ETV Bharat / sports

ഐസിസി ടെസ്റ്റ് റാങ്കിങ് : കുതിപ്പുമായി ജുറെല്‍, കോലിക്ക് തൊട്ടുപിന്നിലെത്തി യശസ്വി, ഗില്ലിനും നേട്ടം - ധ്രുവ് ജുറെല്‍

ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ധ്രുവ് ജുറെല്‍ 69-ാമത്.

ICC Test rankings  Dhruv Jurel  Yashasvi Jaiswal  ധ്രുവ് ജുറെല്‍  യശസ്വി ജയ്‌സ്വാള്‍
ICC Test rankings Dhruv Jurel achieves career best
author img

By ETV Bharat Kerala Team

Published : Feb 28, 2024, 3:27 PM IST

ദുബായ്‌: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ (ICC Test Rankings) ഡബിള്‍ എഞ്ചിന്‍ കുതിപ്പുമായി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ (Dhruv Jurel). ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിലെ വീരോചിത പ്രകടത്തിന്‍റെ അടിസ്ഥാനത്തില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ 31 സ്ഥാനങ്ങള്‍ ഉയര്‍ന്ന ധ്രുവ് ജുറെല്‍ 69-ാം റാങ്കിലേക്കാണ് എത്തിയത്. റാഞ്ചിയിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ടനേരം സെഞ്ചുറിയേക്കാള്‍ വിലയേറിയ 90 റണ്‍സടിച്ച് തിളങ്ങാന്‍ ജുറെലിന് കഴിഞ്ഞിരുന്നു.

ജുറെലിന്‍റെ കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. വാലറ്റക്കാരെ കൂട്ടുപിടിച്ചായിരുന്നു 23-കാരന്‍ പോരാടിയത്. ഇതോടെ ഇംഗ്ലീഷ് ടീമിന്‍റെ ആദ്യ ഇന്നിങ്‌സ് ലീഡ് അന്‍പത് റണ്‍സില്‍ താഴെ ഒതുക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.രണ്ടാം ഇന്നിങ്‌സില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം അപരാജിതനായി നിന്ന് ഇന്ത്യയുടെ വിജയമുറപ്പിക്കുമ്പോള്‍ 39 റണ്‍സായിരുന്നു ജുറെലിന്‍റെ സമ്പാദ്യം.

റാഞ്ചിയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ മത്സരത്തിലെ താരമായും ജുറെല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റിലാണ് ജുറെല്‍ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടുന്നത്. ഇന്ത്യയുടെ യുവ താരങ്ങളായ യശസ്വി ജയ്‌സ്വാളും (Yashasvi Jaiswal) ശുഭ്‌മാന്‍ ഗില്ലും ( Shubman Gill) റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.

മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന യശസ്വി ജയ്‌സ്വാള്‍ 12-ാം റാങ്കിലേക്ക് എത്തിയപ്പോള്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശുഭ്‌മാന്‍ ഗില്‍ 31-ാം റാങ്കിലേക്കാണ് ഉയര്‍ന്നത്. ഒമ്പതാം റാങ്കിലുള്ള വിരാട് കോലി (Virat Kohli) ആണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. റാഞ്ചിയില്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും ഒരു സ്ഥാനം നഷ്‌ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13-ാം റാങ്കിലാണ്. 2022 ഡിംബറിലുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന റിഷഭ്‌ പന്ത് 14-ാം റാങ്കിലുണ്ട്.

ഇംഗ്ലണ്ട് താരങ്ങളില്‍ ജോ റൂട്ട് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം റാങ്കിലേക്ക് എത്തി. റാഞ്ചിയിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് നാലാമതെത്താനും റൂട്ടിനായിട്ടുണ്ട്. ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രൗവ്‌ലിയും നേട്ടമുണ്ടാക്കി. റാഞ്ചിയില്‍ 42, 60 എന്നിങ്ങനെ സ്‌കോര്‍ ചെയ്‌ത താരം 10 സ്ഥാനങ്ങൾ ഉയർന്ന് 17 -ാം റാങ്കിലേക്കാണ് എത്തിയത്. ക്രൗവ്‌ലിയുടെ കരിയര്‍ ബെസ്റ്റാണിത്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ (Ravindra Jadeja), ആര്‍ അശ്വിന്‍ (R Ashwin) എന്നിവര്‍ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുകയാണ്. ജോ റൂട്ടിന്‍റെ ഉയര്‍ച്ചയില്‍ അക്‌സര്‍ പട്ടേലിന് ഒരു സ്ഥാനം നഷ്‌ടമായി അഞ്ചാം റാങ്കിലേക്ക് താഴ്‌ന്നു. ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറയും (Jasprit Bumrah) ആര്‍ അശ്വിനും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുകയാണ്. റാഞ്ചിയില്‍ ബുംറയ്‌ക്ക് വിശ്രമം അനുവദിച്ചിരുന്നു.

ALSO READ: തിരിച്ചുവരവിൽ വമ്പന്‍ ഫ്ലോപ്പായി ഇഷാൻ കിഷൻ ; ടീമിന് 89 റൺസിന്‍റെ തോൽവി

രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ തന്‍റെ റേറ്റിങ് പോയിന്‍റ് മെച്ചപ്പെടുത്താന്‍ അശ്വിന് കഴിഞ്ഞു. നിലവില്‍ ബുംറയുമായി 21 റേറ്റിങ് പോയിന്‍റിന്‍റെ വ്യത്യാസം മാത്രമാണ് വെറ്ററന്‍ സ്‌പിന്നര്‍ക്കുള്ളത്. റാഞ്ചിയിലെ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മെച്ചമുണ്ടാക്കി. 10 സ്ഥാനങ്ങൾ ഉയർന്ന് കരിയര്‍ ബെസ്റ്റായ 32-ംാ റാങ്കിലേക്കാണ് കുല്‍ദീപ് എത്തിയത്്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.