മികച്ച ഫിഫ താരത്തെ കണ്ടെത്തുന്നതിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പോര്‍ച്ചുഗീസ് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഇടംപിടിച്ചില്ല. മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരത്തിനായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ജര്‍മനിയുടെ മുന്‍ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസും റോഡ്രിയും വിനീഷ്യസും നേര്‍ക്കുനേര്‍.
ഫിഫ പുറത്തുവിട്ട 11 പേരുടെ സാധ്യതാ ലിസ്റ്റിലാണ് ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2024ല്‍ ദേശീയ ടീമിനായും അമേരിക്കന്‍ ക്ലബ്ബായ ഇന്‍റര്‍ മയാമിക്കും വേണ്ടി നടത്തിയിട്ടുള്ള പ്രകടനമാണ് മെസിയെ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ സഹായിച്ചത്.
ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡ് മാസ്‌ട്രോ റോഡ്രി ആയിരിക്കും ഏറ്റവും ശക്തനായ മെസിയുടെ എതിരാളി. തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടവും യുവേഫ ചാമ്പ്യൻസ് ലീഗ് വിജയവും ഉൾപ്പെടെ, മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ നേടിയ സീസണിൽ സ്പെയിൻകാരൻ നിർണായക പങ്കാണ് വഹിച്ചത്.
കൂടാതെ റയല്‍ മാഡ്രിഡിന്‍റെ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ വിനീഷ്യസ് ജൂനിയര്‍, ടോണി ക്രൂസും അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുടെ പ്രധാനപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ രണ്ടു തവണയും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം മെസിക്കായിരുന്നു. ഇത്തവണ പുരസ്‌കാരം നേടി ഹാട്രിക് തികയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ് മെസി.
ഇത്തവണ മികച്ച പുരുഷ ഇലവനെയും വനിതാ ഇലവനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ആരാധകർക്ക് പങ്കെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. വനിതാ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളിനെ ആഘോഷിക്കാൻ പുതിയ ഫിഫ മാർട്ട അവാർഡും ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഫ.കോമിലാണ് ലാണ് വോട്ടിങ് നടക്കുന്നത്.
ഫിഫയുടെ മികച്ച പുരുഷ താരങ്ങൾക്കുള്ള നോമിനികൾ
- ഡാനി കാർവാജൽ (സ്പെയിൻ), റയൽ മാഡ്രിഡ്
- എർലിംഗ് ഹാലൻഡ് (നോർവേ), മാഞ്ചസ്റ്റർ സിറ്റി
- ഫെഡറിക്കോ വാൽവെർഡെ (ഉറുഗ്വായ്), റയൽ മാഡ്രിഡ്
- ഫ്ലോറിയൻ വിർട്സ് (ജർമ്മനി), ബയേർ ലെവർകുസെൻ
- ജൂഡ് ബെല്ലിംഗ്ഹാം (ഇംഗ്ലണ്ട്), റയൽ മാഡ്രിഡ്
- കൈലിയൻ എംബാപ്പെ (ഫ്രാൻസ്), പാരിമെയ്ൻ (ഫ്രാൻസ്), /റിയൽ മാഡ്രിഡ്
- ലാമിൻ യമാൽ (സ്പെയിൻ), ബാഴ്സലോണ
