ETV Bharat / sports

വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ബംഗാള്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം - Cricketer Dead

author img

By ETV Bharat Sports Team

Published : 2 hours ago

ബംഗാള്‍ ക്രിക്കറ്റ് താരം ആസിഫ് ഹുസൈൻ വീട്ടിലെ പടിക്കെട്ടില്‍ നിന്ന് മരിച്ചു

BENGAL CRICKETER DIED  ബംഗാള്‍ ക്രിക്കറ്റ് താരം മരിച്ചു  ക്രിക്കറ്റ് താരം ആസിഫ് ഹുസൈൻ  ബംഗാൾ പ്രോ ടി20
ആസിഫ് ഹുസൈൻ (Etv Bharat)

കൊൽക്കത്ത: വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ബംഗാള്‍ ക്രിക്കറ്റ് താരം ആസിഫ് ഹുസൈൻ (28) മരിച്ചു. തിങ്കളാഴ്‌ച രാത്രിയാണ് വീട്ടില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്‌ചയില്‍ തലയ്‌ക്കേറ്റ പരുക്കാണ് താരത്തെ മരണത്തിലേക്ക് എത്തിച്ചത്.

ബംഗാള്‍ ക്രിക്കറ്റ് ടീമിലെ വിവിധ തലങ്ങളില്‍ കളിച്ചിട്ടുള്ള ആസിഫ് ബംഗാൾ പ്രോ ടി20 ലീഗില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അഡ്‌മാസ് ഹൗറ വാരിയേഴ്‌സിനായി ഇറങ്ങിയ ആസിഫ് 57 പന്തില്‍ 99 റണ്‍സ് നേടി തിളങ്ങിയിരുന്നു. 2024ല്‍ ക്ലബ്ബ് ക്രിക്കറ്റിൽ സ്പോർട്ടിംഗ് യൂണിയനുമായി താരം ഒപ്പുവച്ചിരുന്നു. സംസ്ഥാന ടീമിൽ കളിച്ചില്ലെങ്കിലും ക്ലബ് ക്രിക്കറ്റിൽ അറിയപ്പെടുന്ന താരമായിരുന്നു ആസിഫ് ഹുസൈൻ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്നലെ പതിവുപോലെ പരിശീലനം പൂർത്തിയാക്കിയ ആസിഫ് ഹുസൈൻ വീടിന്‍റെ തറയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടന്ന താരത്തെ വീട്ടുകാരായിരുന്നു ആദ്യം കണ്ടത്. എന്നിലിപ്പോള്‍ ആസിഫിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്നു. ആസിഫിന്‍റെ ദാരുണാന്ത്യത്തില്‍ ബംഗാള്‍ ക്രിക്കറ്റ് ലോകം അനുശോചിച്ചു.

Also Read: കാണ്‍പൂര്‍ ടെസ്റ്റും സ്വന്തമാക്കി ഇന്ത്യ; ബംഗ്ലാദേശിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി - IND vs Bangladesh Test

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.