സെന്‍റ് വിൻസെന്‍റ് (വെസ്റ്റ് ഇൻഡീസ്): ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ വിന്‍ഡീസിനെ വിസ്മയിപ്പിച്ച ബംഗ്ലാദേശ് 27 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. വിജയത്തോടെ 3 മത്സരങ്ങളുടെ ടി20 പരമ്പരയിൽ 2-0 ന് അപരാജിത ലീഡ് നേടി ബംഗ്ലാദേശ് ചരിത്രം സൃഷ്ടിച്ചു. 2018ന് ശേഷം ടി20 ഫോർമാറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ പരമ്പര വിജയമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ മത്സരത്തിലൂടെ വിന്‍ഡീസ് മണ്ണിലെ ആദ്യ ടി20 ജയം ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 129 റണ്‍സ് സ്‌കോര്‍ ചെയ്‌തത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 102 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസ് ഓള്‍ ഔട്ടായി. ഒരു ഓവറിൽ 2 വിക്കറ്റടക്കം മൂന്ന് വിക്കറ്റ് ഫാസ്റ്റ് ബൗളർ തസ്കിൻ അഹമ്മദ് വീഴ്‌ത്തി.
West Indies vs Bangladesh | 2nd T20I
— Bangladesh Cricket (@BCBtigers) December 18, 2024
Bangladesh won the match by 27 Runs 🇧🇩 👏
PC: CWI#BCB | #Cricket | #BANvWI | #T20 pic.twitter.com/Pfj1bWbNHy
ബംഗ്ലാദേശ് നിരയില്‍ 35 റണ്‍സ് നേടിയ ഷമീം ഹൊസെയ്‌നാണ് ടോപ് സ്‌കോറര്‍. മെഹ്‌ദി ഹസന്‍ 26 റണ്‍സും ജാകര്‍ അലി 21 റണ്‍സ് നേടി.വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ 34 പന്തില്‍ 32 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് ടോപ് സ്‌കോറര്‍.അകേല്‍ ഹൊസെയ്ന്‍ 31 റണ്‍സും ജോണ്‍സണ്‍ ചാള്‍സ് 14 റണ്‍സുമെടുത്തു.
Bangladesh seal their T20I series against the West Indies with an impressive triumph 🙌#WIvBAN
— ICC (@ICC) December 18, 2024
Scores: https://t.co/6gsAjKIVA7 pic.twitter.com/pquXUqw2va
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര 0-3ന് തോറ്റ ബംഗ്ലാദേശ് ടി20യിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. വിന്‍ഡീസിനെതിരേ ഇതിനുമുമ്പ് ബംഗ്ലാദേശ് അഞ്ച് ടി20 മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് ജയങ്ങള്‍ സ്വന്തം മണ്ണിലായിരുന്നു.