ഇന്നലെ നടന്ന കാറ്റലോണിയന്‍ ഡെര്‍ബിയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. എസ്പാൻയോളിനെതിരേ നടന്ന മത്സരത്തില്‍ ഡാനി ഓള്‍മോയുടെ ഇരട്ടഗോളിന്‍റേയും റാഫിന്‍ഹയുടെ ഗോളിന്‍റേയും പിന്‍ബലത്തിലാണ് ബാഴ്‌സയുടെ ജയം.
ഇതോടെ 12 മത്സരങ്ങളില്‍ നിന്ന് 33 പോയിന്‍റുമായി ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. രണ്ടാമതുള്ള റയല്‍ മഡ്രിഡിനേക്കാള്‍ ഒമ്പത് പോയിന്‍റ് മുന്നിലാണ് ബാഴ്‌സ. മനോഹരമായ പാസിങ്ങിലൂടെയും മികച്ച ചലനത്തിലൂടെയും ആധിപത്യം പുലർത്തുകയും അവസരത്തിനൊത്ത് ഗോളടിക്കുകയുമായിരുന്നു ബാഴ്‌സ.
MATCH REPORT | Barça take derby with 3-1 win over RCD Espanyol. ʀᴇᴀᴅ ᴛʜᴇ ꜰᴜʟʟ ꜱᴛᴏʀʏ 👇https://t.co/Vha05Djqh6
— FC Barcelona (@FCBarcelona) November 3, 2024
ആദ്യ എട്ട് മിനിറ്റിനുള്ളിൽ ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും 12-ാം മിനിറ്റിൽ ലാമിൻ യമലിന്‍റെ അസിസ്റ്റില്‍ ഡാനി ഓൾമോ മികച്ച ഫിനിഷിങ് നടത്തുകയായിരുന്നു. 10 മിനിറ്റിനുശേഷം മാർക് കസാഡോയുടെ പാസിന് റാഫിൻഹ ലീഡ് ഇരട്ടിയാക്കി. പിന്നാലെ മത്സരം ബാഴ്‌സ പൂർണ നിയന്ത്രണത്തിലായി.
Lamine Ball#laligahighlights pic.twitter.com/21t26cNIA5
— FC Barcelona (@FCBarcelona) November 3, 2024
എന്നാല്‍ ജോഫ്രെ സ്‌ട്രൈക്കിലൂടെ എസ്പാൻയോൾ ഏറെക്കുറെ കളിയിൽ തിരിച്ചെത്തി. 31-ാം മിനിറ്റില്‍ അലജാന്‍ഡ്രോ ബാല്‍ഡെയുടെ അസിസ്റ്റില്‍ നിന്ന് ഓള്‍മോ തന്‍റെ രണ്ടാം ഗോളും കണ്ടെത്തിയപ്പോള്‍ സ്കോര്‍ 3-0 എന്നായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ കാര്‍ലോസ് റൊമേറോയുടെ ഒരു ക്രോസില്‍ നിന്ന് ജാവി പുവാഡോ ഗോളടിച്ചതോടെ എസ്‌പാന്‍യോള്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ പുവാഡോയുടെ ഗോളിന് ശേഷം ബാഴ്‌സ ഉണർന്നു. പൊസഷൻ നിയന്ത്രിക്കുന്നതിനും കളി നിയന്ത്രിക്കാനും അവര്‍ ശ്രദ്ധ ചെലുത്തി.
🇧🇷🌪️ pic.twitter.com/Ndu8TOUnrw
— LALIGA English (@LaLigaEN) November 4, 2024
മത്സരം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സലോണ സ്വന്തമാക്കി. റയൽ മാഡ്രിഡിനെതിരെ എൽ ക്ലാസിക്കോയിൽ 4-0ന് തകർപ്പൻ ജയം നേടിയ ബാഴ്‌സ വിജയകുതിപ്പിലാണ്. ബാഴ്‌സയുടെ ഫോർവേഡുകളായ റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിൻഹ, ലാമിൻ യമൽ എന്നിവരും മികച്ച ഫോമിലാണ്. ഇവരാണ് ലാ ലിഗ 2024/25 സീസണിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകിയ മൂന്ന് താരങ്ങള്‍.
Also Read: ആസ്റ്റണ്‍വില്ലയെ തകര്‍ത്ത് ടോട്ടനം, ചെല്‍സിക്കെതിരേ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സമനില കുരുക്ക്