മെല്‍ബണ്‍: ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യ എ ടീമിനെതിരേ പന്ത് ചുരണ്ടല്‍ ആരോപണവുമായി അമ്പയര്‍. കളിയുടെ നാലാം ദിനം ഓസ്ട്രേലിയ എ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ മൂന്നാം ദിനം ഇന്ത്യന്‍ ടീം ഉപയോഗിച്ച പന്തിന് പകരം പുതിയ പന്തായിരുന്നു അമ്പയര്‍മാര്‍ ബൗളിങ്ങിനായി നല്‍കിയത്. എന്നാല്‍ ഇത് ഇന്ത്യന്‍ താരങ്ങള്‍ ചോദ്യം ചെയ്യുകയുണ്ടായി. അതിനിടെയാണ് ഇന്ത്യയ്‌ക്കെതിരേ പന്തില്‍ കൃത്രിമം കാണിച്ചെന്ന് അമ്പയര്‍ ആരോപണം ഉയര്‍ത്തിയത്.
'നിങ്ങള്‍ ഇന്നലെ കളിച്ച പന്തില്‍ ചുരണ്ടിയതുകൊണ്ടാണ് പുതിയ പന്ത് നല്‍കിയതെന്ന് അമ്പയറായ ഷോൺ ക്രെയ്‌ഗ് ഇന്ത്യന്‍ താരങ്ങളോട് പറയുന്നത് സ്റ്റംപ് മൈക്കിൽ കുടുങ്ങിയിരുന്നു. കൂടാതെ ഇനി ചർച്ച വേണ്ട, കളി തുടരാനും അമ്പയര്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇഷാന്‍ കിഷൻ തീരുമാനത്തെ ചോദ്യം ചെയ്‌തു. 'അപ്പോൾ ഞങ്ങൾ ഈ പന്തിൽ കളിക്കേണ്ടതുണ്ടോ? ഇത് വിഡ്ഢിത്തമായ തീരുമാനമാണെന്ന് പറഞ്ഞപ്പോള്‍ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്‌തതിന്‍റെ പേരില്‍ ഇഷാന് താക്കീത് നല്‍കുകയും ചെയ്‌തു.
🚨 CRICKET AUSTRALIA ARTICLE 🚨
— Johns. (@CricCrazyJohns) November 3, 2024
- There is no indication the umpires believe any individual was responsible for scratching the ball, with no clarity on why the umpires decided to change the ball. pic.twitter.com/jeVTxrsgNg
അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതിന് നിങ്ങളെ റിപ്പോര്‍ട്ട് ചെയ്യുമെന്നും നിങ്ങളുടെ ടീമിന്‍റെ പ്രവൃത്തികൾ കൊണ്ടാണ് ഞങ്ങൾ പന്ത് മാറ്റിയതെന്നും അമ്പയര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യക്കെതിരേ ഔദ്യോഗികമായി പന്തില്‍ കൃത്രിമം കാണിച്ചെന്ന പരാതി ഉന്നയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇന്ത്യ എ കളിക്കാർ ബോധപൂർവം പന്തിന്‍റെ അവസ്ഥയിൽ മാറ്റം വരുത്തിയതായി കണ്ടെത്തിയാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം പ്രകാരം വിഷയത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്കെതിരേ വിലക്ക് വന്നേക്കാം.
🚨 Cricket Australia issues a statement on ball-tampering speculations during India A game in Australia.
— Subhayan Chakraborty (@CricSubhayan) November 3, 2024
“The ball used in the fourth innings of the match was changed due to deterioration. Both teams’ captain and manager were informed of the decision prior to the start of play.…
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മത്സരത്തില്‍ 225 റണ്‍സ് വിജയലക്ഷ്യത്തില്‍ നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തി 139 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസ്ട്രേലിയ എ ഏഴ് വിക്കറ്റ് വിജയം നേടിയിരുന്നു. പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരം നവംബര്‍ ഏഴ് മുതല്‍ മെല്‍ബണില്‍ നടക്കും.
Also Read: സിറ്റിയും ആഴ്‌സണലും തോറ്റു! പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂളിന് മുന്നേറ്റം