ജോഹര്‍ (മലേഷ്യ): ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്‍റെ പുതിയ പരിശീലകൻ ഇതിഹാസ താരം പി.ആർ ശ്രീജേഷിന് ഇന്ന് അരങ്ങേറ്റം. അണ്ടര്‍ 21 പുരുഷ ഹോക്കി ടീമുകള്‍ക്കായി മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ശ്രീജേഷിന് കീഴിൽ ഇന്ത്യൻ ടീമിന്‍റെ ആദ്യ മത്സരമാണിത്. സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പിന്‍റെ 12-ാം പതിപ്പാണിത്.
പ്രതിരോധ താരം അമീര്‍ അലിയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ജപ്പാന്‍, മലേഷ്യ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളെയാണ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യ നേരിടുക. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും. ഒക്ടോബർ 22 ന് ആതിഥേയരായ മലേഷ്യയെയും 23 ന് ഓസ്‌ട്രേലിയയെയും ഇന്ത്യ നേരിടും. ഒക്ടോബർ 25ന് ന്യൂസിലൻഡിനെതിരായ ഗ്രൂപ്പ് ഘട്ടം ഇന്ത്യ അവസാനിപ്പിക്കും. അടുത്ത ശനിയാഴ്‌ച്ച ഫൈനലോടെ മത്സരങ്ങള്‍ക്ക് പരിസമാപ്‌തിയാകും. മൂന്ന് തവണ വീതം കിരീടനേട്ടം കൈവരിച്ച ഇന്ത്യയും ബ്രിട്ടനും തുല്യത പാലിക്കുന്നു. 2022ലാണ് ഇന്ത്യ കിരീടം നേടിയത്. ജര്‍മനിയാണ് നിലവിലെ ജേതാക്കള്‍.
Debutant 😎
— sreejesh p r (@16Sreejesh) October 19, 2024
19-10-2024, getting ready for the 1st match 💪#coach #jr #Indian #hockey #team pic.twitter.com/tSEDEnxUAv
പുതിയ ഹെഡ് കോച്ച് ശ്രീജേഷിൻ്റെ കീഴിൽ ടീം മികച്ച പരിശീലനം നടത്തിവരികയാണെന്നും അദ്ദേഹത്തോടൊപ്പം ഞങ്ങളുടെ ആദ്യ ടൂർണമെൻ്റ് കളിക്കുന്നതിൽ ആവേശഭരിതരാണെന്നും ക്യാപ്റ്റൻ അമീർ അലി പ്രസ്താവനയിൽ പറഞ്ഞു. ഹോക്കിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരമാണ് ശ്രീജേഷ്. 2006 ൽ ഇന്ത്യൻ ദേശീയ ടീമിന്‍റെ ഭാഗമായ ശ്രീജേഷ് ഗോൾകീപ്പിംഗിലെ മികവിന് ശ്രദ്ധയാര്‍ഷിച്ചിരുന്നു. 2014 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ മെഡൽ വിജയത്തിൽ നിർണായക പങ്കാണ് ഇതിഹാസ താരം വഹിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
🏑 The 12th Sultan of Johor Cup Junior Men’s Invitational kicks off on 19th October! 🌍🔥
— Hockey India (@TheHockeyIndia) October 18, 2024
Prepare for non-stop action as the world’s top young talent battles it out on the field. Don’t miss a moment as Team India faces off in their first fixture, aiming for victory! 🇮🇳💪… pic.twitter.com/g5aDHOlV45
രണ്ടുതവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുമുണ്ട്. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിലും 2024 പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യൻ ടീം വെങ്കല മെഡൽ നേടി. ഖേല്‍ രത്‌ന, അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്. എറണാകുളം കിഴക്കമ്പലം സ്വദേശിയാണ്.
Also Read: വനിതാ ടി20 ലോകകപ്പ്: കന്നി കിരീടം ലക്ഷ്യം, ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക ഫൈനല്‍ പോരാട്ടം