സഞ്ജുവിന്‍റെ കഠിനാദ്ധ്വാനമാണ് അയാളുടെ നേട്ടങ്ങൾക്ക് കാരണമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗംഭീര്‍ സംഞ്ജു സാംസണെ പ്രശംസിച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടിയ താരത്തിന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ഗംഭീറിന് എന്നായിരുന്നു പ്രസ് കോണ്‍ഫറന്‍സില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗംഭീറിനോട് പറഞ്ഞത്.
'സമീപകാല മത്സരങ്ങളിലെ സഞ്ജുവിന്‍റെ മികച്ച ബാറ്റിങ് പ്രകടനവുമായി തനിക്ക് ഒരു ബന്ധവുമില്ല, അത് അവന്‍റെ കഴിവാണ്. അവനു ശരിയായ സ്ഥാനം നൽകി മികച്ച പ്രകടനത്തിനായി പിന്തുണ നല്‍കുകയായിരുന്നു. ആത്യന്തികമായി ഇത് സഞ്ജുവിന്‍റെ കഠിനാധ്വാനമാണ്. ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി അവനില്‍ നിന്ന് വരുന്നത് തുടക്കം മാത്രമാണ്. അത് അവസാനമല്ല. ഈ ഫോം സഞ്ജുവിന് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു," ഗംഭീർ പറഞ്ഞു.
Sanju Samson becomes the first 🇮🇳 batter to score consecutive 💯s in T20Is (against Bangladesh, followed by South Africa), guiding India to a total of 202! 🚀
— Star Sports (@StarSportsIndia) November 8, 2024
He has also become the fastest indian to score a 100 in T20Is against South Africa 💪#SanjuSamson #INDvSA #Cricket pic.twitter.com/0EI7ckwR0d
നിരവധി യുവ ക്രിക്കറ്റ് താരങ്ങൾ ഉയർന്നുവരുന്നതും നന്നായി ചെയ്യുന്നതും നല്ല സൂചനയാണ്. ഇന്ത്യൻ ക്രിക്കറ്റിന് ആരോഗ്യകരമാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് ഗംഭീര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജു 47 പന്തില്‍ നിന്ന് 111 റൺസ് നേടിയിരുന്നു. കന്നി ടി20 സെഞ്ച്വറി നേടിയ ശേഷം തന്‍റെ വിജയത്തിന് ഗൗതം ഗംഭീറിനും സൂര്യകുമാർ യാദവിനും താരം ക്രെഡിറ്റ് നൽകിയിരുന്നു. ഇരുവരും ബാറ്റിങ് പൊസിഷനിനെക്കുറിച്ച് വ്യക്തത നൽകിയിരുന്നു, ഇത് മത്സരങ്ങൾക്ക് നന്നായി തയ്യാറെടുക്കാൻ തന്നെ സഹായിച്ചുവെന്ന് സഞ്ജു പറഞ്ഞു.
𝙈. 𝙊. 𝙊. 𝘿 Sanju ☺️ 💯
— BCCI (@BCCI) November 8, 2024
Drop an emoji in the comments below 🔽 to describe that knock
Scorecard ▶️ https://t.co/0OuHPYaPkm#TeamIndia | #SAvIND pic.twitter.com/P2JSe824GX
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിലും താരം തകർപ്പൻ ഫോം നിലനിർത്തി. ഡർബനിലെ കിംഗ്‌സ്‌മീഡിൽ നടന്ന മത്സരത്തില്‍ 50 പന്തിൽ നിന്ന് 107 റൺസ് നേടി. ഡർബനിലെ സെഞ്ച്വറി ടി20യിൽ ബാക്ക് ടു ബാക്ക് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി മാറി സഞ്ജു സാംസണ്‍.
Also Read: റയലിനെ വേട്ടയാടി പരുക്കുകള്‍; റോഡ്രിഗോയ്‌ക്കും മിലിറ്റോയ്‌ക്കും വാസ്‌ക്വെസിനും പണികിട്ടി