ETV Bharat / sports

ടെസ്റ്റ് പരമ്പര പിടിക്കണം, ന്യൂസിലന്‍ഡിനെതിരെ ഫുൾ ടീമിനെയിറക്കി ഓസ്ട്രേലിയ - ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ടെസ്റ്റ്

ന്യൂസിലന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്‌ക്കായുള്ള 14 അംഗ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍.

Australia Test Squad For NZ Tour  Australia vs New Zealand  World Test Championship  ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ടെസ്റ്റ്  ഓസ്‌ട്രേലിയ ടെസ്റ്റ് സ്ക്വാഡ്
Australia Announced 14 Men Squad
author img

By ETV Bharat Kerala Team

Published : Feb 9, 2024, 9:24 AM IST

സിഡ്‌നി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള 14 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു (Australia Squad For Test Series Against New Zealand). പ്രധാനപ്പെട്ട താരങ്ങളെല്ലാം ഓസീസ് നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങളാണ് കിവീസ് പര്യടനത്തില്‍ ഓസ്‌ട്രേലിയ കളിക്കുക.

ഫെബ്രുവരി 29ന് വെല്ലിങ്‌ടണിലാണ് പരമ്പരയിലെ ആദ്യ മത്സരം. ക്രൈസ്റ്റ്ചര്‍ച്ചാണ് രണ്ടാം മത്സരത്തിന് വേദിയാകുന്നത്. മാര്‍ച്ച് 8നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത് (New Zealand vs Australia Test Series 2024).

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര സമനില വഴങ്ങിയതിന്‍റെ ക്ഷീണം മാറ്റാന്‍ കിവീസ് പര്യടനത്തില്‍ ഓസ്‌ട്രേലിയക്ക് ജയം അനിവാര്യമാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര സ്വന്തമാക്കാന്‍ സാധിച്ചാല്‍ അവര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഓസീസ്.

ന്യൂസിലന്‍ഡാണ് നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ 2023-25 സൈക്കിളില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ജയം നേടാന്‍ മുന്‍ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിന് സാധിച്ചിട്ടുണ്ട്. 24 പോയിന്‍റും 66.66 പോയിന്‍റ് ശതമാനവുമാണ് കിവീസിനുള്ളത് (WTC 2023-25 Points Table).

നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുകയാണ് ന്യൂസിലന്‍ഡ് ടീം. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്രോട്ടീസിനെതിരെ 281 റണ്‍സിന്‍റെ ജയം സ്വന്തമാക്കാന്‍ കിവീസിന് സാധിച്ചിരുന്നു. ഫെബ്രുവരി13നാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്.

അതേസമയം, ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്‍പായി മൂന്ന് ടി20 മത്സരങ്ങളും ഓസ്‌ട്രേലിയ ന്യൂസിലന്‍ഡില്‍ കളിക്കും. ഫെബ്രുവരി 21, 23, 25 തീയതികളിലാണ് ടി20 പരമ്പരയിലെ മത്സരങ്ങള്‍. വെല്ലിങ്‌ടണ്‍, ഓക്‌ലന്‍ഡ് എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍ നടക്കുന്നത് (New Zealand vs Australia T20I Series 2024).

ഓസ്‌ട്രേലിയ ടെസ്റ്റ് സ്ക്വാഡ് (Australia Test Squad Against New Zealand): ഉസ്‌മാന്‍ ഖവാജ, മാറ്റ് റെൻഷാ, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റൻ), മിച്ചല്‍ സ്റ്റാര്‍ക്ക്, ജേഷ് ഹേസല്‍വുഡ്, സ്കോട് ബോളണ്ട്, നാഥന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍.

Also Read : 'ദേ പിന്നേം' ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ സെമിയില്‍ വീണു; കൗമാര ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസീസ് പോരാട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.