ഹൈദരാബാദ്: ആവേശകരവും തീവ്രവുമായ ഒരു മാസത്തെ മത്സരത്തിനൊടുവിൽ നാളെ ഡ്യൂറൻഡ് കപ്പ് ഫൈനല്‍ മത്സരം നടക്കും. വൈകുന്നേരം 5:30 ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കുന്ന പോരാട്ടത്തില്‍ മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ ഏറ്റുമുട്ടും. 17 തവണ ചാമ്പ്യൻമാരായ മോഹൻ ബഗാൻ എസ്‌ജി അന്തിമ പോരാട്ടത്തിൽ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ബഗാൻ മികച്ച ആധിപത്യമാണ് പുലർത്തിയത്. ക്വാർട്ടർ ഫൈനലില്‍ പഞ്ചാബ് എഫ്‌സിയെ നേരിട്ട ഒരു ത്രില്ലർ മത്സരത്തിൽ നിശ്ചിത സമയത്ത് 3-3 ന് അവസാനിച്ചു. ബഗാൻ പെനാൽറ്റിയിലൂടെയാണ് സെമിയിലേക്ക് കടന്നത്. സെമിയും നിശ്ചിത സമയത്ത് 2-2ന് സമനിലയിൽ പിരിഞ്ഞു. തുടര്‍ന്ന് വിശാൽ കൈത്തിന്‍റെ വീരശൂരപരാക്രമത്തിൽ കൊൽക്കത്ത വമ്പന്മാർ തുടർച്ചയായ രണ്ടാം ഡുറാൻഡ് കപ്പ് ഫൈനലിൽ ഇടം നേടി.
The Stage is Set! Get ready for the ultimate showdown!
— Durand Cup (@thedurandcup) August 30, 2024
Will Mohun Bagan Super Giant lift their back-to-back IndianOil Durand Cup title, or will Northeast United FC claim their maiden IndianOil Durand Cup?
Stay tuned!#Final #MBSGNEUFC #IndianOilDurandCup #PoweredByCoalIndia… pic.twitter.com/JRNtE80dlh
മോഹൻ ബഗാന്‍റെ തേരോട്ടത്തിന് ആക്രമണത്തിന് നേതൃത്വം നൽകുന്നത് ജേസൺ കമ്മിംഗ്‌സ്, ദിമിത്രി പെട്രാറ്റോസ്, ലിസ്റ്റൺ കൊളാക്കോ, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൾ സമദ് എന്നിവർ മധ്യനിരയിലും പ്രതിരോധം നങ്കൂരമിട്ടിരിക്കുന്നത് ആൽബെർട്ടോ, തോമസ് ആൽഡ്രഡ്, സുഭാഷിഷ് ബോസ് എന്നിവരുമാണ്.
സെമിഫൈനലിൽ ഷില്ലോങ് ലജോങ്ങിനെ മറികടന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ചരിത്രത്തിലാദ്യമായി ഡ്യൂറൻഡ് കപ്പ് ഫൈനലിലെത്തി. ടീം ഗ്രൂപ്പ് ഘട്ടത്തിലും ആധിപത്യം പുലർത്തി. മൂന്ന് മത്സരങ്ങളും വിജയിച്ച് 10 ഗോളുകൾ നേടി. തന്ത്രജ്ഞനായ ജുവാൻ പെഡ്രോ ബെനാലിയുടെ മാർഗനിർദേശപ്രകാരം, ക്വാർട്ടർ ഫൈനലും ടീം മറികടന്നു. ഷില്ലോങ് ലജോങ് എഫ്‌സിക്കെതിരായ നോർത്ത് ഈസ്‌റ്റേൺ ഡെർബിയിൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സെമിയിൽ 3-0 ന് ജയിച്ച് ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.