- ലയണൽ മെസ്സി (അർജൻ്റീന), ഇൻ്റർ മിയാമി
- റോഡ്രി (സ്പെയിൻ), മാഞ്ചസ്റ്റർ സിറ്റി
- ടോണി ക്രൂസ് (ജർമ്മനി), റയൽ മാഡ്രിഡ് (ഇപ്പോൾ വിരമിച്ചു)
- വിനീഷ്യസ് ജൂനിയർ (ബ്രസീൽ), റയൽ മാഡ്രിഡ്
വനിതാ താരത്തിനുള്ള നോമിനികൾ
- ഐറ്റാന ബോൺമതി (സ്‌പെയിൻ), ബാഴ്‌സലോണ
- ബാർബ്ര ബാൻഡ (സാംബിയ), ഷാങ്ഹായ് ഷെംഗ്ലി/ഒർലാൻഡോ പ്രൈഡ്
- കരോലിൻ ഗ്രഹാം ഹാൻസെൻ (നോർവേ), ബാഴ്‌സലോണ
- കെയ്‌റ വാൽഷ് (ഇംഗ്ലണ്ട്), ബാഴ്‌സലോണ
- ഖദീജ ഷാ (ജമൈക്ക), മാഞ്ചസ്റ്റർ സിറ്റി
- ലോറൻ ഹെംപ് (ഇംഗ്ലണ്ട്), മാഞ്ചസ്റ്റർ സിറ്റി
- ലിൻഡ്‌സെ ഹൊറാൻ (യുഎസ്എ), ഒളിമ്പിക് ലിയോണൈസ്
- ലൂസി വെങ്കലം (ഇംഗ്ലണ്ട്), ബാഴ്സലോണ/ചെൽസി
- മല്ലോറി സ്വാൻസൺ (യുഎസ്എ), ചിക്കാഗോ റെഡ് സ്റ്റാർസ്
- മരിയണ കാൽഡെന്‍റി (സ്പെയിൻ), ബാഴ്സലോണ/ആഴ്സനൽ
- നവോമി ഗിർമ (യുഎസ്എ), സാൻ ഡീഗോ വേവ്
- ഓന ബാറ്റിൽ (സ്പെയിൻ), ബാഴ്സലോണ
- സൽമ പാരല്ല്യൂലോ (സ്പെയിൻ), ബാഴ്സലോണ
- സോഫിയ സ്മിത്ത് (യുഎസ്എ), പോർട്ട്ലാൻഡ് തോൺസ്
- തബിത ചാവിംഗ (മലാവി), പാരീസ് സെൻ്റ്-ജർമെയ്ൻ/ഒളിമ്പിക് ലിയോണൈസ്
- ട്രിനിറ്റി റോഡ്മാൻ (യുഎസ്എ), വാഷിംഗ്ടൺ സ്പിരിറ്റ്
വനിതാ കോച്ച് നോമിനികൾ
- ആർതർ ഏലിയാസ് (ബ്രസീൽ), ബ്രസീൽ
- എലീന സാദികു (സ്വീഡൻ), കെൽറ്റിക്
- എമ്മ ഹെയ്സ് (ഇംഗ്ലണ്ട്), ചെൽസി/യുഎസ്എ
- ഫുട്ടോഷി ഇകെഡ (ജപ്പാൻ), ജപ്പാൻ
- ഗാരെത് ടെയ്‌ലർ (ഇംഗ്ലണ്ട്), മാഞ്ചസ്റ്റർ സിറ്റി
- ജൊനാഥൻ ഗിരാൾഡെസ് (സ്പെയിൻ), ബാഴ്‌സലോണ/വാഷിംഗ്ടൺ സ്പിരിറ്റ് സാൻഡ്രീൻ
- സൗബെയ്ൻ (ഫ്രാൻസ്), പാരീസ് എഫ്‌സി
- സോണിയ ബോംപാസ്റ്റർ (ഫ്രാൻസ്), ഒളിമ്പിക് ലിയോണൈസ്/ചെൽസി
മികച്ച പുരുഷ കോച്ച് നോമിനികൾ
- കാർലോ ആൻസലോട്ടി (ഇറ്റലി), റയൽ മാഡ്രിഡ്
- ലയണൽ സ്‌കലോനി (അർജന്‍റീന), അർജന്‍റീന
- ലൂയിസ് ഡി ലാ ഫ്യൂണ്ടെ (സ്പെയിൻ), സ്പെയിൻ
- പെപ് ഗ്വാർഡിയോള (സ്പെയിൻ), മാഞ്ചസ്റ്റർ സിറ്റി
- സാബി അലോൺസോ (സ്പെയിൻ), ബയേർ ലെവർകുസെൻ
വനിതാ ഗോൾകീപ്പർ നോമിനികൾ
- അലീസ നെഹെർ (യുഎസ്എ), ചിക്കാഗോ റെഡ് സ്റ്റാർസ്
- ആൻ-കാട്രിൻ ബെർഗർ (ജർമ്മനി), ചെൽസി/എൻജെ/എൻവൈ ഗോതം
- അയാക യമഷിത (ജപ്പാൻ), ഐഎൻഎസി കോബ് ലിയോണസ/മാഞ്ചസ്റ്റർ സിറ്റി
- കാറ്റാ കോൾ (സ്പെയിൻ), ബാഴ്സലോണ
- മേരി ഇയർപ്സ് (ഇംഗ്ലണ്ട്), മാഞ്ചസ്റ്റർ യുണൈറ്റഡ് /പാരീസ് സെൻ്റ് ജെർമെയ്ൻ
പുരുഷ ഗോൾകീപ്പർ നോമിനികൾ
- ആൻഡ്രി ലുനിൻ (ഉക്രെയ്ൻ), റയൽ മാഡ്രിഡ്
- ഡേവിഡ് രായ (സ്പെയിൻ), ആഴ്സണൽ
- എഡേഴ്സൺ (ബ്രസീൽ), മാഞ്ചസ്റ്റർ സിറ്റി എമിലിയാനോ
- മാർട്ടിനെസ് (അർജൻ്റീന), ആസ്റ്റൺ വില്ല
- ജിയാൻലൂജി ഡോണാരുമ്മ (ഇറ്റലി), പാരീസ് സെന്‍റ് ജെർമെയ്ൻ
- മൈക്ക് മൈഗ്നാൻ (ഫ്രാൻസ്), എസി മിലാൻ
- ഉനൈ സൈമൺ (സ്പെയിൻ), അത്ലറ്റിക് ക്ലബ്