ETV Bharat / sports

'യശസ്വി ജയ്‌സ്വാള്‍ ബ്രാഡ്‌മാനേക്കാള്‍ മുകളില്‍'; ആകാശ് ചോപ്ര അങ്ങനെ പറയാൻ കാരണമുണ്ട്... - India vs England 2nd Test

ഇന്ത്യ -ഇംഗ്ലണ്ട് വിശാഖപട്ടണം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനം. യശസ്വി ജയ്‌സ്വാളിനെ വാനോളം പുകഴ്‌ത്തി ആകാശ് ചോപ്ര.

Aakash Chopra On Yashasvi Jaiswal  Yashasvi Jaiswal Bradman Comparison  India vs England 2nd Test  യശസ്വി ജയ്‌സ്വാള്‍ ആകാശ് ചോപ്ര
Aakash Chopra Praised Yashasvi Jaiswal
author img

By ETV Bharat Kerala Team

Published : Feb 3, 2024, 9:19 AM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ ഇന്ത്യയ്‌ക്കായി തകര്‍ത്താടിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നിലവില്‍ സര്‍ ഡോണ്‍ ബ്രാഡ്‌മാനേക്കാള്‍ മുകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹനാണെന്ന് ആകാശ് ചോപ്ര (Aakash Chopra Praised Yashasvi Jaiswal). സീനിയര്‍ താരങ്ങളായ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ ഒറ്റയ്‌ക്ക് മുന്നോട്ട് നയിച്ച പ്രകടനമായിരുന്നു വിശാഖപട്ടണത്ത് ആദ്യ ദിനം ജയ്‌സ്വാള്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് ജയ്‌സ്വാളിന് പ്രശംസയുമായി മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുന്നത്.

'യശസ്വി ജയ്‌സ്വാളിന്‍റെ ബാറ്റില്‍ നിന്നാണ് ഈ ദിവസത്തെ ഏറ്റവും മികച്ച പ്രകടനമുണ്ടായത്. എന്ത് മനോഹരമായിരുന്നു അവന്‍റെ ബാറ്റിങ്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ മാത്രമായിരുന്നു ഇംഗ്ലണ്ടിന്‍റെ ഏക പേസര്‍.

ആന്‍ഡേഴ്‌സണിന്‍റെ പന്തുകളെ ലീവ് ചെയ്യുകയായിരുന്നു ജയ്‌സ്വാള്‍. ആന്‍ഡേഴ്‌സണിന്‍റെ ബൗളിങ്ങിനെ അവന്‍ ബഹുമാനിച്ചിരുന്നു. സ്‌പിന്‍ വന്നപ്പോള്‍ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറികളാണ് ജയ്‌സ്വാള്‍ നേടിയത്.

അതിന് ശേഷം തന്‍റെ മികവ് എന്താണെന്ന് കാണിക്കാന്‍ അവന് സാധിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പത്തോ അതില്‍ അധികമോ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ അര്‍ധസെഞ്ച്വറികള്‍ സെഞ്ച്വറികളാക്കി മാറ്റുന്ന കണ്‍വെര്‍ഷന്‍ റേറ്റ് പരിശോധിച്ചാല്‍ ഇപ്പോള്‍ ഡോണ്‍ ബ്രാഡ്‌മാനേക്കാള്‍ മുകളിലാണ് ജയ്‌സ്വാള്‍.

ഇന്ത്യന്‍ പിച്ചുകളുടെ പൊതുസ്വഭാവം കാണിക്കുന്ന ഒരു സ്ഥലത്ത് സ്‌പിന്നര്‍മാര്‍ക്കെതിരെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് മറ്റ് ബാറ്റര്‍മാര്‍ക്കും ജയ്‌സ്വാള്‍ കാണിച്ചുകൊടുത്തു. മത്സരത്തിന്‍റെ ഒന്നാം ദിവസമായിരുന്നു, സ്‌പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണയും ലഭിച്ചിരുന്നില്ല, എങ്കിലും മികച്ച രീതിയില്‍ തന്നെ ഇംഗ്ലീഷ് ബൗളര്‍മാരെ നേരിടാന്‍ ജയ്‌സ്വാളിനായി. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ അവന് യാതൊരു തരത്തിലുമുള്ള പേടിയും ഉണ്ടായിരുന്നില്ല'- യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു (Aakash Chopra About Yashasvi Jaisawal Batting).

വിശാഖപട്ടണം ടെസ്റ്റിന്‍റെ ഒന്നാം ദിവസം പുറത്താകാതെ 257 പന്ത് നേരിട്ട് 179 റണ്‍സാണ് യശസ്വി ജയ്‌സ്വാള്‍ നേടിയത്. രണ്ടാം ദിവസമായ ഇന്ന് ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ ജയ്‌സ്വാളിന്‍റെ ബാറ്റിങ്ങിലായിരിക്കും ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍. നിലവില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 336 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ജയ്‌സ്വാളിനൊപ്പം പത്ത് പന്തില്‍ അഞ്ച് റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനാണ് ക്രീസില്‍.

Also Read : 'പുറത്ത് ഒരാളുണ്ട്, ആ കാര്യം ആരും മറക്കരുത്'; ശുഭ്‌മാന്‍ ഗില്ലിന് രവി ശാസ്‌ത്രിയുടെ 'വാര്‍ണിങ്'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.