കൊല്‍ക്കത്ത: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ വിയറ്റ്‌നാമുമായി പോരാടും. ഒക്ടോബര്‍ 12ന് വിയറ്റ്നാമില്‍ വച്ചാണ് മത്സരം. 26 അംഗ ടീമില്‍ ഒറ്റ മലയാളി സാന്നിധ്യമില്ല. പരുക്കേറ്റ മലയാളിതാരം സഹല്‍ അബ്ദുല്‍ സമദിനെ മത്സരത്തിനായി വിട്ടു കൊടുക്കില്ലെന്ന് മോഹന്‍ ബഗാന്‍ വ്യക്തമാക്കി. സഹലിനെ കൂടാതെ നന്ദകുമാർ ശേഖർ, അനിരുദ്ധ് ഥാപ്പ എന്നിവരും ടീമിലില്ല. ഇതോടെ സ്‌പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്വേസിന്‍റെ ടീമില്‍ പേരിനുപോലും മലയാളി കളിക്കാരില്ല.
ഒന്‍പതിന് വിയറ്റ്‌നാമിനെതിരെയും പന്ത്രണ്ടിന് ലബനനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലബനന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനാല്‍ ഇന്ത്യ പന്ത്രണ്ടിന് വിയറ്റ്‌നാമുമായി ഏറ്റുമുട്ടും. മത്സര തീയതി മാറ്റാനുള്ള ഇന്ത്യയുടെ ആവശ്യം വിയറ്റ്‌നാം അംഗീകരിക്കുകയായിരുന്നു.
India's 23-member squad for the Vietnam friendly 🇮🇳
— Indian Football Team (@IndianFootball) October 6, 2024
Goalkeepers: Gurpreet Singh Sandhu, Amrinder Singh, Vishal Kaith.⁰Defenders: Nikhil Poojary, Rahul Bheke, Chinglensana Singh Konsham, Anwar Ali, Aakash Sangwan, Subhasish Bose, Asish Rai, Mehtab Singh, Roshan Singh Naorem.… pic.twitter.com/rkXU5yF3KD
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2024 ജൂലൈയിലാണ് മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ പുതിയ പരിശീലകനായത്. ഇഗോര്‍ സ്റ്റിമാക്കിന് പകരക്കാരനായാണ് നിയമനം. അടുത്തിടെ നടന്ന ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പില്‍ സിറിയക്കെതിരെയാണ് ഇന്ത്യ മത്സരിച്ചത്. ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടു. മൗറീഷ്യസിനെതിരെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ സമനില പാലിക്കേണ്ടി വന്നു.
ഇന്ത്യൻ ടീം : ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കെയ്ത്ത്, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, ചിംഗ്‌ലെൻസാന സിംഗ്, അൻവർ അലി, ആകാശ് സാങ്‍വാൻ, സുബാഷിഷ് ബോസ്, ആശിഷ് റായി, മെഹ്താബ് സിങ്, റോഷൻ സിങ് നവോറെം, സുരേഷ് സിങ് വാങ്ജാം, ലാൽറിൻലിയാന നാംതെ, ജീക്സൺ സിങ്, ബ്രാണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാസോ, ലാലെങ്‌മാവിയ റാൾട്ടെ, ലാലിയന്‍സുവാല ചങ്‌തെ, എഡ്മണ്ട് ലാൽറിൻഡിക, ഫാറൂഖ് ചൗധരി, മൻവീർ സിങ്, വിക്രം പ്രതാപ് സിങ്.
Also Read: ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക്..! ആത്മവിശ്വാസം പ്രകടിപ്പിച്ച് പിസിബി