റിയാദ്: സൗദി കിങ്സ് കപ്പ് ടൂര്‍ണമെന്‍റില്‍ നിന്ന് അൽ താവുനോട് പരാജയപ്പെട്ട് അല്‍നസര്‍ പുറത്തായി. എതിരില്ലാത്ത ഒരു ഗോളിനാണ് അൽ നസർ പരാജയപ്പെട്ടത്. മത്സരത്തിന്‍റെ 71-ാം മിനിറ്റിലായിരുന്നു അല്‍താവു ലീഡ് നേടിയത്. വാലിദ് അല്‍ അഹമ്മദിന്‍റെ ഷോട്ടാണ് ലക്ഷ്യം കണ്ടത്.
എന്നാല്‍ 96-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നഷ്‌ടപ്പെടുത്തിയതോടെയാണ് സമനില പിടിക്കാന്‍ കഴിയാതെ ടീം പുറത്തായത്. പന്ത് വലയിലെത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി പന്ത് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു.
🚨🚨| Cristiano Ronaldo missed a penalty in the 90+6' that could have tied the game, knocking Al-Nassr out of the King Cup... 🫣
— CentreGoals. (@centregoals) October 29, 2024
pic.twitter.com/LtYrEVshnP
കിങ്സ് കപ്പ് റൗണ്ട് 16ലായിരുന്നു അൽ നസറും അൽ താവൂനും ഏറ്റുമുട്ടിയത്. രണ്ടുവര്‍ഷം മുന്‍പ് അല്‍ നസറിലെത്തിയ റൊണാള്‍ഡോയ്ക്ക് ഇതുവരെ ടീമിനായി ഒരു പ്രധാന കീരീടം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തനിക്ക് ലഭിച്ച പെനാല്‍റ്റി കിക്കുകള്‍ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചിരുന്നു. മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ അധികസമയത്തായിരുന്നു പെനാല്‍റ്റി ലഭിച്ചത്.
Every challenge is an opportunity to grow. pic.twitter.com/JOWHFTnJ9S
— Cristiano Ronaldo (@Cristiano) October 29, 2024
അതിനിടെ പരാജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി റൊണാള്‍ഡോ രംഗത്തെത്തി. എല്ലാ വെല്ലുവിളികളും ഉയർച്ചയിലേക്കുള്ള അവസരങ്ങളാണെന്ന് താരം കുറിച്ചു. 'മികച്ച പ്രകടനം നടത്തിയെങ്കിലും ഞങ്ങള്‍ക്ക് മത്സരം ജയിക്കാന്‍ കഴിഞ്ഞില്ലായെന്ന് അല്‍നസര്‍ കോച്ച് പറഞ്ഞു. കപ്പില്‍ നിന്ന് പുറത്തായതില്‍ നിരാശയുണ്ട്.
⌛️ || Full time,@AlNassrFC 0:1 #AlTaawoun
— AlNassr FC (@AlNassrFC_EN) October 29, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ ഇനിയും രണ്ട് പ്രധാന ടൂര്‍ണമെന്‍റുകള്‍ ഉണ്ട്. അവയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിന് സൗദി പ്രോ ലീഗിലാണ് അൽ നസറിന്‍റെ അടുത്ത മത്സരം. നിലവിൽ ലീഗ് പോയിന്‍റ് ടേബിളിൽ മൂന്നാമതാണ് അൽ നസർ.
Also Read: 7 മാസം,13,000 കി.മീറ്റർ സൈക്കിള്‍ ചവിട്ടി റൊണാൾഡോയെ കാണാനെത്തി കട്ട ആരാധകൻ