ETV Bharat / sports

ജാവലിൻ വാങ്ങാൻ പണമില്ല, സഹായിച്ചത് നാട്ടുകാര്‍; അര്‍ഷാദ് നദീമിന്‍റെ 'സുവര്‍ണ നേട്ടം' അവര്‍ക്കും സ്വന്തം - Arshad Nadeem Journey To Gold Medal - ARSHAD NADEEM JOURNEY TO GOLD MEDAL

എട്ട് വര്‍ഷത്തോളം കാലമാണ് കൈവശമുണ്ടായിരുന്ന ഒരു ജാവലിൻ അര്‍ഷാദിന് പരിശീലനത്തിനായി ഉപയോഗിക്കേണ്ടി വന്നിട്ടുള്ളത്. തന്‍റെ പക്കല്‍ അന്താരാഷ്‌ട്ര നിലവാരമുള്ള ജാവലിൻ വാങ്ങാൻ പോലും പണമില്ലെന്ന് പറയേണ്ടി വന്നിട്ടുള്ള താരത്തിന്‍റെ ഈ വിജയത്തെയും നാം അഭിനന്ദിക്കണം.

WHO IS ARSHAD NADEEM  ARSHAD NADEEM STORY  PARIS OLYMPICS 2024  അര്‍ഷാദ് നദീം  OLYMPICS 2024
Arshad Nadeem (ETV Bharat)
author img

By ETV Bharat Sports Team

Published : Aug 9, 2024, 12:03 PM IST

ളിമ്പിക്‌സില്‍ ഒരു വൻ ശക്തിയല്ല ഇന്ത്യയെന്ന നമ്മുടെ രാജ്യം. എങ്കില്‍പോലും ലോക കായിക മാമാങ്ക വേദിയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടുമെന്ന് നാം ഓരോരുത്തരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, നീരജിന്‍റെ ചരിത്ര നേട്ടം കാണാൻ കാത്തിരുന്നവരുടെ ചങ്കിലേക്ക് തറച്ചത് പാകിസ്ഥാൻ താരം അര്‍ഷാദ് നദീമിന്‍റെ ആ ത്രോയായിരുന്നു.

പാരിസിലെ സ്‌റ്റേഡ്‌ ഡ ഫ്രാൻസ് അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ നീരജിന്‍റെ സുവര്‍ണനേട്ടം കാണാൻ കാത്തിരുന്നവര്‍ക്ക് മുന്നിലൂടെയാണ് വായുവിനെ കീറിമുറിച്ചുകൊണ്ട് അര്‍ഷാദിന്‍റെ ത്രോ പാഞ്ഞത്. ഗാലറിയിലുണ്ടായിരുന്ന കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നുപൊങ്ങിയ ആ ജവലിൻ ചെന്ന് പതിച്ചത് 92.97 മീറ്റര്‍ ദൂരെ ഒളിമ്പിക്‌സ് ചരിത്രത്തിലേക്കായിരുന്നു.

ചരിത്രത്താളുകളില്‍ ഇടം പിടിച്ച ആ ത്രോയ്‌ക്ക് പിന്നാലെ നിറകണ്ണുകളോടെയാണ് ആ നിമിഷത്തെ അര്‍ഷാദ് ഓര്‍ത്തെടുത്തത്. തന്‍റെ കരിയറില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെയെല്ലാം നിഷ്‌ഭ്രമമാക്കുന്നതായിരുന്നു ഒളിമ്പിക്‌ വേദിയില്‍ പാകിസ്ഥാൻ താരത്തിന്‍റെ ആ ഒരൊറ്റ ത്രോ...

WHO IS ARSHAD NADEEM  ARSHAD NADEEM STORY  PARIS OLYMPICS 2024  അര്‍ഷാദ് നദീം  OLYMPICS 2024
Arshad Nadeem (IANS)

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു കൊച്ചുഗ്രാമം. അവിടെ നിന്നാണ് അര്‍ഷാദ് നദീം ഇന്ന് ലോകത്തിന്‍റെ നെറുകയിലെത്തിയിരിക്കുന്നത്. ഒരു സാധാരണ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മകനായി ജനിച്ച അര്‍ഷാദിന്‍റെ നേട്ടങ്ങളെല്ലാം തന്നെ അയാള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് ഇന്നുമൊരു കെട്ടുകഥയാണ്, സ്വപ്‌നമാണ്. കാരണം, അത്രത്തോളം ദുര്‍ഘടമായ പാതകളിലൂടെയായിരുന്നു അര്‍ഷാദിന്‍റെ യാത്ര.

ക്രിക്കറ്റ്, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ അങ്ങനെ പല കായിക ഇനത്തിലും അര്‍ഷാദ് കുട്ടിക്കാലം മുതല്‍ക്കെ കൈവച്ചു. അവയെ എല്ലാം വിട്ട് 18-ാം വയസിലാണ് ജാവലിൻ ത്രോയെ അര്‍ഷാദ് കൂടെക്കൂട്ടുന്നത്. ആദ്യ കാലത്ത് ജാവലിൻ ത്രോയില്‍ മികച്ച പരിശീലകരെ കണ്ടെത്താൻ പോലും താരത്തിനായിരുന്നില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് സ്വന്തമായൊരു ജാവലിൻ പോലും താരം വാങ്ങുന്നത്. കൈവശമുള്ള ഒരു ജാവലിൻ ഉപയോഗിച്ച് എട്ട് വര്‍ഷത്തോളം പരിശീലനം നടത്തി. അന്താരാഷ്‌ട്ര നിലവാരമുള്ള ജാവലിൻ വാങ്ങാൻ തന്‍റെ പക്കല്‍ പണമില്ലെന്ന് തുറന്ന് പറയേണ്ടി വന്നിട്ടുണ്ട് അര്‍ഷാദിന്.

