ETV Bharat / sports

മടങ്ങിവരവ് അതി'ഗംഭീരം', മൂന്നാം തവണയും കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയ 'ചാണക്യൻ'; ഗംഭീറിന്‍റെ അടുത്ത റോള്‍ ടീം ഇന്ത്യയ്‌ക്കൊപ്പം...? - Gautam Gambhir Journey In KKR

ആദ്യ ടീം മീറ്റിങ്ങില്‍ തന്നെ കിരീടം നേടിയെടുക്കുക എന്നത് മാത്രമാകണം ലക്ഷ്യമെന്ന് സഹതാരങ്ങളോട് പറഞ്ഞ ഉപദേഷ്‌ടാവാണ് ഗൗതം ഗംഭീര്‍. ആ വാക്കുകള്‍ താരങ്ങള്‍ അതേപടി അനുസരിച്ചപ്പോള്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കൊല്‍ക്കത്തയുടെ ഷെല്‍ഫിലേക്ക് മറ്റൊരു ഐപിഎല്‍ കിരീടം കൂടി എത്തിയിരിക്കുകയാണ്.

IPL 2024  KKR MENTOR  ഗൗതം ഗംഭീര്‍  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
Gautam Gambhir (Etv Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 11:49 AM IST

ചെറിയ കാലയളവില്‍ തന്നെ ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയിലേക്ക് സ്ഥാനം ഉറപ്പിച്ചയാളാണ് പാറ്റ് കമ്മിൻസ്. ആഷസും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ക്രിക്കറ്റ് ലോകകപ്പും അങ്ങനെ ക്രിക്കറ്റിലെ പ്രധാന കിരീടങ്ങള്‍ എല്ലാം തന്നെ കങ്കാരുപ്പട പാറ്റ് കമ്മിൻസിന്‍റെ ക്യാപ്‌റ്റൻസിക്ക് കീഴില്‍ അടുത്തിടെയാണ് സ്വന്തമാക്കിയത്. അതേ കമ്മിൻസിനെ നായകനാക്കി ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിക്കാനെത്തിയതും കിരീടപ്രതീക്ഷയുമായിട്ടാണ്.

2016ല്‍ ഡേവിഡ് വാര്‍ണറിന് കീഴില്‍ കിരീടം നേടിയശേഷം ഒരിക്കല്‍പ്പോലും ആ നേട്ടം ആവര്‍ത്തിക്കാൻ ഹൈദരാബാദിന് സാധിച്ചിരുന്നില്ല. കെയ്‌ൻ വില്യംസണ്‍, എയ്‌ഡൻ മാര്‍ക്രം അങ്ങനെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഭേദപ്പെട്ട ട്രാക്ക് റെക്കോഡുള്ള താരങ്ങള്‍ നായകന്മാരായി വന്നുപോയിട്ടും ഹൈദരാബാദിന് കാര്യമായ മികവിലേക്ക് ഉയരാനായിരുന്നില്ല. എന്നാല്‍, പാറ്റ് കമ്മിൻസിന് കീഴില്‍ ടി20 ക്രിക്കറ്റിന്‍റെ ടെംപ്ലേറ്റിനെ അപ്പാടെ മാറ്റിമറിച്ചുകൊണ്ടുള്ള കുതിപ്പ് അവര്‍ നടത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 2011ല്‍ സ്ഥാപിച്ച ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡ് രണ്ട് തവണയാണ് ഹൈദരാബാദ് ഈയൊരു സീസണില്‍ മറികടന്നത്. കൂടാതെ, അന്ന് വമ്പൻ സ്കോര്‍ അടിച്ച അതേ ടീമിനെതിരെ 287 റണ്‍സ് അടിച്ചുകൂട്ടി പുതിയ റെക്കോഡ് പടുത്തുയര്‍ത്താനും അവര്‍ക്കായി. മറ്റ് ടീമുകള്‍ക്കെതിരെ പല മത്സരങ്ങളിലും വ്യക്തമായ ആധിപത്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്ഥാപിച്ചെങ്കിലും ഈ വര്‍ഷം അവര്‍ക്ക് ബാലികേറാമലയായി മാറിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു.

IPL 2024  KKR MENTOR  ഗൗതം ഗംഭീര്‍  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
Shah Rukh Khan and Gautam Gambhir (IANS)

ഫൈനല്‍ ഉള്‍പ്പടെ മൂന്ന് പ്രാവശ്യം നേര്‍ക്കുനേര്‍ വന്നപ്പോഴും കൊല്‍ക്കത്ത ഹൈദരാബാദിനെ തകര്‍ത്തു. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 4 റണ്‍സിനായിരുന്നു ജയിച്ചെതെങ്കില്‍ പിന്നീട് ക്വാളിഫയറിലും ഫൈനലിലും ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദിനെ ചിത്രത്തില്‍പോലും ഇല്ലാത്ത വിധത്തിലായിരുന്നു നൈറ്റ് റൈഡേഴ്‌സ് തോല്‍പ്പിച്ചത്. ടീമെന്ന നിലയിലുള്ള ഒത്തിണക്കത്തോടെയുള്ള പ്രകടനങ്ങളായിരുന്നു കൊല്‍ക്കത്തയ്‌ക്ക് മൂന്നാം ഐപിഎല്‍ കിരീടനേട്ടത്തിലേക്കുള്ള യാത്രയില്‍ തുണയായത്.

