ന്യൂഡൽഹി: ജര്‍മനിയുമായി രണ്ട് മത്സരങ്ങളുള്ള ഉഭയകക്ഷി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഡല്‍ഹി മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ജർമ്മനിയോട് 0-2 ആണ് തോൽവി ഏറ്റുവാങ്ങിയത്. ജർമ്മനിക്കായി മെർട്‌ജെൻസും (മൂന്നാം മിനിറ്റ്), ലൂക്കാസ് വിൻഡ്‌ഫെഡറും (30-ാം മിനിറ്റ്) ഗോളുകൾ നേടി ടീമിന് തകർപ്പൻ ജയം സമ്മാനിച്ചു. കഴിഞ്ഞ മാസം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീം മത്സരത്തിന്‍റെ മുഴുവൻ സമയവും മോശമായാണ് കളിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെ താരത്തിന്‍റെ പതിവ് ശൈലിയിൽ കണ്ടില്ല. കൂടാതെ താരം നിരവധി പെനാൽറ്റി കോർണറുകൾ നഷ്‌ടപ്പെടുത്തി ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി.
മത്സരത്തിൽ ഇന്ത്യ വളരെ പതുക്കെ ആരംഭിച്ചത് ജർമ്മനി നന്നായി മുതലെടുത്തു. കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ ഇന്ത്യയെ ആക്രമിച്ച ജർമ്മൻ ടീമാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ജർമ്മൻ താരങ്ങൾ അനായാസം ഇന്ത്യൻ പ്രതിരോധം തുളച്ചുകയറി ഗോൾ പോസ്റ്റിലെത്തുകയും മെർട്ജെൻസ് ഉജ്ജ്വലമായ ഫീൽഡ് ഗോളിലൂടെ ജര്‍മനിയെ 1-0ന് മുന്നിലെത്തിച്ചു.
A defeat in the first game of the PFC India vs Germany Bilateral Hockey Series.
— Hockey India (@TheHockeyIndia) October 23, 2024
We are confident of a comeback tomorrow💪🏻
India 🇮🇳 0-2 🇩🇪 Germany
Henrik Mertgens 4'
Lukas Windfeder 30'(PC)#IndiaKaGame #PFCINDvGER #HockeyIndia #GermanyTourOfIndia
.
.
.
@CMO_Odisha… pic.twitter.com/ygdsyngTY9
ആദ്യ പാദത്തിൽ 0-1 ന് പിന്നിലായിരുന്ന ഇന്ത്യൻ ടീം രണ്ടാം പാദത്തിൽ വേഗമേറിയ തുടക്കമാണ് കുറിച്ചത്. രണ്ടാം പാദത്തിൽ ഇന്ത്യ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. 30-ാം മിനിറ്റിൽ ഇന്ത്യക്ക് ഗോൾ നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും അത് പാഴായി. 28-ാം മിനിറ്റിൽ ഇന്ത്യക്ക് ലഭിച്ച പെനാൽറ്റി കോർണർ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഗോൾ പോസ്റ്റിലേക്ക് മാറ്റുന്നതിൽ പരാജയപ്പെട്ടു. എന്നാല്‍ ജർമ്മനി റഫറൽ എടുക്കുകയും ഇന്ത്യയ്ക്ക് പെനാൽറ്റി സ്ട്രോക്ക് ലഭിക്കുകയും ചെയ്‌തു. അതിൽ ഹർമൻപ്രീതിന് സ്കോർ ചെയ്യാനായില്ല.
ഇതിനുശേഷം 30-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ ജർമനിയുടെ ലൂക്കാസ് വിൻഡ്ഫെഡർ ഒരു ഗോൾ നേടി പകുതി സമയം വരെ ടീമിന്‍റെ ലീഡ് ഇരട്ടിയാക്കി. പകുതി സമയം വരെ ഇന്ത്യക്ക് 8 പെനാൽറ്റി കോർണറുകളും 1 പെനാൽറ്റി സ്ട്രോക്കും ലഭിച്ചതിൽ നിന്ന് ഇന്ത്യയുടെ മോശം പ്രകടനം കണക്കാക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
A challenging first half, but we believe in a strong comeback! A goal seems near💪🏻
— Hockey India (@TheHockeyIndia) October 23, 2024
Keep pushing Team India🇮🇳🇮🇳
India 🇮🇳 0-2 🇩🇪 Germany
Henrik Mertgens 4'
Lukas Windfeder 30'(PC)#IndiaKaGame #PFCINDvGER #HockeyIndia #GermanyTourOfIndia
.
.
.@CMO_Odisha @IndiaSports… pic.twitter.com/mDvl2t6O1c
രണ്ടാം പകുതിയിലും ഇന്ത്യയുടെ മോശം കളി തുടര്‍ന്നു. . മൂന്നും നാലും ക്വാർട്ടറുകളിൽ ഇന്ത്യക്ക് നിരവധി പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും അതിലൊന്നും ഗോൾ നേടാനായില്ല. മറുവശത്ത്, ജർമ്മനി മികച്ച മുന്നേറ്റമായിരുന്നു. ഇന്ത്യയുടെ ഗോൾ നേടാനുള്ള എല്ലാ ലക്ഷ്യങ്ങളും തകർത്തു. വിജയത്തോടെ 2 മത്സരങ്ങളുള്ള ഉഭയകക്ഷി പരമ്പരയിൽ ജർമ്മനി 1-0ന് ലീഡ് നേടി. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബർ 24 ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും.
Also Read: ദംഗല്‍ ടീമിനെതിരേ ബബിത ഫോഗട്ട്; 'സിനിമ വാരിക്കൂട്ടിയത് 2000 കോടി, ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടി'