ഹൈദരാബാദ്: ദുലീപ് ട്രോഫി 2024-25 സീസണിന്‍റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കായുള്ള സ്‌ക്വാഡുകള്‍ പ്രഖ്യാപിച്ചു. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് നാല് സ്‌ക്വാഡുകളുടെ പ്രഖ്യാപനം നടത്തിയത്. വെറ്ററന്‍ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവർ ഉൾപ്പെട്ടിട്ടില്ല. ടൂര്‍ണമെന്‍റില്‍ ഇവര്‍ കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആഭ്യന്തര സീസണിൽ റെഡ്-ബോൾ ക്രിക്കറ്റിന്‍റെ തുടക്കം കുറിക്കുന്ന ദുലീപ് ട്രോഫിയിൽ അന്താരാഷ്‌ട്ര സർക്യൂട്ടിൽ നിന്നുള്ള കളിക്കാരും യുവതാരങ്ങളും ഉള്‍പ്പെടെയുള്ള പ്രതിഭകളാണ് ഇറങ്ങുന്നത്. 2024 സെപ്റ്റംബർ അഞ്ചിന് ആന്ധ്രാപ്രദേശിലെ അനന്തപുരിലും ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലും ടൂർണമെന്‍റ് ആരംഭിക്കും. ഫിറ്റ്‌നസിന് വിധേയമായി നിതീഷ് കുമാർ റെഡിയെ ഉള്‍പ്പെടുത്തുമെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ടിലേക്കുള്ള നാല് സ്ക്വാഡുകൾ ചുവടെ: -
ടീം എ: ശുഭ്‌മാൻ ഗിൽ (സി), മായങ്ക് അഗർവാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, കെ എൽ രാഹുൽ, തിലക് വർമ, ശിവം ദുബെ, തനുഷ് കൊടിയൻ, കുൽദീപ് യാദവ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്‌ണ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, വിദ്വത് കവേരപ്പ, കുമാർ കുശാഗ്ര , ശാശ്വത് റാവത്ത്.
ടീം ബി: അഭിമന്യു ഈശ്വരൻ (സി), യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്‌ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ, മുകേഷ് കുമാർ, രാഹുൽ ചഹാർ, ആർ സായ് കിഷോർ, മോഹിത് അവസ്‌തി, എൻ ജഗദീശൻ (ഡബ്ല്യുകെ).
ടീം സി: റുതുരാജ് ഗെയ്‌ക്‌വാദ് (സി), സായ് സുദർശൻ, രജത് പടിദാർ, അഭിഷേക് പോറെൽ (ഡബ്ല്യുകെ), സൂര്യകുമാർ യാദവ്, ബി ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീൻ, മാനവ് സുധർ, ഉമ്രാൻ മാലിക്, വൈശാഖ് വിജയകുമാർ, അൻഷുൽ ഖംബോജ്, ഹിമാൻഷു ചൗഹാൻ, മായങ്ക് മർകണ്ഡെ (ഡബ്ല്യുകെ), സന്ദീപ് വാര്യർ.
ടീം ഡി: ശ്രേയസ് ലിയർ (സി), അഥർവ ടൈഡെ, യാഷ് ദുബെ, ദേവ്ദത്ത് പടിക്കൽ, ഇഷാൻ കിഷൻ (ഡബ്ല്യുകെ), റിക്കി ഭുയി, സരൻഷ് ജെയിൻ, അക്‌സർ പട്ടേൽ, അർഷ്‌ദീപ് സിങ്, ആദിത്യ താക്കറെ, ഹർഷിത് റാണ, തുഷാർ ദേശ്‌പാണ്ഡെ, ആകാശ് സെൻഗുപ്‌ത, കെഎസ് ഭരത് (ഡബ്ല്യുകെ), സൗരഭ് കുമാർ.
Also Read: ദുലീപ് ട്രോഫി മത്സരങ്ങള്‍ സെപ്‌റ്റംബര്‍ 5 മുതല്‍; ഉദ്ഘാടന മത്സരം ബെംഗളൂരുവില്‍