ETV Bharat / sports

മുംബൈക്ക് പിഴച്ചതെവിടെ?; ഹാര്‍ദിക്കിന്‍റെ ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര - Aakash Chopra on Mumbai Indians - AAKASH CHOPRA ON MUMBAI INDIANS

ഐപിഎല്ലിന്‍റെ 17-ാം പതിപ്പില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മോശം പ്രകടനം വിശകലനം ചെയ്‌ത് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ചോപ്ര ഇതു സംബന്ധിച്ച് സംസാരിച്ചത്.

HARDIK PANDYA  SACHIN TENDULKAR  ROHIT SHARMA  ഹാര്‍ദിക് പാണ്ഡ്യ
Mumbai Indians (IANS)
author img

By ETV Bharat Kerala Team

Published : May 17, 2024, 4:05 PM IST

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) 17-ാം സീസണിൽ നിന്നും ആദ്യം പുറത്താവുന്ന ടീമാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കളിച്ച മുംബൈ ഇന്ത്യന്‍സിന് ഇതേവരെ കളിച്ച 13 മത്സരങ്ങളില്‍ വെറും നാല് വിജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മികച്ച ബാറ്റിങ് ലൈനപ്പും ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ബോളറുമുണ്ടായിട്ടും തുടര്‍തോല്‍വികളാല്‍ വലയുന്ന മുംബൈയെയാണ് കളത്തില്‍ കാണാന്‍ കഴിഞ്ഞത്.

ഇപ്പോഴിതാ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മോശം പ്രകടനത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നാണ് ആകാശ് ചോപ്ര ഇടിവി ഭാരതിനോട് പറഞ്ഞിരിക്കുന്നത്. മുംബൈ ഇന്ത്യൻസിന് ഈ സീസണിൽ എന്താണ് പിഴച്ചത്?, ക്യാപ്റ്റൻസിയാണോ, ബോളിങ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഡെപ്‌തോ അതോ കളിക്കാരുടെ ഫോമില്ലായ്‌മയോ എന്ന ചോദ്യത്തോട് ആകാശ് ചോപ്രയുടെ പ്രതികരണം ഇങ്ങനെ...

"വാസ്‌തവത്തിൽ ഒന്നിലധികം കാരണങ്ങളുണ്ട്, ഒരെണ്ണം മാത്രമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. തുടക്കത്തില്‍ സൂര്യകുമാർ യാദവിന് കളിക്കാന്‍ കഴിയാതിരുന്നത് ടീമിന് തിരിച്ചടിയായിരുന്നു. ബാറ്റിങ് യൂണിറ്റിന് മികവിനൊത്ത് ഉയരാനും കഴിഞ്ഞില്ല. മറ്റ് ടീമുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പവര്‍പ്ലേയില്‍ തന്നെ മുംബൈക്ക് നിരവധി വിക്കറ്റുകള്‍ നഷ്‌ടമാവുന്നതാണ് കാണാന്‍ കഴിഞ്ഞത്.

പിന്നെ, തീര്‍ച്ചയായും മുംബൈ ഇന്ത്യന്‍സിന്‍റെ ബോളിങ്ങിലും പോരായ്‌മകളുണ്ടായിരുന്നു. എന്നാല്‍ അതു മികച്ച താരങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ആയിരുന്നില്ലെന്ന് മാത്രം. അവര്‍ക്ക് ജെറാൾഡ് കോട്‌സി, നുവാൻ തുഷാര, ആകാശ് മധ്വാൾ, ജസ്പ്രീത് ബുംറ, പിയൂഷ് ചൗള, ക്വേന മഫാക എന്നിവരുണ്ടായിരുന്നു.

ഇത് ലോകത്തിലെ ഏറ്റവും മികച്ച ബോളിങ് ലൈനപ്പ് ആയിരിക്കില്ല. പക്ഷേ അത് വളരെ മോശമായിരുന്നില്ല. എന്നാല്‍ ഏറെ റണ്‍സ് വഴങ്ങിയ ബോളിങ് യൂണിറ്റും ദുർബലമായി. പക്ഷെ, ഈ തോല്‍വി ടീമിന്‍റെ മൊത്തത്തിലുള്ളതാണ്. ഒന്നല്ല, ഒന്നിലധികം കാരണങ്ങളാലാണ് മുംബൈക്ക് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെ നില്‍ക്കേണ്ടി വന്നത്"- ആകാശ് ചോപ്ര പറഞ്ഞു.

ALSO READ: മുംബൈയില്‍ നിന്നും രോഹിത് മാത്രമല്ല, ഹാര്‍ദിക്കും തെറിക്കും; സൂചന നല്‍കി വിരേന്ദര്‍ സെവാഗ് - Virender Sehwag Hardik Pandya

ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നും അതിനാല്‍ തന്നെ ഒരു വിജയം ഉറപ്പാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഓരോ മത്സരത്തിലും നേര്‍ക്കുനേര്‍ എത്തുന്നവരില്‍ ഒരു ടീം പരാജയപ്പെടുകയും ഒരു ടീം വിജയിക്കുകയും ചെയ്യുന്നു. ടീം വിജയിക്കുമ്പോൾ, അത് ക്യാപ്റ്റന്‍റെയോ അല്ലെങ്കില്‍ ബോളറുടെയോ, ബാറ്ററുടെയൊ മികവുകൊണ്ടാണെന്ന് പറയാന്‍ കഴിയില്ല.

വാസ്‌തവത്തില്‍ അതു കൂട്ടായ വിജയമാണ്. നോക്കൂ.. ഐപിഎല്ലിന്‍റെ 17 വര്‍ഷത്തെ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ നിന്നും ഒരു ബാറ്റര്‍ക്ക് മാത്രമാണ് ഓറഞ്ച് ക്യാപ് വിജയിക്കാന്‍ കഴിഞ്ഞത്. 2010 സീസണില്‍ സച്ചിനായിരുന്നു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത് എത്തിയത്. ലസിത് മലിംഗ അല്ലാതെ മറ്റൊരു പർപ്പിൾ ക്യാപ്പ് ജേതാവും അവര്‍ക്കില്ല. എന്നാല്‍ അഞ്ച് കിരീടങ്ങള്‍ വിജയിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്" ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.