ഹൈദരാബാദ്: മലേഷ്യയ്‌ക്കെതിരായ ഫിഫ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പരിശീലകന്‍ മനോലോ മാര്‍ക്വേസ് പ്രഖ്യാപിച്ചത്. നവംബര്‍ 18ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മലയാളി താരങ്ങളും ടീമില്‍ ഇടംപിടിച്ചു.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനനും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിക്കുന്ന തൃശൂർ സ്വദേശി ജിതിൻ എംഎസുമാണ് ടീമിലെ മലയാളി സാന്നിധ്യം. വിംഗറായി കളിക്കുന്ന ജിതിൻ നോർത്ത് ഈസ്റ്റിനായി മൂന്ന് അസിസ്റ്റുകൾ നേടിയിട്ടുണ്ട്. പരിശീലന ക്യാമ്പിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നവംബര്‍ 11 ന് ഹൈദരാബാദില്‍ എത്തും.
The #BlueTigers' 🐯 🇮🇳 squad for the Malaysia 🇲🇾 friendly is out 🙌#IndianFootball ⚽ pic.twitter.com/iUY6eCjayx
— Indian Football Team (@IndianFootball) November 5, 2024
ഇന്ത്യൻ ഫുട്ബോൾ ടീം
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കെയ്ത്ത്. ഡിഫൻഡർമാർ: ആകാശ് സാങ്‌വാൻ, അൻവർ അലി, ആശിഷ് റായ്, ചിംഗ്‌ലെൻസന സിംഗ് കോൺഷാം, ഹ്മിംഗ്തൻമാവിയ റാൾട്ടെ, മെഹ്താബ് സിങ്, രാഹുൽ ഭേക്കെ, റോഷൻ സിങ് നൗറെം, സന്ദേശ് ജിംഗൻ.
UPDATE 🚨
— Indian Football Team (@IndianFootball) October 30, 2024
The FIFA Friendly match between India and Malaysia will be played on November 18, 2024, at Gachibowli Stadium in Hyderabad, Telangana 🏟️#IndianFootball ⚽️ pic.twitter.com/1eU1lGetCA
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ജീക്സൺ സിംഗ് തൗണോജം, ജിതിൻ എംഎസ്, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, സുരേഷ് സിംഗ് വാങ്ജാം, വിബിൻ മോഹനൻ. ഫോർവേഡുകൾ: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പർതാപ് സിങ്.