു സര്‍ഫറാസ് ഖാനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ രണ്ടാം മത്സരത്തില്‍ നിന്നും പരിക്കേറ്റ് പുറത്തായതായിരുന്നു സര്‍ഫറാസിന് ടീമിലേക്കുള്ള വഴി തുറന്നത്.
'അഭിനന്ദനങ്ങള്‍ സഹോദരാ, നിങ്ങളുടെ നേട്ടത്തില്‍ സന്തോഷം..' എന്നായിരുന്നു ഇമാം ഉള്‍ ഹഖ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത്. സര്‍ഫറാസിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഇമാമിന്‍റെ പോസ്റ്റ്. മുംബൈ താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ താരത്തിന് ആദ്യം ആശംസകള്‍ അറിയിച്ചെത്തിയത് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവായിരുന്നു.
-
Congratulations brother So Happy for you ❤️❤️ pic.twitter.com/TDmKXMZYjj
— Imam Ul Haq (@ImamUlHaq12) January 29, 2024 " class="align-text-top noRightClick twitterSection" data="
">Congratulations brother So Happy for you ❤️❤️ pic.twitter.com/TDmKXMZYjj
— Imam Ul Haq (@ImamUlHaq12) January 29, 2024Congratulations brother So Happy for you ❤️❤️ pic.twitter.com/TDmKXMZYjj
— Imam Ul Haq (@ImamUlHaq12) January 29, 2024
സര്‍ഫറാസുമായുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ട സൂര്യ ആഘോഷങ്ങള്‍ക്കായി തയ്യാറാകൂ എന്നായിരുന്നു കുറിച്ചത് (Suryakumar Yadav On Sarfaraz Khan Maiden Call Up For Team India). ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതിന് പിന്നാലെ അച്ഛനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചുകൊണ്ടായിരുന്നു സര്‍ഫറാസ് ഖാന്‍ ആദ്യ പ്രതികരണം നടത്തിയത് (Sarfaraz Khan First Reaction). ബോളിവുഡ് ചിത്രമായ ചക്ക് ദേ ഇന്ത്യയിലെ ഗാനവും താരം ഈ ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു.
Also Read : ഈ പാഷന്‍ സമ്മതിക്കണം ! ; പതിവ് തെറ്റിക്കാതെ സര്‍ഫറാസ് ഖാന്‍, ഇന്ന് നെറ്റ്സില്‍ എത്തിയത് പുലര്‍ച്ചെ
പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരിക്കുന്നത്. 2014ല്‍ ആയിരുന്നു താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം തന്നെ നടത്താന്‍ സര്‍ഫറാസ് ഖാന് സാധിച്ചിട്ടുണ്ട്.
45 മത്സരങ്ങളിലെ 66 ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സില്‍ നിന്നും 69.85 ശരാശരിയില്‍ 3912 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തിട്ടുള്ളത്. 301 ആണ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡ് (India Squad For 2nd Test Against England): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, കെഎസ് ഭരത്, ധ്രുവ് ജുറെല്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, സൗരഭ് കുമാര്‍.