വിയന്ന: യുവേഫ നേഷൻസ് ലീഗിൽ മാഞ്ചസ്റ്ററിന്‍റെ സൂപ്പർതാരം എർലിങ് ഹാലണ്ടിന്‍റെ നോർവേയെ തകര്‍ത്ത് ഓസ്ട്രിയ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഓസ്ട്രിയ വിജയം സ്വന്തമാക്കിയത്. എട്ടാം മിനിട്ടില്‍ മാർക്കോ അർണോടോവിച്ചില്‍ നിന്നാണ് ഓസ്ട്രിയയുടെ ആദ്യഗോള്‍ പിറന്നത്. 49ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ തന്‍റെ രണ്ടാം ഗോളും മാര്‍ക്കോ അടിച്ചു. ലിൻഹാർട്ട് (58), പോഷ് (62), ഗ്രിഗോറിഷ് (71) എന്നിവരും വലകുലുക്കിയപ്പോള്‍ ഓസ്‌ട്രിയ തകര്‍പ്പര്‍ ജയം നേടി. 39–ാം മിനിറ്റിൽ സോർലോതാണ് നോർവേയ്‌ക്കായി ആശ്വാസഗോളടിച്ചത്.
മറ്റൊരു മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഹെല്‍സിങ്കി ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. ജാക്ക് ഗ്രീലിഷ്, ട്രെന്‍റ് അലക്‌സാണ്ടര്‍-അര്‍ണോള്‍ഡ്, ഡെക്ലാന്‍ റൈസ് എന്നിവര്‍ ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ആര്‍ട്ടു ഹോസ്‌കോണന്‍ ഫിന്‍ലന്‍ഡിന്‍റെ ആശ്വാസഗോള്‍ സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്‍റെ മുന്നേറ്റത്തില്‍ അവസാനിച്ചു.
FT: Finland 1-3 England.
— PJN (@Pjn1989) October 13, 2024
3️⃣ for England 🦁#ThreeLions#NationsLeague #FINvsENG pic.twitter.com/aIAkDhA2WL
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
74-ാം മിനിറ്റില്‍ ട്രെന്‍റ് അലക്‌സാണ്ടര്‍-അര്‍ണോള്‍ഡിലൂടെ ഇംഗ്ലണ്ടിന്‍റെ ലീഡ് ഇരട്ടിയാക്കി. 84-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിലൂടെ ഗോള്‍ വീണ്ടും പിറന്നപ്പോള്‍ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു. മൂന്ന് മിനിറ്റിന് ശേഷം ഫിന്‍ലന്‍ഡിനായി ആര്‍ട്ടു ഹോസ്‌കോണന്‍ ആശ്വാസഗോള്‍ നേടി.
മറ്റു മത്സരങ്ങില്‍ ഗ്രീസ് റിപ്പബ്ലിക്ക് ഓഫ് അയർലൻഡിനെ 2–0നും തോൽപ്പിച്ചു. മാൾട്ട മോൾഡോവയെയും (1–0), സ്ലൊവേനിയ കസാഖിസ്ഥാനെയും (1–0), നോർത്ത് മാസിഡോണിയ അർമേനിയയെയും (2–0) തോൽപ്പിച്ചു.