ETV Bharat / sports

അക്രം അഫീഫിന്‍റെ ഹാട്രിക്കില്‍ ജോര്‍ദാന്‍ വീണു, ഏഷ്യന്‍ കപ്പ് വീണ്ടും സ്വന്തമാക്കി ഖത്തര്‍ - Akram Afif

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായി ഖത്തര്‍. ഖത്തറിന്‍റെ ജയം 3-1 എന്ന സ്കോറിന്. മധ്യനിര താരം അക്രം അഫീഫ് ജോര്‍ദാനെതിരായ ഫൈനലില്‍ ഹാട്രിക് നേടി.

Qatar  AFC Asian Cup Champions  Qatar vs Jordan Result  Akram Afif  ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍
qatar vs Jordan result
author img

By ETV Bharat Kerala Team

Published : Feb 11, 2024, 6:46 AM IST

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് (AFC Asian Cup) കിരീടത്തിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട് ഖത്തർ (Qatar). കലാശപ്പോരാട്ടത്തിൽ ജോർദാനെയാണ് ആതിധേയാരായ ഖത്തർ പരാജയപ്പെടുത്തിയത്. അക്രം അഫീഫ് (Akram Afif) ഹാട്രിക് മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഖത്തർ ജയം പിടിച്ചത് (Jordan vs Qatar AFC Asian Cup Final Result).

പെനാൽറ്റിയിലൂടെയാണ് ഖത്തർ മൂന്ന് ഗോളും ജോർദാൻ വലയിൽ എത്തിച്ചത്. യാസൻ അൽ നെയ്‌മതാണ് (Yazan Al-Naimat) ജോർദാനായി ആശ്വാസഗോൾ കണ്ടെത്തിയത്.

മത്സരത്തിൽ തുടക്കം മുതൽ തന്നെ ഇരു ടീമിനും മികച്ച മുന്നേറ്റങ്ങൾ നടത്താനായി. 22-ാം മിനിറ്റിൽ ആയിരുന്നു ഖത്തർ ആദ്യ ഗോൾ നേടുന്നത്. ജോർദാൻ ബോക്സിൽ അഫീഫ് ഫൗൾ ചെയ്യപ്പെട്ടതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഖത്തർ ലീഡ് പിടിച്ചത്.

ആദ്യ പകുതിയിൽ പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ല. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ജോർദാൻ തിരിച്ചടിച്ചു. 67-ാം മിനിറ്റിൽ ആയിരുന്നു അൽ നെയ്‌മത് ജോർദാനെ ഖത്തറിനൊപ്പം എത്തിച്ചത്.

എന്നാൽ, അധികം വൈകാതെ തന്നെ ഖത്തർ ലീഡ് ഉയർത്തി. ഖത്തർ 17ആം നമ്പർ താരം ഇസ്‌മെെലിനെ ഫൗൾ ചെയ്‌തതിന് ആയിരുന്നു അവർക്ക് രണ്ടാമത്തെ പെനാൽറ്റി ലഭിച്ചത്. 73-ാം മിനിറ്റിൽ കിക്ക് എടുക്കാൻ എത്തിയ അഫീഫ് വീണ്ടും കൃത്യമായി പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

ഇഞ്ചുറി ടൈമിലാണ് ഖത്തർ മൂന്നാം ഗോൾ നേടുന്നത്. ജോർദാൻ ഗോൾ കീപ്പർ അഫീഫ് അഹമ്മദിനെ ഫൗൾ ചെയ്ത്തിന് ആയിരുന്നു ഖത്തറിന് അനുകൂലമായി മൂന്നാമത്തെ പെനാൽറ്റി ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.