ETV Bharat / sports

ക്രിസ്റ്റല്‍ പാലസിന്‍റെ 'നാലടി', നാണം കെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - CRYSTAL PALACE vs MAN Utd Result - CRYSTAL PALACE VS MAN UTD RESULT

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. യുണൈറ്റഡിനതിരെ ക്രിസ്റ്റല്‍ പാലസ് ജയം പിടിച്ചത് എതിരില്ലാത്ത നാല് ഗോളിന്.

MANCHESTER UNITED  PREMIER LEAGUE  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  CRY VS MUN
CRY VS MUN (Premier League/X)
author img

By ETV Bharat Kerala Team

Published : May 7, 2024, 7:28 AM IST

ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനോട് നാണംകെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പാലസിന്‍റെ ഹോം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകള്‍ വഴങ്ങിയാണ് കളിക്കളത്തില്‍ നിന്നും തിരികെ കയറിയത്. സീസണില്‍ യുണൈറ്റഡിന്‍റെ 13-ാമത്തെ തോല്‍വിയാണിത്.

സെല്‍ഹര്‍ട്ട് പാര്‍ക്കില്‍ സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നിഷ്‌ഭ്രമരാക്കുന്ന പ്രകടനമായിരുന്നു ക്രിസ്റ്റല്‍ പാലസ് മത്സരത്തില്‍ ഉടനീളം കാഴ്‌ചവെച്ചത്. 12-ാം മിനിറ്റില്‍ കാസിമിറോയെ മറികടന്ന് മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും പന്തുമായി കുതിച്ച മൈക്കിള്‍ ഒലിസെയാണ് ക്രിസ്റ്റല്‍ പാലസിനായി ആദ്യ ഗോള്‍ നേടിയത്. 27-ാം മിനിറ്റില്‍ യുണൈറ്റഡ് തിരിച്ചടിച്ചെങ്കിലും ഹോയ്‌ലുണ്ട് ക്രിസ്റ്റല്‍ പാലസ് ഗോള്‍ കീപ്പറെ ഫൗള്‍ ചെയ്‌തതുകൊണ്ട് റഫറി ഈ ഗോള്‍ നിഷേധിക്കുകയായിരുന്നു.

ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് തന്നെ ലീഡ് ഇരട്ടിയാക്കാൻ ക്രിസ്റ്റല്‍ പാലസിന് സാധിച്ചു. 40-ാം മിനിറ്റില്‍ തകര്‍പ്പൻ ഫിനിഷിങ്ങിലൂടെ ജീൻ ഫിലിപ്പ് മറ്റേറ്റയാണ് ആതിഥേയര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്. ഈ രണ്ട് ഗോളുകളുടെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിക്കാൻ ക്രിസ്റ്റല്‍ പാലസിനായി.

മത്സരത്തിന്‍റെ 58-ാം മിനിറ്റിലാണ് ക്രിസ്റ്റല്‍ പാലസ് മൂന്നാം ഗോള്‍ നേടുന്നത്. മധ്യനിരതാരം ടൈറിക്ക് മിച്ചല്‍ ആയിരുന്നു ഗോള്‍ സ്കോറര്‍. 66-ാം മിനിറ്റില്‍ ഒലിസെയിലൂടെയാണ് ക്രിസ്റ്റല്‍ പാലസ് ഗോള്‍വേട്ട പൂര്‍ത്തിയാക്കിയത്.

ഒരു ഘട്ടത്തില്‍പ്പോലും മികവ് കാട്ടാൻ സാധിക്കാതെയാണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീഴടങ്ങിയത്. ഗോള്‍ കീപ്പര്‍ ഒനാനയുടെ പ്രകടനം ആയിരുന്നു മത്സരത്തില്‍ അധികം ഗോളുകള്‍ വഴങ്ങാതെ യുണൈറ്റഡിനെ രക്ഷിച്ചത്. തോറ്റെങ്കിലും പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

35 കളിയില്‍ 16 ജയം നേടിയ യുണൈറ്റഡിന് 54 പോയിന്‍റാണ് നിലവില്‍. മറുവശത്ത്, പോയിന്‍റ് പട്ടികയിലെ 14-ാം സ്ഥാനക്കാരാണ് ക്രിസ്റ്റല്‍ പാലസ്. 36 മത്സരങ്ങളില്‍ നിന്നും 43 പോയിന്‍റാണ് അവര്‍ക്കുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.