ഹൈദരാബാദ്: എക്കാലത്തെയും മികച്ച ഫുട്ബോളറായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ കണക്കാക്കുന്ന ലയണല്‍ മെസി ഇല്ലാതെ ഇത്തവണത്തെ മികച്ച ലോക ഫുട്ബോളറെ തെരഞ്ഞെടുക്കാനുള്ള ബാലൺ ഡി ഓർ സാധ്യത പട്ടിക പുറത്തിറങ്ങി. മെസി മാത്രമല്ല പോര്‍ച്ചുഗലിന്‍റെ ഫുട്ബോള്‍ മാന്ത്രികന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയിലില്ല. ഇരുവരുമില്ലാതെ രണ്ട് ദശകത്തിനു ശേഷം ഇതാദ്യമായാണ് ബാലൺ ഡി ഓർ സാധ്യത പട്ടിക ഇറങ്ങുന്നത്. ഒക്ടോബര്‍ 28നാണ് ഫിഫ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുക.
കഴിഞ്ഞ വര്‍ഷം മെസിക്കായിരുന്നു മികച്ച ഫുട്ബോളര്‍ക്കുള്ള പുരസ്‌കാരം. ഫുട്ബോള്‍ മൈതാനം അടക്കി വാഴുന്ന ഫുട്ബോള്‍ മിശിഹ എന്നറിയപ്പെടുന്ന മെസിക്ക് എട്ട് തവണ ബാലൺ ഡി ഓർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആറ് തവണയും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2008ല്‍ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ആദ്യ പുരസ്‌കാരം നേടിയ റൊണാള്‍ഡോയാണ് ഇത്തവണ പുരസ്‌കാരത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട താരം. പ്രീമിയര്‍ ലീഗിലെ ടോപ്പ് ഗോള്‍ സ്കോററായി നില്‍ക്കുന്ന റൊണാള്‍ഡോ 2014ലും 2015ലും 2016ലും 2017 ലും പുരസ്‌കാരം നേടിയിരുന്നു. മെസിയാകട്ടെ 16 തവണ ബാലൺ ഡി ഓറിന് സാധ്യത പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട താരമാണ്. 2009ലും 2011ലും 2012ലും 2013ലും 2016ലും 2019ലും 2021ലും 2023ലും മെസിക്കായിരുന്നു മികച്ച ഫുട്ബാളര്‍ പുരസ്‌കാരം. 2020ലെ ബാലൺ ഡി ഓർ സ്വപ്‌ന ടീമില്‍ മെസിയും റൊണാള്‍ഡോയും ഉള്‍പ്പെട്ടിരുന്നു.
ഇത്തവണ പുറത്തിറക്കിയ 30 കളിക്കാരുടെ പട്ടികയിൽ, ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, കോൾ പാമർ, ഹാരി കെയ്ൻ, ഫിൽ ഫോഡൻ, ഡെക്ലാൻ റൈസ് എന്നിവരുൾപ്പെടെ ഇംഗ്ലണ്ടിന്‍റെ ആറ് താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2024ലെ യൂറോ കപ്പ് ചാമ്പ്യൻമാരായ സ്പെയിന്‍റെ ഭാഗമായിരുന്ന റോഡ്രി, ഡാനി കാർവാജൽ, ലാമിൻ യമാൽ, നിക്കോ വില്യംസ്, ഡാനി ഓൾമോ, അലജാൻഡ്രോ ഗ്രിമാൽഡോ എന്നിവരും ബാലൺ ഡി ഓർ പുരസ്‌കാരത്തിനായി മത്സരിക്കും. റയൽ മാഡ്രിഡിൻ്റെ വിനീഷ്യസ് ജൂനിയറും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലാൻഡിനും കൈലിയൻ എംബാപ്പെയും പുരസ്‌കാരം നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന താരങ്ങളാണ്.
Also Read: അര്‍ജന്‍റീന താരങ്ങള്‍ കേരളത്തിലേക്ക്..! ടീമിനെ ക്ഷണിക്കാന്‍ കായിക മന്ത്രി സ്‌പെയിനിലേക്ക്