Arshad Nadeem (x@Olympics)

2016ലെ സൗത്ത് ഏഷ്യൻ ഗെയിംസില്‍ വെങ്കലം നേടിക്കൊണ്ടായിരുന്നു അന്താരാഷ്‌ട്ര മൈതാനങ്ങളില്‍ തന്‍റെ ചുവട് അര്‍ഷാദ് പതിപ്പിക്കുന്നത്. പിന്നീട്, ഉയര്‍ച്ചയും താഴ്‌ചയും നിറഞ് യാത്ര. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ടോക്കിയോ ഒളിമ്പിക്‌സില്‍ അഞ്ചാം സ്ഥാനം. നീരജ് ചോപ്ര എന്ന താരത്തിന്‍റെ ഉദയം ലോകം കണ്ട വര്‍ഷം കൂടിയായിരുന്നു അത്.

നീരജിന്‍റെ പ്രഭാവത്തിന് മുന്നില്‍ പലപ്പോഴും നിഴല്‍ മാത്രമായിരുന്നു അര്‍ഷാദ്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 90.18 മീറ്റര്‍ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞതോടെ ഇതിഹാസങ്ങള്‍ക്കൊപ്പം തന്‍റെ പേരും ചേര്‍ക്കാൻ അര്‍ഷാദിനായി. അതോടെ, പാരിസിലെ സ്വര്‍ണമെഡല്‍ പോരിലേക്ക് അര്‍ഷാദിന്‍റെ പേരും ഉയര്‍ന്നുകേള്‍ക്കാൻ തുടങ്ങി.

കഴിഞ്ഞ വര്‍ഷം ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ പാരിസ് ഒളിമ്പിക്‌സിന്‍റെ ട്രെയിലര്‍ പോരിനും ലോകം സക്ഷിയായി. അന്ന് നീരജുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 35 സെന്‍റി മീറ്റര്‍ ദൂരത്തിലായിരുന്നു അര്‍ഷാദിന് സ്വര്‍ണം നഷ്‌ടമായത്. ആ മത്സരത്തിന് മുന്‍പ് നീരജിന്‍റെ ജാവലിൻ ഉപയോഗിച്ചായിരുന്നു താരത്തിന്‍റെ പരിശീലനം. ഇതിന് അര്‍ഷാദ് നേരിടേണ്ടി വന്ന പരിഹാസങ്ങളും വിമര്‍ശനവും ചെറുതൊന്നുമായിരുന്നില്ല.

പാരിസിലേക്ക് വണ്ടി കയറുമ്പോള്‍ ജാവലിൻ ത്രോയില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലായിരുന്നു അര്‍ഷാദിന്‍റെയും സ്ഥാനം. എങ്കില്‍പ്പോലും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒരു ജാവലിൻ പോലും അര്‍ഷാദിന്‍റെ കൈവശമുണ്ടായിരുന്നില്ല. എളുപ്പത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്താൻ സാധിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടും അര്‍ഹിച്ച പല കാര്യങ്ങളും അര്‍ഷാദിലേക്ക് എത്തിയില്ലെന്ന് സാരം.

അര്‍ഷാദിന്‍റെ സ്വപ്‌നങ്ങള്‍ക്കും ചിറക് നല്‍കുന്നതായിരുന്നു പാരിസിലെ മൈതാനം. സ്‌റ്റേഡ്‌ ഡ ഫ്രാൻസ് അത്‌ലറ്റിക്ക് സ്റ്റേഡിയത്തിലെ കലാശപ്പോരില്‍ ആത്മവിശ്വാസമില്ലാതെയാണ് ആദ്യ ത്രോയ്‌ക്ക് വേണ്ടി അര്‍ഷാദ് എത്തിയത്. തുടക്കത്തില്‍ താരത്തിന്‍റെ റണ്ണപ്പ് പാളി. പിന്നീട് ശേഷിച്ച സമയത്തില്‍ എറിഞ്ഞ ത്രോ ഫൗളായി.

എന്നാല്‍, പിന്നീട് കാര്യങ്ങള്‍ മാറി. ചരിത്രത്തിലേക്കായിരുന്നു അര്‍ഷാദിന്‍റെ രണ്ടാം ത്രോ പറന്നിറങ്ങിയത്. ഒളിമ്പിക്‌സില്‍ പാകിസ്ഥാന്‍റെ 32 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്‌ക്ക് അറുതി. പാകിസ്ഥാന്‍റെ ആദ്യ വ്യക്തിഗത സ്വര്‍ണവും അര്‍ഷാദിന്‍റെ പേരില്‍ കുറിക്കപ്പെട്ടു. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ജാവലിൻ ത്രോ ഫൈനലില്‍ 90 മീറ്റര്‍ എന്ന സ്വപ്‌ന ദൂരം കണ്ടെത്തുന്ന നാലാമത്തെ മാത്രം താരമാണ് അര്‍ഷാദ്. 91.79 മീറ്റര്‍ ദൂരമായിരുന്നു കലാശപ്പോരില്‍ തന്‍റെ അവസാന ശ്രമത്തില്‍ അര്‍ഷാദ് കണ്ടെത്തിയത്.

Also Read: 'അര്‍ഷാദും എന്‍റെ മകൻ, ഈ നേട്ടത്തിനും സ്വര്‍ണത്തിളക്കം'; നീരജ് ചോപ്രയുടെ മാതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.