ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ന്‍റെ രണ്ടാം പകുതി കടല്‍ കടന്നേക്കുമെന്ന റിപ്പോര്‍ട്ട് ആരാധകരെ നിരാശയിലേക്കായിരുന്നു. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്ലിലെ ( IPL 2024) രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ (BCCI) ആലോചിക്കുന്നതായി ഒരു ദേശീയ മാധ്യമമായിരുന്നു റിപ്പോര്‍ട്ട് ചെയ്‌തത്.
ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ഉദ്യോഗസ്ഥര്‍ യുഎയിലെത്തിയതായും ഫ്രാഞ്ചൈസികള്‍ തങ്ങളുടെ കളിക്കാരോട് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചു എന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആരാധകരുടെ നിരാശ മാറ്റുന്ന പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ( Arun Dhumal). ഐപിഎല്‍ 2024- ഇന്ത്യയില്‍ നിന്നും എവിടേക്കും പോകില്ലെന്നും ടൂര്‍ണമെന്‍റ് മുഴുവനായും രാജ്യത്ത് തന്നെ നടത്താനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
''ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതിനായി ഞങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി സംസാരിക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ (Lok Sabha Election 2024) തീയതികള്‍ പ്രഖ്യാപിച്ചാലുടന്‍ തന്നെ ടൂര്‍ണമെന്‍റിലെ ബാക്കി മത്സരങ്ങള്‍ രാജ്യത്ത് തന്നെ നടത്താനുള്ള പദ്ധതികള്‍ ഞങ്ങള്‍ കണ്ടെത്തും. ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ മാത്രമെ നടത്തൂ. ടൂര്‍ണമെന്‍റ് മറ്റെവിടേക്കും പോകില്ല"- അരുണ്‍ ധുമാല്‍ വാര്‍ത്ത ഒരു വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.
മാര്‍ച്ച് 22-നാണ് ഐപിഎല്ലിന്‍റെ പുതിയ സീസണിന് തുടക്കമാവുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഉദ്‌ഘാടന മത്സരത്തില്‍ എതിരാളി. ഇതടക്കം ഏപ്രില്‍ ഏഴ് വരെയുള്ള ആദ്യത്തെ 21 മത്സരങ്ങളുടെ ക്രമമാണ് നിലവില്‍ ഐപിഎല്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: പന്ത് റെഡി, ഡല്‍ഹിയും...കപ്പടിക്കാൻ ക്യാപിറ്റല്‍സ് വരുന്നു...ഐപിഎല്‍ പോരിന് ആറ് ദിവസം മാത്രം
ആദ്യ ഘട്ട മത്സരക്രമം (IPL 2024 Schedule)
മാർച്ച് 22, 6:30, ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് vs റോയൽ ചാലഞ്ചേഴഴ്‌സ് ബാംഗ്ലൂർ
മാർച്ച് 23, 2:30, മൊഹാലി: പഞ്ചാബ് കിങ്സ് vs ഡൽഹി ക്യാപിറ്റൽസ്
മാർച്ച് 23, 6:30, കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്
മാർച്ച് 24, 2:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് vs ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്
മാർച്ച് 24, 6:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് vs മുംബൈ ഇന്ത്യൻസ്
മാർച്ച് 25, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ vs പഞ്ചാബ് കിങ്സ്
മാർച്ച് 26, 6:30, ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് vs ഗുജറാത്ത് ടൈറ്റൻസ്
മാർച്ച് 27, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് vs മുംബൈ ഇന്ത്യൻസ്
മാർച്ച് 28, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് vs ഡൽഹി ക്യാപിറ്റൽസ്
മാർച്ച് 29, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
മാർച്ച് 30, 6:30, ലക്‌നൗ: ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് vs പഞ്ചാബ് കിങ്സ്
മാർച്ച് 31, 2:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്
മാർച്ച് 31, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് vs ചെന്നൈ സൂപ്പർ കിങ്സ്
ഏപ്രിൽ 1, 6:30, മുംബൈ: മുംബൈ ഇന്ത്യൻസ് vs രാജസ്ഥാൻ റോയൽസ്
ഏപ്രിൽ 2, 6:30, ബെംഗളൂരു: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ vs ലഖ്നൗ സൂപ്പർ ജയന്‍റ്സ്
ഏപ്രില്‍ 3, 6:30, വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റൽസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്,
ഏപ്രിൽ 4, 6:30, അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് vs പഞ്ചാബ് കിങ്സ്
ഏപ്രിൽ 5, 6:30, ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് vs ചെന്നൈ സൂപ്പർ കിങ്സ്
ഏപ്രിൽ 6, 6:30, ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് vs റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ
ഏപ്രിൽ 7, 2:30, മുംബൈ: മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റൽസ്
ഏപ്രിൽ 7, 6:30, ലക്‌നൗ: ലക്‌നൗ സൂപ്പർ ജയന്‍റ്‌സ് vs ഗുജറാത്ത് ടൈറ്റൻസ്