ETV Bharat / sports

'ഈ ടീം നേടിയതെല്ലാം അദ്ദേഹത്തിന് കീഴില്‍, ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും മികച്ചതിനായി ശ്രമിക്കും'...ഹാർദിക് മനസ് തുറക്കുന്നു

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റിയതിലുള്ള ആരാധക പ്രതിഷേധം മാനിക്കുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ.

IPL 2024  Rohit Sharma  Mumbai Indians  Hardik Pandya on Rohit Sharma
Hardik Pandya on Captaining Rohit Sharma at Mumbai Indians in IPL 2024
author img

By ETV Bharat Kerala Team

Published : Mar 18, 2024, 4:46 PM IST

മുംബൈ: ആരാധക ലോകത്തെ ഏറെ പിടിച്ചുകുലുക്കിയ സംഭവമാണ് ഐപിഎല്‍ 2024-ന് (IPL 2024) മുന്നോടിയായുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) ക്യാപ്റ്റന്‍സി മാറ്റം. മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത് ശര്‍മയെ (Rohit Sharma) മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് (Hardik Pandya ) പുതിയ സീസണില്‍ മുംബൈ ചുമതല നല്‍കിയത്. മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തില്‍ ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

നേരിട്ടല്ലെങ്കിലും തങ്ങളുടെ അതൃപ്‌തി ടീമിനുള്ളിലെ ജസ്‌പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും സോഷ്യല്‍ മീഡിയയിലൂടെ പ്രകടനമാക്കുകയും ചെയ്‌തു. ഇപ്പോഴിതാ ക്യാപ്റ്റന്‍സി വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. തന്‍റെ ക്യാപ്റ്റന്‍സിയ്‌ക്ക് കീഴില്‍ രോഹിത് ശര്‍മ കളിക്കുന്നതില്‍ യാതൊരു അസ്വഭാവികതയും ഇല്ലെന്നാണ് 30-കാരന്‍ പറയുന്നത്.

രോഹിത്തിന്‍റെ പിന്തുണ തനിക്ക് എപ്പോഴുമുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു. മുംബൈ ക്യാപ്റ്റനായുള്ള ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ഹാര്‍ദിക് പ്രതികരിച്ചത്. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...

"ടീം ഇന്ത്യയുടെ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. എനിക്കേറെ ഗുണം ചെയ്യുന്ന കാര്യമാണത്. ഈ ടീം നേടിയതെല്ലാം അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. അതു നിലനിര്‍ത്താനും തുടരാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. എന്‍റെ കരിയറില്‍ അദ്ദേഹത്തിന് കീഴിലാണ് ഞാന്‍ എറെ കളിച്ചിട്ടുള്ളത്.

അതുകൊണ്ട് തന്നെ എന്‍റെ ചുമലില്‍ അദ്ദേഹത്തിന്‍റെ കൈ എപ്പോഴുമുണ്ടെന്ന് എനിക്കറിയാം. ഇപ്പോള്‍ എനിക്ക് കീഴില്‍ അദ്ദേഹം കളിക്കുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല. കാരണം അത് ടീമിനകത്ത് ഒരു വ്യത്യാസവും വരുത്തുന്നില്ല. സത്യം പറയുകയാണെങ്കില്‍ എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമായിരിക്കും"- ഹാര്‍ദിക് പറഞ്ഞു.

ALSO READ: ഒരു ഭാരമായി എപ്പോഴും ഹൃദയത്തിലുണ്ടാവും ; ലോകകപ്പ് നഷ്‌ടമായതിനെക്കുറിച്ച് മനസ് തുറന്ന് ഹാര്‍ദിക്

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന് ശേഷം രോഹിത്തിനോട് സംസാരിച്ചിരുന്നുവോയെന്ന ചോദ്യത്തോട് ഹാര്‍ദിക് പ്രതികരിച്ചതിങ്ങനെ.. " അതിന് ശേഷം രോഹിത്തിനുമായി സംസാരിക്കാന്‍ എനിക്ക് അധികം സമയം കിട്ടിയിട്ടില്ല. അദ്ദേഹം നിരന്തരം യാത്രകളിലായിരുന്നു.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാമ്പില്‍ വച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്ക് സമയം ലഭിക്കും. അതിനുശേഷം ഞാന്‍ സംസാരിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് എന്നെ സഹായിക്കാന്‍ രോഹിത് എല്ലായ്‌പ്പോഴും ഉണ്ടാവുമെന്ന വിശ്വാസം എനിക്കുണ്ട്. ആവശ്യമായ സമയങ്ങളില്‍ ഞാന്‍ അദ്ദേഹത്തോട് സഹായം തേടും" ഹാര്‍ദിക് പറഞ്ഞു.

ALSO READ: 'ഒഴിവാക്കുന്നതിന് പിന്നില്‍ ജയ്‌ ഷാ, എന്നാല്‍ കോലിയ്‌ക്ക് വേണ്ടി രോഹിത് നിലകൊണ്ടു' ; വെളിപ്പെടുത്തലുമായി മുന്‍ താരം

ക്യാപ്റ്റന്‍സി മാറ്റത്തില്‍ ആരാധകര്‍ ഉയര്‍ത്തിയ പ്രതിഷേധത്തിലും ഹാര്‍ദിക് പ്രതികരിച്ചു. "ആരാധകരുടെ പ്രതിഷേധത്തെ ഞാന്‍ തീര്‍ച്ചയായും മാനിക്കുന്നു. എന്നാല്‍ നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളെ മാത്രമേ എനിക്ക് നിയന്ത്രിക്കാന്‍ കഴിയൂ. പ്രതിഷേധങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ എന്‍റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതിലാണ് എന്‍റെ ശ്രദ്ധ"- ഹാര്‍ദിക് പറഞ്ഞു നിര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.