ETV Bharat / sports

ഹാര്‍ദിക്കിന് പകരം എന്തുകൊണ്ട് സൂര്യകുമാര്‍..? കാരണം ഇതാണെന്ന് അജിത് അഗാര്‍ക്കര്‍ - Ajit Agarkar On T20I Captaincy

ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പകരം സൂര്യകുമാര്‍ യാദവിനെ ടി20 നായകനാക്കിയതിന്‍റെ കാരണം വ്യക്തമാക്കി ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.

SURYAKUMAR YADAV HARDIK PANDYA  GAUTAM GAMBHIR PRESS CONFERENCE  ഇന്ത്യൻ ടീം ടി20 ക്യാപ്‌റ്റൻസി  ഹാര്‍ദിക് സൂര്യകുമാര്‍ യാദവ്
AJIT AGARKAR ON T20I CAPTAINCY (IANS)
author img

By ETV Bharat Kerala Team

Published : Jul 22, 2024, 12:45 PM IST

മുംബൈ: ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പകരം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയ തീരുമാനത്തിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയര്‍മാൻ അജിത് അഗാര്‍ക്കറും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും. ലങ്കൻ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യത്തിന് ഇരുവരും മറുപടി നല്‍കിയത്. സൂര്യയെ നായകനാക്കാനുള്ള തീരുമാനം ഒരുദിവസം കൊണ്ട് എടുത്തതല്ലെന്ന് ഇരുവരും വ്യക്തമാക്കി.

'ഗ്രൗണ്ടില്‍ എല്ലായിപ്പോഴും ഉണ്ടാകേണ്ട കളിക്കാരനാണ് ക്യാപ്‌റ്റൻ. ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് നിരവധി ആശങ്കകളാണ് ഉയര്‍ന്നിരുന്നത്. പരിക്കേറ്റ് ഹാര്‍ദിക് പുറത്തായാല്‍ പോലും മുന്‍പ് നയിക്കാൻ ആളുണ്ടായിരുന്നു. രോഹിത് കൂടി വിരമിച്ച സാഹചര്യത്തില്‍ ഹാര്‍ദിക് ഫോം ഔട്ടാകുകയോ പരിക്കേല്‍ക്കുകയോ ചെയ്‌താല്‍ പകരം ആരെന്ന ചോദ്യം പൊതുവെ ഉയരും.

അതുകൊണ്ടാണ് സൂര്യകുമാര്‍ യാദവിനെ നായകനായി നിയമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഗില്ലിനെ വൈസ് ക്യാപ്‌റ്റനാക്കിയതിനും ഇതേ കാരണം കൊണ്ടാണ്.

ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാരൻ തന്നെയാണ് ഹാര്‍ദിക്. ഹാര്‍ദികിനെ പോലുള്ള ഓള്‍റൗണ്ട് മികവ് കാട്ടുന്ന താരങ്ങളും അപൂര്‍വ്വമാണ്. എന്നാല്‍, ഫിറ്റ്‌നസ് മാത്രമാണ് ഇവിടെ താരത്തിന് വെല്ലുവിളിയായത്.

ആ കാരണം കൊണ്ടാണ് എല്ലായിപ്പോഴും ടീമിനൊപ്പമുണ്ടാകുമെന്നുള്ള ഒരു താരത്തെ ക്യാപ്‌റ്റനാക്കിയത്. അങ്ങനെ നോക്കുമ്പോള്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും ഉചിതമായ പേര് സൂര്യയുടേതായിരുന്നു'- അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.

ടി20 ടീമിലെ നായകനാണെങ്കിലും ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഏകദിന ടീമിലേക്ക് സൂര്യയെ പരിഗണിക്കേണ്ട ആവശ്യമില്ലെന്നാണ് അഗാര്‍ക്കറുടെ അഭിപ്രായം. ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരുടെ മടങ്ങി വരവോടെ ടീമിന്‍റെ മധ്യനിര കൂടുതല്‍ കരുത്ത് ആര്‍ജിച്ചിട്ടുണ്ടെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read : ഹാര്‍ദിക് പുറത്തേക്ക്, സര്‍പ്രൈസായി ശ്രേയസിന്‍റെ വരവ്; പരിശീലകനായി കളി തുടങ്ങി ഗംഭീര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.