മസ്‌ക്കറ്റ്: ഒമാനില്‍ നടക്കുന്ന എസിസി എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. മസ്‌കറ്റിലെ അൽ അമേറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30നാണ് ഇന്ത്യ എ -പാകിസ്ഥാന്‍ എ ടീമുകളുടെ മത്സരം. യുവതാരം തിലക് വർമയാണ് ടീമിന്‍റെ നായകൻ. അഭിഷേക് ശർമ്മയും ഇന്ത്യൻ ടീമിൽ ഇടം നേടി. ഐപിഎല്‍ യുവതാരങ്ങളായ രമൺദീപ് സിങ് (കെകെആർ), ആയുഷ് ബഡോണി (ലഖ്‌നൗ സൂപ്പർജയന്‍റ്സ്), നെഹാൽ വധേര (മുംബൈ ഇന്ത്യൻസ്), പ്രഭ്‌സിമ്രാൻ സിങ് (പഞ്ചാബ് കിങ്സ്), അനുജ് റാവത്ത് (ആർസിബി) തുടങ്ങിയവരും ജേഴ്‌സിയണിയും.
യുവതാരം മുഹമ്മദ് ഹാരിസാണ് പാക് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വർഷം താരത്തിന്‍റെ നേതൃത്വത്തിൽ പാക് ടീം എമേർജിങ് ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി. വിജയത്തുടര്‍ച്ചയാണ് പാകിസ്ഥാന്‍റെ ലക്ഷ്യം. 8 ടീമുകളാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോങ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ്-എയിലുള്ളത്. ഗ്രൂപ്പ് ബിയിൽ ഇന്ത്യ, ഒമാൻ, പാകിസ്ഥാൻ, യുഎഇ ടീമുകൾ ഉൾപ്പെടുന്നു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിന് യോഗ്യത നേടും. ഒക്ടോബർ 25-ന് സെമിയും 27-ന് ഫൈനലും നടക്കും. മത്സരങ്ങള്‍ ഫാൻകോഡ് ആപ്പിലോ വെബ്‌സൈറ്റിലോ കാണാൻ കഴിയും.
𝘼 𝙧𝙞𝙫𝙖𝙡𝙧𝙮 𝙡𝙞𝙠𝙚 𝙣𝙤 𝙤𝙩𝙝𝙚𝙧!🤜🤛
— AsianCricketCouncil (@ACCMedia1) October 19, 2024
Brace yourselves for the battle between India ‘A’ and Pakistan ‘A’ in match 4️⃣ of the #MensT20EmergingTeamsAsiaCup!⚡️#ACC pic.twitter.com/WsZTMp8tse
ഇതുവരേ എ മത്സരങ്ങളിൽ ഇരുടീമുകളും 14 തവണ ഏറ്റുമുട്ടി. ഇന്ത്യൻ ടീം 9 തവണ ജയിച്ചപ്പോൾ പാകിസ്ഥാൻ 5 തവണയാണ് വിജയിച്ചത്. കഴിഞ്ഞ വർഷം നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാക്കിസ്ഥാനെ 8 വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാല്‍ ഫൈനലിൽ 128 റൺസിന് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി. മത്സരത്തിൽ തയ്യബ് താഹിർ സെഞ്ച്വറി നേടിയിരുന്നു.ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ബംഗ്ലാദേശ് എ ടീം ജയം സ്വന്തമാക്കി. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്‍റെ ജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടീം ഇന്ത്യ എ - തിലക് വർമ (ക്യാപ്റ്റൻ), അഭിഷേക് ശർമ, നിശാന്ത് സിന്ധു, ആയുഷ് ബഡോണി, പ്രഭ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), അനുജ് റാവത്ത് (വിക്കറ്റ് കീപ്പർ), അൻഷുൽ കാംബോജ്, നെഹാൽ വധേര, അഖിബ് ഖാൻ, ഹൃത്വിക് ഷോകിൻ, രാഹുൽ ചഹാവ്, രാഹുൽ ചഹാവ്, അറോറ സലാം.
It's india vs Pakistan today guys #IndVsPak pic.twitter.com/fJ5J4dNMFm
— Vishal 😎 (@BLUEVISHAL) October 19, 2024
പാകിസ്ഥാൻ എ ടീം: മുഹമ്മദ് ഹാരിസ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ഖാസിം അക്രം, അബ്ബാസ് അഫ്രീദി, ഷാനവാസ് ദഹാനി, അഹമ്മദ് ദാനിയാൽ, ഹസിബുള്ള ഖാൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് ഇമ്രാൻ, സമാൻ ഖാൻ, യാസിർ ഖാൻ, സുഫിയാൻ മുഖീം, അറാഫത്ത് മിൻഹാസ്, അബ്ദുൾ സമദ് മിൻഹാസ്. ഒമൈർ യൂസഫ്, മെഹ്‌റാൻ മുഖിം.
Also Read: വനിതാ ടി20 ലോകകപ്പ്: കന്നി കിരീടം ലക്ഷ്യം, ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക ഫൈനല്‍ പോരാട്ടം