അര്‍ജന്‍റീനയുടെ സ്വന്തം 'മാലാഖ' എയ്‌ഞ്ചല്‍ ഡി മരിയയുടെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ കരിയറിന് വിരാമം. 16 വര്‍ഷത്തോളം നീണ്ട കരിയര്‍ കോപ്പ അമേരിക്ക കിരീട നേട്ടത്തോടെയാണ് താരം അവസാനിപ്പിച്ചത്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ നേരത്തെ തന്നെ താരം പ്രഖ്യാപിച്ചിരുന്നതാണ്. ആഗ്രഹിച്ചത് പോലൊരു പടിയിറക്കമാണ് തനിക്ക് ദേശീയ ടീമില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് ഡി മരിയ കൊളംബിയക്കെതിരായ ഫൈനല്‍ പോരാട്ടത്തിന് ശേഷം പറഞ്ഞത്.
🏆 #CopaAmérica
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) July 15, 2024
🎶 Fideo no se va, se queda en los corazones de todos los argentinos 💙🤍💙 pic.twitter.com/Puq9ddkZU6
ലയണല്‍ മെസിയെന്ന ഇതിഹാസത്തിന്‍റെ നിഴലില്‍ ഒതുങ്ങിപ്പോയ കരിയറാണ് എയ്‌ഞ്ചല്‍ ഡി മരിയയുടേത്. 2007ലെ യൂത്ത് ലോകകപ്പ് നേട്ടത്തോടെയാണ് അര്‍ജന്‍റീനയുടെ സീനിയര്‍ ടീമിലേക്ക് ഡി മരിയയെത്തുന്നത്. അവിടുന്നിങ്ങോട്ടുള്ള രണ്ട് ദശാബ്‌ദത്തോളം കാലം ആലബിസെലസ്റ്റനുകളുടെ ഉയര്‍ച്ചയിലും താഴ്‌ചയിലും ഒപ്പം തന്നെ മരിയയും മെസിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അര്‍ജന്‍റീന കിരീടം നേടിയ അഞ്ചില്‍ നാല് ഫൈനലിലും ഗോള്‍ സ്കോററായി മരിയയുമുണ്ടായിരുന്നു.
2008ലെ ഒളിമ്പിക്‌സായിരുന്നു ആദ്യം. അന്ന്, നൈജീരിയക്കെതിരെ 58-ാം മിനിറ്റില്‍ ഡി മരിയ നേടിയ ഏക ഗോളിലായിരുന്നു അര്‍ജന്‍റീന സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. പിന്നീട്, മൂന്ന് ഫൈനലുകളില്‍ അര്‍ജന്‍റീനയ്‌ക്ക് കിരീടം കയ്യെത്തും ദൂരത്ത് നഷ്‌ടമായി. 2021ലെ കോപ്പയിലായിരുന്നു ആ കിരീട വരള്‍ച്ചയ്‌ക്ക് അവര്‍ അറുതി വരുത്തിയത്.
¡Gracias, Fideo! 🫶🇦🇷 pic.twitter.com/ntGd6yJNNz
— Copa Mundial FIFA 🏆 (@fifaworldcup_es) July 15, 2024
മാറക്കാനയില്‍ ചിരവൈരികളായ ബ്രസീലിനെതിരെ അന്ന് ഗോള്‍ നേടിയതും ഡി മരിയ. മെസി വിശ്വകപ്പ് ഉയര്‍ത്തിയ 2022ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാൻസിനെതിരെയും ഡി മരിയയുടെ ബൂട്ട് ശബ്ദിച്ചിരുന്നു. യൂറോപ്യൻ ചാമ്പ്യന്മാർക്കെതിരായ ഫൈനലിസീമയിലും ഗോള്‍ സ്കോററായി ഡി മരിയയുമുണ്ടായിരുന്നു.
Also Read : കോപ്പയില്‍ അര്‍ജന്‍റീനയുടെ മുത്തം; 'കരഞ്ഞ' മെസിയെ 'ചിരിപ്പിച്ച്' മാര്‍ട്ടിനെസ്