ETV Bharat / sports

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി - England vs Sri Lanka Test - ENGLAND VS SRI LANKA TEST

205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മോശം തുടക്കത്തിന് ശേഷം ജോ റൂട്ട് 108 പന്തിൽ അർധ സെഞ്ച്വറി തികക്കുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്‌തു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം  ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം  OLLIE POPE  JOE ROOT
ഇംഗ്ലണ്ട് vs ശ്രീലങ്ക (AP)
author img

By ETV Bharat Sports Team

Published : Aug 25, 2024, 11:11 AM IST

ന്യൂഡൽഹി: ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലാം ദിനം ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ജാമി സ്‌മിത്ത് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മോശം തുടക്കത്തിന് ശേഷം ജോ റൂട്ട് 108 പന്തിൽ അർധ സെഞ്ച്വറി തികക്കുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്‌തു.

ജോ റൂട്ടും ജാമി സ്‌മിത്തും ചേർന്ന് നേടിയ 64 റൺസിന്‍റെ കൂട്ടുകെട്ടിന്‍റെ പിൻബലത്തിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം നേടാനായി.11 റൺസിന് ഓപ്പണർ ബെൻ ഡക്കറ്റിനെയാണ് ആതിഥേയ ടീമിന് ആദ്യം നഷ്‌ടമായത്. പിന്നാലെ ക്യാപ്റ്റൻ ഒല്ലി പോപ്പും പുറത്തായി. പിന്നീട് മിലൻ രത്‌നായകെ 34 റൺസിന് ഡാൻ ലോറൻസിനെ എൽബിഡബ്ല്യു പുറത്താക്കി. റൂട്ടിനൊപ്പം 49 റൺസിന്‍റെ കൂട്ടുകെട്ടിൽ ഹാരി ബ്രൂക്ക് 32 റൺസ് നേടി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലങ്കൻ ടീം ഒന്നാം ഇന്നിംഗ്‌സിൽ 236 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജാമി സ്‌മിത്തിന്‍റെ സെഞ്ചുറിയുടെ പിൻബലത്തിൽ 358 റൺസ് നേടി.

രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയ്ക്ക് 326 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അത് ഇംഗ്ലണ്ടിന് 205 റൺസിന്‍റെ നിസാര വിജയലക്ഷ്യം നൽകി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ടീം അനായാസം വിജയിക്കുകയും ചെയ്‌തു. പരമ്പരയിലെ അടുത്ത മത്സരം ഓഗസ്റ്റ് 29ന് ഇംഗ്ലണ്ടിൽ നടക്കും.

Also Read: ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ജിങ്കാന്‍ പുറത്ത്, മലയാളി സാന്നിധ്യം ഒരാള്‍ - Inter Continental Cup

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.