ETV Bharat / sports

ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വീണ്ടും മൈതാനത്തേക്ക്; ഇന്ത്യയെ നയിക്കാന്‍ സച്ചിൻ ടെണ്ടുൽക്കര്‍ - SACHIN TENDULKAR TO LEAD INDIA

ഇന്‍റര്‍നാഷണൽ മാസ്റ്റേഴ്‌സ് ലീഗിന്‍റെ ഭാഗമായാണ് സച്ചിൻ ടെണ്ടുൽക്കര്‍ അടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്നത്.

SACHIN TENDULKAR TO LEAD INDIA  ഇന്ത്യയെ നയിക്കാന്‍ സച്ചിൻ  ഇന്‍റര്‍നാഷണൽ മാസ്റ്റേഴ്‌സ് ലീഗ്  INTERNATIONAL MASTERS LEAGUE
ഇൻ്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് (Etv Bharat)
author img

By ETV Bharat Sports Team

Published : Oct 9, 2024, 4:53 PM IST

മുംബൈ: ലോക ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വീണ്ടും കളിക്കളത്തിലേക്ക്. ഇന്‍റര്‍നാഷണൽ മാസ്റ്റേഴ്‌സ് ലീഗിന്‍റെ ഭാഗമായാണ് സച്ചിൻ ടെണ്ടുൽക്കര്‍ അടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്നത്. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ ടീമുകളുടെ ഭാഗമാകും.

ലീഗിന്‍റെ ആദ്യ സീസൺ നവംബർ 17 മുതൽ ഡിസംബർ 8 വരെ നടക്കും. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ആദ്യ 4 മത്സരങ്ങൾ മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും. നവംബർ 17ന് ഇന്ത്യ സംഗക്കാര നയിക്കുന്ന ശ്രീലങ്കയെ നേരിടും.

രണ്ടാം മത്സരത്തിൽ ഷെയ്ൻ വാട്‌സന്‍റെ ഓസ്‌ട്രേലിയ ജാക്വസ് കാലിസിന്‍റെ ദക്ഷിണാഫ്രിക്കയെ നേരിടും. പിന്നീട് ഇയോൻ മോർഗന്‍ നയിക്കുന്ന ഇംഗ്ലണ്ടിനെയാണ് ശ്രീലങ്ക നേരിടുക. ബ്രയാൻ ലാറ അടക്കമുള്ള വെസ്റ്റ് ഇൻഡീസ് ടീം ഓസ്‌ട്രേലിയയെ നേരിടാൻ കളത്തിലിറങ്ങും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നവംബർ 21 മുതൽ ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഇക്കാന സ്റ്റേഡിയത്തിൽ 6 മത്സരങ്ങൾ നടക്കും. ലഖ്‌നൗവിന് ശേഷം റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലീഗ്. സെമി ഫൈനലുകളും ഫൈനലുകളും ഉൾപ്പെടെ 8 മത്സരങ്ങൾ റായ്‌പൂരിൽ നടക്കും. ഫൈനൽ മത്സരം ഡിസംബർ എട്ടിന് നടക്കും. 6 ടീമുകൾ തമ്മിൽ ആകെ 18 മത്സരങ്ങളാണ് ലീഗിൽ നടക്കുക.

ഇൻ്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിലെ 6 ടീമുകളുടെ ക്യാപ്റ്റൻമാർ:

  • ഇന്ത്യ: സച്ചിൻ ടെണ്ടുൽക്കർ
  • വെസ്റ്റ് ഇൻഡീസ്: ബ്രയാൻ ലാറ
  • ശ്രീലങ്ക: കുമാർ സംഗക്കാര
  • ഓസ്ട്രേലിയ: ഷെയ്ൻ വാട്‌സണ്‍
  • ഇംഗ്ലണ്ട്: ഇയോൻ മോർഗൻ
  • ദക്ഷിണാഫ്രിക്ക: ജാക്വസ് കാലിസ്

ഇൻ്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ഷെഡ്യൂൾ:

  • ഇന്ത്യ vs ശ്രീലങ്ക: നവംബർ 17, മുംബൈ
  • ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക: നവംബർ 18, മുംബൈ
  • ശ്രീലങ്ക vs ഇംഗ്ലണ്ട്: നവംബർ 19, മുംബൈ
  • വെസ്റ്റ് ഇൻഡീസ് vs ഓസ്‌ട്രേലിയ: നവംബർ 20, മുംബൈ
  • ഇന്ത്യ vs ദക്ഷിണാഫ്രിക്ക: നവംബർ 21, ലഖ്‌നൗ
  • ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട്: നവംബർ 23, ലഖ്‌നൗ
  • ഇന്ത്യ vs ഓസ്‌ട്രേലിയ: നവംബർ 24, ലഖ്‌നൗ
  • വെസ്റ്റ് ഇൻഡീസ് vs ശ്രീലങ്ക: നവംബർ 25, ലഖ്‌നൗ
  • ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ: നവംബർ 26, ലഖ്‌നൗ
  • വെസ്റ്റ് ഇൻഡീസ് vs ദക്ഷിണാഫ്രിക്ക: നവംബർ 27, ലഖ്‌നൗ
  • ഇന്ത്യ vs ഇംഗ്ലണ്ട്: നവംബർ 28, റായ്‌പൂര്‍
  • ശ്രീലങ്ക vs ഇംഗ്ലണ്ട്: നവംബർ 30, റായ്‌പൂര്‍
  • ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്: ഡിസംബർ 1, റായ്‌പൂര്‍
  • ശ്രീലങ്ക vs ഓസ്ട്രേലിയ: ഡിസംബർ 2, റായ്‌പൂര്‍
  • വെസ്റ്റ് ഇൻഡീസ് vs ഇംഗ്ലണ്ട്: ഡിസംബർ 3, റായ്‌പൂര്‍
  • ആദ്യ സെമി ഫൈനൽ മത്സരം: ഡിസംബർ 5, റായ്‌പൂര്‍
  • രണ്ടാം സെമി ഫൈനൽ മത്സരം: ഡിസംബർ 6, റായ്‌പൂര്‍
  • ഫൈനൽ: ഡിസംബർ 8, റായ്‌പൂര്‍

Also Read: ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയോടെ പ്രമുഖ താരം വിരമിക്കാനൊരുങ്ങുന്നു..!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.