ETV Bharat / sports

20 ഓവറില്‍ 308...! ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ആയുഷ് ബഡോണി - പ്രിയാൻഷ് റാണ സഖ്യത്തിന്‍റെ ബാറ്റിങ് വെടിക്കെട്ട് - South Delhi Superstarz Records

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ബാറ്റിങ് വിരുന്നൊരുക്കി സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് താരങ്ങളായ ആയുഷ് ബഡോണി - പ്രിയാൻഷ് റാണ എന്നിവര്‍.

DPL 2025  DELHI PREMIER LEAGUE  AYUSH BADONI  PRIYANSH RANA
DPL 2024 (IANS)
author img

By ETV Bharat Kerala Team

Published : Aug 31, 2024, 5:28 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ടി20 ക്രിക്കറ്റിലെ നിരവധി റെക്കോഡുകള്‍ അടിച്ചുപറത്തി സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ്. നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്‌സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 308 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരമായ ആയുഷ് ബഡോണി, പ്രിയാൻഷ് റാണ എന്നിവരുടെ തകര്‍പ്പൻ സെഞ്ച്വറികളാണ് ടീമിന് വമ്പൻ സ്കോര്‍ സമ്മാനിച്ചത്.

മത്സരത്തില്‍ 55 പന്ത് നേരിട്ട ആയുഷ് ബഡോണി 165 റണ്‍സാണ് നേടിയത്. 19 സിക്‌സറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകളെന്ന ഇതിഹാസ താരം ക്രിസ് ഗെയിലിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ബഡോണി ഈ മറികടന്നത്.

മറുവശത്ത് 50 പന്ത് നേരിട്ട പ്രിയാൻഷ് ആര്യ 120 റണ്‍സാണ് അടിച്ചെടുത്തത്. ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പ്രിയാൻഷിന്‍റെ ഇന്നിങ്‌സ്.

286 റണ്‍സടിച്ച് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുണ്ടാക്കാൻ ഇരുവര്‍ക്കുമായി. 29 സിക്‌സുകളാണ് ഇരുവരും ചേര്‍ന്ന് പറത്തിയത്. മത്സരത്തില്‍ 31 സിക്‌സുകളായിരുന്നു സൗത്ത് ഡല്‍ഹി നേടിയത്. ടി20 ക്രിക്കറ്റിലെ ഒരു ഇന്നിങ്‌സില്‍ ഒരു ടീം നേടുന്ന കൂടുതല്‍ സിക്‌സറുകളാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.