ETV Bharat / sports

സികെ നായിഡു ട്രോഫി; ഒഡിഷയ്‌ക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദന്‍ ആപ്പിള്‍ ടോം - CK NAIDU TROPHY MATCH RESULT

കളി അവസാനിക്കുമ്പോള്‍ സംബിത് ബാരല്‍ 106 റണ്‍സോടെയും ആയുഷ് ബാരിക് രണ്ട് റണ്‍സോടെയും ക്രീസിലുണ്ട്.

CK NAIDU TROPHY CRICKET  KERALA ODISHA CRICKET MATCH  സികെ നായിഡു ട്രോഫി ക്രിക്കറ്റ്  ഒഡിഷ കേരള ക്രിക്കറ്റ് മാച്ച്
Eden Apple Tom (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 29, 2024, 8:33 PM IST

തിരുവനന്തപുരം: സികെ നായിഡു ട്രോഫിയില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ഒഡിഷ എട്ട് വിക്കറ്റിന് 472 റണ്‍സെന്ന നിലയില്‍. ഒഡിഷയ്ക്ക് ഇപ്പോള്‍ 153 റണ്‍സിന്‍റെ ലീഡുണ്ട്. കളി നിര്‍ത്തുമ്പോള്‍ സംബിത് ബാരല്‍ 106 റണ്‍സോടെയും ആയുഷ് ബാരിക് രണ്ട് റണ്‍സോടെയും ക്രീസിലുണ്ട്.

സംബിത് ബാരലിന്‍റെ ഓള്‍ റൗണ്ട് മികവാണ് രത്തില്‍ ഒഡിഷയ്ക്ക് നിര്‍ണായകമായത്. സായ്‌ദീപ് മൊഹാപാത്രയ്ക്കും അശുതോഷ് മാണ്ഡിക്കും ഒപ്പം ചേര്‍ന്ന് സംബിത് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളാണ് ഒഡിഷയ്ക്ക് ലീഡ് സമ്മാനിച്ചത്. നേരത്തെ കേരള ഇന്നിങ്‌സിലെ നാല് വിക്കറ്റുകളും സംബിത് വീഴ്ത്തിയിരുന്നു. ഒഡിഷയ്ക്ക് വേണ്ടി ഓം 92, സാവന്‍ പഹരിയ 76 സായ്‌ദീപ് മൊഹാപാത്ര 64 അശുതോഷ് മാണ്ഡി 51 എന്നിങ്ങനെ റണ്‍സെടുത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നാല് വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം ആണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ജിഷ്‌ണു രണ്ടും പവന്‍ രാജ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ കേരളത്തിന്‍റെ ആദ്യ ഇന്നിങ്‌സ് 319 റണ്‍സിന് അവസാനിച്ചിരുന്നു. അഭിഷേക് നായര്‍, വരുണ്‍ നായനാര്‍, ഷോണ്‍ റോജര്‍, രോഹന്‍ നായര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളായിരുന്നു കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Also Read: രഞ്ജി ട്രോഫി; കേരള - ബംഗാള്‍ മത്സരം സമനിലയില്‍, പോയിന്‍റ് പട്ടികയില്‍ കേരളം രണ്ടാമതെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.