ETV Bharat / sports

ഇത് നെഹ്‌റയുടെ 'ടൈറ്റൻസ്'; മുംബൈയ്‌ക്കെതിരായ ജയം, ഗുജറാത്ത് പരിശീലകനെ വാഴ്‌ത്തി സോഷ്യല്‍ മീഡിയ - IPL 2024 - IPL 2024

ഐപിഎല്‍ പതിനേഴാം പതിപ്പില്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ ആറ് റണ്‍സിന്‍റെ ജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ, ടൈറ്റൻസ് പരിശീലകനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധക ലോകം.

ASHISH NEHRA  FANS ON ASHISH NEHRA  GT VS MI  HARDIK PANDYA
IPL 2024
author img

By ETV Bharat Kerala Team

Published : Mar 25, 2024, 7:22 AM IST

അഹമ്മദാബാദ്: പുതിയ നായകന് കീഴില്‍ ഐപിഎല്ലിലെ ആദ്യ മത്സരം ജയിച്ച് തുടങ്ങിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് (Gujarat Titans). ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തങ്ങളുടെ മുൻ ക്യാപ്‌റ്റന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ മുംബൈ ഇന്ത്യൻസിനെ (Mumbai Indians) ആറ് റണ്‍സിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ടൈറ്റൻസ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറില്‍ 162 റണ്‍സ് നേടാനെ സാധിച്ചുള്ളു (GT vs MI Result).

മുംബൈയ്‌ക്ക് എതിരായ അവസാന ഓവറിലെ ത്രില്ലര്‍ ജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്‌റയെ (Ashish Nehra) പ്രശംസ കൊണ്ട് മൂടുകയാണ് നെറ്റിസണ്‍സ്. ഗുജറാത്തിന്‍റെ ജയത്തില്‍ നിര്‍ണായകമായ നിര്‍ദേശങ്ങളാണ് മത്സരത്തിനിടെ പരിശീലകനായ നെഹ്‌റ ടൈറ്റൻസ് താരങ്ങള്‍ക്ക് കൈമാറിയതെന്നും ഒരു കൂട്ടം ആരാധകര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ, ഐപിഎല്‍ പതിനേഴാം പതിപ്പിന് (IPL 2024) മുന്നോടിയായി ടീം വിട്ട ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) പരോക്ഷമായും ആരാധകര്‍ ഈ അവസരത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റൻസിന്‍റെ നായകനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ അരങ്ങേറ്റ സീസണില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ കപ്പടിക്കാൻ ടൈറ്റൻസിനായി. തൊട്ടടുത്ത വര്‍ഷം ടീം ഫൈനല്‍ കളിക്കുകയും ചെയ്‌തു.

ഇത് ഹാര്‍ദിക് പാണ്ഡ്യയുടെ നായക മികവ് കൊണ്ട് മാത്രമല്ലെന്നാണ് ഇപ്പോള്‍ ആരാധകരുടെ പക്ഷം. ഗുജറാത്ത് ടൈറ്റൻസിന്‍റെ നെടുംതൂണ്‍ ആശിഷ് നെഹ്‌റയാണ്. ടീമിനെ ഈ രീതിയില്‍ വളര്‍ത്തിയെടുത്തത് അദ്ദേഹത്തിന്‍റെ ബുദ്ധിയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ കീഴ്‌പ്പെടുത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് സായ് സുദര്‍ശൻ (45), ശുഭ്‌മാൻ ഗില്‍ (31) എന്നിവരുടെ മികവിലാണ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 168 റണ്‍സ് നേടിയത്. മുംബൈയ്‌ക്കായി ജസ്‌പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ ഡിവാള്‍ഡ് ബ്രേവിസ് (46), രോഹിത് ശര്‍മ (43) എന്നിവര്‍ മുംബൈ ഇന്ത്യൻസിനായി ഭേദപ്പെട്ട പ്രകടനം നടത്തി. രണ്ട് വിക്കറ്റ് വീതം നേടിയ സ്പെൻസര്‍ ജോണ്‍സണ്‍, അസ്മത്തുള്ള ഒമര്‍സായി, ഉമേഷ് യാദവ് എന്നിവരുടെ പ്രകടനങ്ങള്‍ ടൈറ്റൻസ് ജയത്തില്‍ നിര്‍ണായകമായി. മുംബൈയ്‌ക്ക് ജയിക്കാൻ അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരിക്കെ പന്തെറിയാൻ എത്തിയപ്പോഴായിരുന്നു ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടിയത്. ഗുജറാത്തിന്‍റെ വിജയം ഉറപ്പിക്കുന്നതായിരുന്നു ഈ പ്രകടനം.

Also Read : രോഹിതിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങ് പാഴായി:ആറു റൺസ് ജയം അടിച്ചെടുത്ത് ഗുജറാത്ത് ടൈറ്റൻസ് - IPL 2024 GT Vs MI Highlights

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.