ടീമിന്‍റെ ഈ പ്രകടനങ്ങള്‍ക്ക് അവരുടെ ഉപദേഷ്‌ടാവ് ഗൗതം ഗംഭീറും ശരിക്കും ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്‍പ് ടീം ക്യാമ്പില്‍ എത്തിയ ശേഷമുള്ള ആദ്യ ചര്‍ച്ചയില്‍ തന്നെ ഗംഭീര്‍ തന്‍റെ നയം വ്യക്തമാക്കിയിരുന്നു. ജൂനിയര്‍, സീനിയര്‍ താരങ്ങളെന്നോ ഇന്ത്യൻ, വിദേശ താരങ്ങളെന്നോയുള്ള വേര്‍തിരിവും അന്തരവും ഇവിടെയില്ലെന്നും വിജയം മാത്രമാണ് തനിക്ക് വേണ്ടതെന്നുമായിരുന്നു അന്ന് കൊല്‍ക്കത്തൻ താരങ്ങളോട് ഗംഭീര്‍ പറഞ്ഞുവച്ചത്. കൂടാതെ, മെയ് 26ന് ഫൈനല്‍ നടക്കുമ്പോള്‍ അവിടെ ഒരു ടീമായി തങ്ങള്‍ വേണമെന്നും കിരീടം നേടിയെടുക്കണമെന്നും ഗംഭീര്‍ പറഞ്ഞ വാക്ക് കൊല്‍ക്കത്തയുടെ താരങ്ങള്‍ അതേപടി അനുസരിക്കുകയാണ് ഉണ്ടായത്.

KKR (IANS)

Read More : 'ലക്ഷ്യം കിരീടം മാത്രം...'; ഐപിഎല്ലിന് മുൻപ് നയം വ്യക്തമാക്കി ഗൗതം ഗംഭീര്‍

2012, 2014 വര്‍ഷങ്ങളില്‍ ക്യാപ്‌റ്റനായി കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക് എത്തിച്ച ഗംഭീര്‍ ഇന്ന് മറ്റൊരു റോളിലാണ് ടീമിനെ ആ നേട്ടത്തിലേക്ക് കൈപിടിച്ചുകൊണ്ട് പോയിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന ഗംഭീര്‍-ഷാരൂഖ് കൂടിക്കാഴ്‌ചയിലാണ് മൂന്നാം കിരീടത്തിലേക്കുള്ള യാത്ര കൊല്‍ക്കത്ത തുടങ്ങിവെയ്‌ക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മെന്‍ററായിരുന്ന ഗംഭീറിനെ കൊല്‍ക്കത്തയുടെ ഡഗ്ഔട്ടില്‍ വേണമെന്ന ആവശ്യം അവിടെ കിങ് ഖാൻ ഉന്നയിക്കുന്നു.

ഷാരൂഖിന്‍റെ ആവശ്യം തള്ളിക്കളയാൻ ഗംഭീറിനും കഴിഞ്ഞില്ല. കൊല്‍ക്കത്തയുമായി രേഖാമൂലം കരാര്‍ പോലും ഒപ്പിടാതെ ഇന്ത്യയുടെ മുൻ താരം ഐപിഎല്‍ താരലേലത്തിനും അവര്‍ക്കൊപ്പമെത്തി. കഴിഞ്ഞ സീസണില്‍ ഒഴിവുണ്ടായിരുന്ന വിദേശ പേസ് ബൗളറുടെ സ്ഥാനത്തേക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ റെക്കോഡ് തുകയ്‌ക്ക് സ്വന്തമാക്കാൻ ടീമിനെ പ്രേരിപ്പിച്ചത് ഗൗതം ഗംഭീര്‍ എന്ന ചാണക്യന്‍റെ തീരുമാനമായിരുന്നു. പിന്നെയുമുണ്ടായി ടീമില്‍ ഗംഭീര്‍ എഫക്‌ട്.

അവസാന സീസണുകളില്‍ നിറം മങ്ങിയ സുനില്‍ നരെയ്‌നും ആന്ദ്രേ റസലും കൊല്‍ക്കത്തയ്‌ക്കായി കത്തിക്കയറി. വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ ഇന്ത്യൻ താരങ്ങളും കളം നിറഞ്ഞു. ഒടുവില്‍, സ്ഥിരതയോടെ കളിച്ച് മൂന്നാം കിരീടം എന്ന നേട്ടത്തിലേക്കും എത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം.

ഗൗതം ഗംഭീറിന്‍റെ തിരിച്ചുവരവ് കൊല്‍ക്കത്തയ്‌ക്ക് നേട്ടമായി മാറിയ സാഹചര്യത്തില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ത്യൻ മുഖ്യ പരിശീലകന്‍റെ റോളില്‍ താരം വരുമോയെന്നാണ്. ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനായി ബിസിസിഐ പരിഗണനയിലുള്ള ഒരു പ്രധാന പേരും ഗംഭീറിന്‍റേതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ 2007 ടി20, 2011 ഏകദിന ലോകകപ്പ് നേട്ടങ്ങളില്‍ പ്രധാനിയായ ഗംഭീര്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ പരിശീലകനാകാൻ താത്പര്യം പ്രകടിപ്പിച്ചാല്‍ ആരും ഒരുപക്ഷെ എതിര്‍ത്തേക്കില്ല.

Also Read : വെങ്കടേഷിന്‍റെ വെടിക്കെട്ടിൽ ചാമ്പ്യൻമാരായി കൊൽക്കത്ത; ഫൈനലിൽ പാറ്റ് കമ്മിൻസിനും കൂട്ടർക്കും കണ്ണീർമടക്കം - IPL 2024 CHAMPIONS KKR

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.