ETV Bharat / sports

ഫോമിലുള്ളപ്പോള്‍ അവസരം ലഭിച്ചില്ലെങ്കില്‍ ആത്മവിശ്വാസം ചോരും ; സര്‍ഫറാസിനെ കളിപ്പിക്കാത്തതില്‍ ദിലീപ് വെങ്‌സര്‍ക്കാര്‍ - സര്‍ഫറാസ് ഖാന്‍

ഫോമിലുള്ള സമയത്ത് യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമെന്ന് മുന്‍ താരവും സെലക്‌ടറുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍

Dilip Vengsarkar  India vs England  Sarfaraz Khan  സര്‍ഫറാസ് ഖാന്‍  ദിലീപ് വെങ്‌സര്‍കാര്‍
Dilip Vengsarkar has questioned the management over their use of Sarfaraz Khan
author img

By ETV Bharat Kerala Team

Published : Feb 9, 2024, 7:10 PM IST

മുംബൈ : ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍വേട്ട നടത്തിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഏറെ വൈകിയാണ് മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന് (Sarfaraz Khan) വിളിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള (India vs England) ടീമിൽ പരിക്കേറ്റ കെഎൽ രാഹുലിന് പകരക്കാരനായാണ് സര്‍ഫറാസിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പ്ലെയിങ് ഇലവന് പുറത്തിരുന്ന് കളി കാണാനായിരുന്നു താരത്തിന്‍റെ വിധി.

സര്‍ഫറാസിനെ ഒഴിവാക്കി മധ്യപ്രദേശ് ബാറ്റര്‍ രജത് പടിദാറിനായിരുന്നു ടീം മാനേജ്‌മെന്‍റ് അവസരം നല്‍കിയത്. ഇപ്പോഴിതാ യുവതാരങ്ങളെ, പ്രത്യേകിച്ച് സര്‍ഫറാസിനെ മികച്ച ഫോമില്‍ നില്‍ക്കുന്ന സമയത്ത് ടീമിലെടുക്കാതിരിക്കുന്ന സെലക്‌ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ സെലക്‌ടറും താരവുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍ (Dilip Vengsarkar). ശരിയായ സമയത്ത് ഒരു കളിക്കാരന് അവസരം ലഭിച്ചില്ലെങ്കിൽ, ഒരു ഘട്ടത്തില്‍ വച്ച് തന്‍റെ ആത്മവിശ്വാസവും റണ്‍സ് നേടാനുള്ള ദാഹവും അയാള്‍ക്ക് നഷ്‌ടപ്പെട്ടേക്കാമെന്നാണ് വെങ്‌സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

"നമുക്ക് ധാരാളം നല്ല കളിക്കാരുണ്ട്. രജത് പടിദാര്‍ മികച്ച കളിക്കാരനാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഏകദേശം നാല് വർഷം മുമ്പ് ഞാൻ അവന്‍റെ കളി കണ്ടിരുന്നു. എന്നിരുന്നാലും, അവന് കാര്യമായ അവസരം ലഭിച്ചില്ല.

സർഫറാസ് ഖാനും മികച്ച താരമാണ്. അവനും ശരിയായ സമയത്ത് അവസരം ലഭിച്ചിട്ടില്ല. യുവ താരങ്ങള്‍ക്ക് ശരിയായ സമയത്ത് അവസരം ലഭിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. മികച്ച ഫോമിലായിരിക്കുമ്പോള്‍ അവരെ കളിപ്പിക്കുക. ശരിയായ സമയത്ത് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ, തന്‍റെ ഫോമും കളിയോടുള്ള താത്പര്യവും ഫിറ്റ്‌നസും അവര്‍ക്ക് നഷ്‌ടപ്പെട്ടേക്കും" വെങ്‌സർക്കാർ പറഞ്ഞു.

ഇന്ത്യൻ ടീമിലെ ഉയർച്ചയ്ക്ക്‌ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെയും (Yashasvi Jaiswal) വെങ്‌സർക്കാർ പ്രശംസിക്കുകയും ചെയ്‌തു. "ജയ്‌സ്വാളിന് 14-15 വയസുള്ളപ്പോള്‍ ഞാൻ അവനെ ഇംഗ്ലണ്ടിലേക്ക് കളിക്കാന്‍ കൊണ്ടുപോയിട്ടുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, അവൻ വളരെ എളിയ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്.

ഇംഗ്ലണ്ടിൽ അവൻ എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്തു. റണ്‍സടിക്കാനുള്ള അവനിലെ ദാഹം എപ്പോഴും നമുക്ക് കാണാന്‍ കഴിയും. തനിക്കുള്ള കഴിവുകൊണ്ട് ഏറെ ഉയരത്തില്‍ എത്താന്‍ ഈ കുട്ടിയ്‌ക്ക് കഴിയുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. അതിനുശേഷം അണ്ടര്‍ 19- ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിച്ച് അവന്‍ ഏറെ റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

ALSO READ: മുംബൈയെ നയിക്കുക ഹാര്‍ക്കിന് എളുപ്പമാവില്ല ; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പഠാന്‍

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ് അവനെ ടീമിലെടുത്തു. യശസ്വി ജയ്‌സ്വാളിന്‍റെ ഉയര്‍ച്ചയില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അവനിപ്പോള്‍ ദാദർ യൂണിയന്‍റെ ക്യാപ്റ്റനാണ്, ഞാൻ 25 വർഷം കളിച്ച ടീമാണത്" - വെങ്‌സർക്കാർ പറഞ്ഞുനിര്‍ത്തി.

ALSO READ: 'അർഥശൂന്യവും അസത്യവും' ; ഭാര്യ റിവാബയ്‌ക്കെതിരായ പിതാവിന്‍റെ പരാമര്‍ശങ്ങളില്‍ പൊട്ടിത്തെറിച്ച് രവീന്ദ്ര ജഡേജ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.