ദുബായ്: ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുന്നേ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പിഴ ചുമത്തി ഐസിസി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക് പട 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് പാകിസ്ഥാന് കുറഞ്ഞ ഓവർ റേറ്റിന്‍റെ പേരിൽ പിഴ ശിക്ഷ വിധിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ സ്ലോ ഓവർ റേറ്റിലാണ് കളിച്ചത്. ഇതേ തുടര്‍ന്ന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് അഞ്ച് പോയിന്‍റ് കുറയ്ക്കുകയും ചെയ്‌തു. മത്സരം പൂർത്തിയാകേണ്ട സമയത്ത് അഞ്ച് ഓവറുകൾ ബാക്കിയുണ്ടായിരുന്നതിനാൽ ഒരോവറിന് അഞ്ചുശതമാനം വച്ച് മാച്ച് ഫീയുടെ 25 ശതമാനം പിഴചുമത്തിയത്. 'എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറിമാരുടെ റിച്ചി റിച്ചാർഡ്‌സൺ പിഴ ചുമത്തിയത് സമയത്തിന് അഞ്ച് ഓവർ കുറവാണെന്ന് കണ്ടെത്തിയതിനാലാണെന്ന് ഐസിസി അറിയിച്ചു.
ഏറ്റവും കുറഞ്ഞ ഓവർ റേറ്റ് കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കളിക്കാർക്കും പ്ലെയർ സപ്പോർട്ട് പേഴ്‌സണലുകൾക്കുമുള്ള ഐസിസി പെരുമാറ്റച്ചട്ടമനുസരിച്ച് നിശ്ചിത സമയത്ത് പന്തെറിയാത്ത ഓരോ ഓവറിനും അവരുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ചുമത്തും.
Pakistan have been fined, and docked World Test Championship points owing to slow-over rate during Cape Town Test.#SAvPAK #WTC25https://t.co/jxF35Nk086
— ICC (@ICC) January 7, 2025
ടീമിനെതിരായി ലഭിച്ച ശിക്ഷ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ് അംഗീകരിച്ചു. ഇതേ തുടര്‍ന്ന് ഒരു ഔപചാരിക വാദം കേൾക്കേണ്ട ആവശ്യമില്ല. ഫീൽഡ് അമ്പയർമാരായ കുമാർ ധർമ്മസേന, നിതിൻ മേനോൻ, തേർഡ് അംപയർ അലക്‌സ് വാർഫ്, ഫോർത്ത് അമ്പയർ സ്റ്റീഫൻ ഹാരിസ് എന്നിവർ ചേർന്നാണ് ശിക്ഷ തീരുമാനിച്ചത്.
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 2-0 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യമായി പ്രോട്ടീസ് പ്രവേശിച്ചു. ജൂൺ 11ന് ലോർഡ്‌സിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിടും.