കൊൽക്കത്ത: മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്‌സ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് രണ്ടിന്‍റെ ഗ്രൂപ്പ് എയിൽ അൽ-വക്‌റ എസ്‌സി, ട്രാക്ടർ എഫ്‌സി, എഫ്‌സി റൗഷൻ എന്നിവരുമായി മത്സരിക്കും. ക്വാലാലംപൂരിലെ എഎഫ്‌സി ഹൗസിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിൽ വിജയിച്ചതിന് ശേഷം മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ് ലീഗ് രണ്ട് മത്സരത്തിന് യോഗ്യത നേടുകയായിരുന്നു. 2023–24 എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ടീം മൂന്നാം സ്ഥാനത്തെത്തിയെങ്കിലും പ്ലേഓഫിൽ കടക്കാനായില്ല.
The only club representing India at AFC Champions League Two where we have been drawn into Group A along with Al Wakrah (Qatar), Tractor FC (Iran) and FC Ravshan (Tajikistan)! 💚♥️#MBSG #JoyMohunBagan #আমরাসবুজমেরুন pic.twitter.com/EnIWkhVtF4
— Mohun Bagan Super Giant (@mohunbagansg) August 16, 2024
ഖത്തർ സ്റ്റാർസ് ലീഗിൽ നാലാം സ്ഥാനത്തെത്തിയ അൽ-വക്ര എസ്‌സി എഎഫ്‌സി ചാമ്പ്യൻസ് ലീഗ് രണ്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 2001–02ലെ ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിന് ശേഷം ഖത്തറിന്‍റെ ആദ്യ ഏഷ്യൻ ടീമാണിത്.
ഇറാനിൽ നിന്നുള്ള ട്രാക്ടർ എഫ്‌സി, 2021-ലും 2016-ലും എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ 16-ാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. 2023-24 പേർഷ്യൻ ഗൾഫ് പ്രോ ലീഗിൽ നാലാം സ്ഥാനവും നേടി. 2023 താജിക്കിസ്ഥാൻ ഹയർ ലീഗിന്‍റെ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌തുകൊണ്ട് എഫ്‌സി റവ്‌ഷൻ ടൂർണമെന്‍റിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കുലോബിന്‍റെ ടീം നാല് തവണ എഎഫ്‌സി കപ്പിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിനപ്പുറം മുന്നേറിയിട്ടില്ല.
𝗟𝗘𝗧 𝗧𝗛𝗘 𝗚𝗔𝗠𝗘𝗦 𝗕𝗘𝗚𝗜𝗡
— #ACLElite & #ACLTwo (@TheAFCCL) August 16, 2024
The cream of the crop will battle it out for the first-ever #ACLElite crown! pic.twitter.com/IhYqdQrfnA
ചാമ്പ്യൻസ് ലീഗ് രണ്ടില്‍ 32 ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. എട്ട് ഗ്രൂപ്പുകളായി തിരിച്ചു. നാല് വെസ്റ്റ്, നാല് ഈസ്റ്റ്. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ഗ്രൂപ്പിലും 4 ടീമുകൾ. 2024 സെപ്റ്റംബർ 17 മുതൽ ഡിസംബർ 5 വരെ ഹോം ആൻഡ് എവേ റൗണ്ട് റോബിൻ ഫോർമാറ്റിൽ കളി നടക്കും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ പ്രീ-ക്വാർട്ടർ റൗണ്ടിലേക്ക് യോഗ്യത നേടും. 2025 ഫെബ്രുവരിയിൽ പ്രീ ക്വാർട്ടർ ഫൈനൽ, മാർച്ചിൽ ക്വാർട്ടർ ഫൈനൽ, ഏപ്രിലിൽ സെമി ഫൈനൽ, ടൂര്‍ണമെന്‍റ് മെയ് 17 ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലിൽ അവസാനിക്കും.
2024 കലിംഗ സൂപ്പർ കപ്പ് ചാമ്പ്യന്മാരായി 2024-25 എഎഫ്‌സി ക്ലബ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ക്ലബായ ഈസ്റ്റ് ബംഗാൾ എഫ്‌സി, ബുധനാഴ്ച നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് രണ്ട് യോഗ്യതാ റൗണ്ട് മത്സരത്തിൽ എഫ്‌സി ആൾട്ടിൻ അസിറിനോട് തോറ്റു. 2024-25 എഎഫ്‌സി ചലഞ്ച് ലീഗ് (മൂന്നാം-ടയർ) ഗ്രൂപ്പ് ഘട്ടത്തിൽ ടീം പങ്കെടുക്കും. അതിനുള്ള നറുക്കെടുപ്പ് ഓഗസ്റ്റ് 22 ന് നടക്കും.