ETV Bharat / sports

'ലക്ഷ്യം കിരീടം മാത്രം...'; ഐപിഎല്ലിന് മുൻപ് നയം വ്യക്തമാക്കി ഗൗതം ഗംഭീര്‍ - IPL 2024

ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്നോടിയായി താരങ്ങളുമായി സംസാരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉപദേഷ്‌ടാവ് ഗൗതം ഗംഭീര്‍.

Gautam Gambhir  Kolkata Knight Riders  Gautam Gambhir First Speech  Gautam Gambhir in KKR Camp
Gautam Gambhir
author img

By ETV Bharat Kerala Team

Published : Mar 16, 2024, 10:16 AM IST

കൊല്‍ക്കത്ത: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മെന്‍റര്‍ ഗൗതം ഗംഭീര്‍ (Gautam Gambhir). കെകെആറിന്‍റെ ആദ്യ പരിശീലന സെഷനില്‍ താരങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ നിന്നും കൊല്‍ക്കത്തയുടെ മെന്‍ററായി സ്ഥാനമേറ്റെടുത്ത മുൻ താരം കഴിഞ്ഞ ദിവസമായിരുന്നു ഈഡൻ ഗാര്‍ഡൻസില്‍ ടീമിനൊപ്പം ചേര്‍ന്നത്.

2011 മുതല്‍ 2017 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ക്യാപ്‌റ്റനായിരുന്നു ഗൗതം ഗംഭീര്‍. ഗംഭീര്‍ നായകനായിരിക്കെ രണ്ട് പ്രാവശ്യം കൊല്‍ക്കത്ത ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുകയും ചെയ്‌തിട്ടുണ്ട്. ഗംഭീര്‍ ടീം വിട്ട ശേഷം ഒരു തവണ മാത്രമാണ് കെകെആറിന് ഐപിഎല്‍ ഫൈനലില്‍ എത്താൻ സാധിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം ടീമിലേക്ക് മുൻ നായകന്‍റെ പുതിയ റോളിലുള്ള തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ടീം മാനേജ്‌മെന്‍റും നോക്കിക്കാണുന്നത്.

അതേസമയം, കഴിഞ്ഞ ദിവസമാണ് കെകെആര്‍ താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയത്. പരിശീലനത്തിന് മുൻപായി റിങ്കു സിങ്, മനീഷ് പാണ്ഡെ ഉള്‍പ്പടെയുള്ള താരങ്ങളുമായി ഗംഭീര്‍ സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഐപിഎല്‍ കിരീടം നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയത്. ഗംഭീര്‍ താരങ്ങളോട് പറഞ്ഞത് ഇങ്ങനെ...

'ഈ സീസണ്‍ നമ്മള്‍ ഇവിടെ തുടങ്ങുകയാണ്. പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള ഫ്രാഞ്ചൈസിയാണിത്. ശാരീരികമായും മാനസികമായും ടീമിനായി സാധ്യമായ എല്ലാം നല്‍കാനായിരിക്കണം ഓരോരുത്തരുടെയും ശ്രമം.

ഐപിഎല്ലിലെ തന്നെ മികച്ച ഒരു ടീമിനെയാണ് നിങ്ങള്‍ ഓരോരുത്തരും പ്രതിനിധീകരിക്കുന്നത്. ആ രീതിയിലാണ് പരിശീലനവും കളിക്കുന്നതെന്നും ഉറപ്പുവരുത്തേണ്ട ചുമതല നിങ്ങള്‍ക്കാണ്. ഏറെ പ്രധാനപ്പെട്ടൊരു കാര്യമാണ് അത്.

കളിക്കാര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകും. ഇവിടെ, ജൂനിയറും സീനിയറുമില്ല. ആഭ്യന്തര താരമെന്നോ വിദേശ താരമെന്നോ ഇല്ല. എല്ലാവരും തുല്യരായിരിക്കും. അതുകൊണ്ട് തന്നെ കിരീടം നേടുക എന്നത് മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം.

മെയ്‌ 26ന് ഐപിഎല്‍ ഫൈനല്‍ നടക്കുമ്പോള്‍ അവിടെ കളിക്കുന്ന ഒരു ടീമായി നമ്മള്‍ ഉണ്ടായിരിക്കണം. അങ്ങോട്ടേക്കുള്ള നമ്മുടെ യാത്രയാണ് ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുന്നത്. അല്ലാതെ, ആ യാത്ര മാര്‍ച്ച് 23ന് അല്ല തുടങ്ങുന്നത്'.

Also Read : റിങ്കുവും മനീഷും ക്യാമ്പില്‍, ശ്രേയസ് അയ്യര്‍ ഇന്നെത്തും; ഈഡൻ ഗാര്‍ഡൻസിലും ഐപിഎല്‍ ഒരുക്കങ്ങള്‍ 'തകൃതി'

ഐപിഎല്‍ പതിനേഴാം പതിപ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. മാര്‍ച്ച് 23ന് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാര്‍ഡൻസില്‍ വച്ചാണ് ഈ കളി നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.