ETV Bharat / sports

മെസിയുടെ കിക്ക് ലക്ഷ്യം കണ്ടില്ല, രക്ഷകനായി മാര്‍ട്ടിനെസ്; കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീന സെമിയില്‍ - Argentina vs Ecuador Result - ARGENTINA VS ECUADOR RESULT

കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ഇക്വഡോറിനെതിരെ അര്‍ജന്‍റീനയ്‌ക്ക് ജയം. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ അര്‍ജന്‍റീന ജയം പിടിച്ചത് 4-2 എന്ന സ്കോറിന്. ഷൂട്ടൗട്ടില്‍ മെസിയുടെ കിക്ക് ലക്ഷ്യം കണ്ടില്ല.

അര്‍ജന്‍റീന  ലയണല്‍ മെസി  COPA AMERICA 2024  LIONEL MESSI PENALTY MISS
Argentina vs Ecuador (X@Argentina)
author img

By ETV Bharat Kerala Team

Published : Jul 5, 2024, 9:56 AM IST

ന്യൂജേഴ്‌സി: ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്‍റീന കോപ്പ അമേരിക്ക ഫുട്‌ബോളിന്‍റെ സെമി ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് ആവേശം നീണ്ട മത്സരത്തില്‍ 4-2നാണ് അര്‍ജന്‍റീനയുടെ ജയം. സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയ മത്സരത്തില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്‍റെ മികവിലാണ് അര്‍ജന്‍റൈൻ സംഘം മത്സരത്തില്‍ ജയം പിടിച്ചത്.

ഹൂലിയൻ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളസ് ഒട്ടമെൻഡി എന്നിവരാണ് അര്‍ജന്‍റീനയ്‌ക്കായി ലക്ഷ്യം കണ്ടത്. ഇക്വഡോറിന്‍റെ ഏയ്‌ഞ്ചല്‍ മെന, അലൻ മിൻഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനെസ് തടുത്തിട്ടത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.