ETV Bharat / sports

മാക്‌സ്‌വെല്‍ കത്തിക്കയറി, ബൗളര്‍മാര്‍ എറിഞ്ഞിട്ടു; മഴക്കളിയില്‍ പാകിസ്ഥാനെ വീഴ്‌ത്തി ഓസ്‌ട്രേലിയ

മഴയെ തുടര്‍ന്ന് മത്സരം ഏഴ് ഓവറാക്കി വെട്ടിക്കുറച്ചിരുന്നു.

AUS VS PAK  GLENN MAXWELL  PAKISTAN CRICKET TEAM  CRICKET AUSTRALIA
Glenn Maxwell (IANS)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 7:04 PM IST

ബ്രിസ്‌ബേൻ: പാകിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ഓസ്‌ട്രേലിയക്ക് ജയം. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. മഴയെ തുടര്‍ന്ന് ഏഴ് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 93 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍റെ പോരാട്ടം 9 വിക്കറ്റ് നഷ്‌ടത്തില്‍ 64 റണ്‍സില്‍ അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ സേവിയര്‍ ബാര്‍ട്‌ലെറ്റും നാഥൻ എല്ലിസും ചേര്‍ന്നാണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ അബ്ബാസ് അഫ്രീദിയാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഹസീബുള്ള ഖാൻ (12), ഷഹീൻ അഫ്രീദി (11) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍. ഷഹിബ്‌സാദ ഫര്‍ഹാൻ (8), മുഹമ്മദ് റിസ്‌വാൻ (0), ഉസ്‌മാൻ ഖാൻ (4), ബാബര്‍ അസം (3), ഇര്‍ഫാൻ ഖാൻ (0), സല്‍മാൻ അലി ആഗ (4) എന്നിങ്ങനെയാണ് മറ്റ് പാക് താരങ്ങളുടെ പ്രകടനം.

ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും മാര്‍ക്കസ് സ്റ്റോയിനിസിന്‍റെയും തകര്‍പ്പൻ ബാറ്റിങ്ങാണ് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 19 പന്ത് നേരിട്ട മാക്‌സ്‌വെല്‍ 43 റണ്‍സ് അടിച്ചെടുത്തു. അഞ്ച് ഫോറും മൂന്ന് സിക്‌സും പായിച്ച മാക്‌സ്‌വെല്‍ 226.32 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

ഏഴ് പന്ത് നേരിട്ട മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താകാതെ 21 റണ്‍സ് നേടി. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോയിനിസിന്‍റെ ഇന്നിങ്‌സ്. മാറ്റ് ഷോര്‍ട്ട് (7), ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക് (9), ടിം ഡേവിഡ് (10), ജോഷ് ഇംഗ്ലിസ് (0*) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ സ്കോറുകള്‍. പാകിസ്ഥാനായി അബ്ബാസ് അഫ്രീദി രണ്ടും ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Also Read : 'ഗംഭീര്‍ പേടിച്ചിരിക്കുകയാണ്': ഇന്ത്യൻ പരിശീലകനെ വിടാതെ പോണ്ടിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.