ETV Bharat / sports

'എല്ലാരും അടിച്ചു കേറി വാ 'വാ വാ താമരപ്പെണ്ണേ..' പാട്ട് പങ്കുവച്ച് ഐസിസി, വീഡിയോ വൈറലായി - INTERNATIONAL CRICKET COUNCIL

‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് ഉള്‍പ്പെടുത്തി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വീഡിയോ പങ്കുവച്ചു.

വാ വാ താമരപ്പെണ്ണേ  എല്ലാരും അടിച്ചു കേറി വാ  അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ  ആശ ശോഭന
INDIAN TEAM (IANS)
author img

By ETV Bharat Sports Team

Published : Oct 8, 2024, 1:56 PM IST

ദുബായ്: മലയാളികള്‍ക്കിടയില്‍ സമൂഹമാധ്യമങ്ങളില്‍ അലയടിച്ച ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് ഉള്‍പ്പെടുത്തി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വീഡിയോ പങ്കുവച്ചു. ദുബായില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഡിയോ പുറത്തുവിട്ടത്.

മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബൗണ്ടറിയടിച്ച ശേഷം ഡഗ്ഔട്ടിലേക്കു തിരിച്ചെത്തുന്ന മലയാളി താരം സജന സജീവനെ, മറ്റൊരു മലയാളി താരം ആശ ശോഭന ‘അടിച്ചു കേറി വാ’ എന്ന ഡയലോഗുമായി സ്വീകരിക്കുന്നതാണ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയത്. തുടർന്ന് ഇരുവരും ‘അടിച്ചു കേറി വാ’ ഡയലോഗ് ആവർത്തിച്ചു. കൂടാതെ കരുമാടിക്കുട്ടന്‍ സിനിമയിലെ ‘വാ വാ താമരപ്പെണ്ണേ...’ എന്ന ഗാനവും വിഡിയോയിൽ പശ്ചാത്തലമായി ചേര്‍ത്തിട്ടുണ്ട്.

വനിതാ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ രണ്ട് മലയാളി താരങ്ങള്‍ക്കാണ് ഇടം ലഭിച്ചത്. ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തില്‍ ആശ ശോഭന മാത്രമാണ് കളിച്ചിരുന്നത്. എന്നാല്‍ പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ ആശ ശോഭനയ്‌ക്കും സജന സജീവനും ടീം അവസരം നല്‍കി. മത്സരത്തിൽ നാല് ഓവർ ബോൾ ചെയ്‌ത ആശ, 24 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. എന്നാല്‍ ഒരേയൊരു പന്തു മാത്രം നേരിട്ട സജന മികച്ച ബൗണ്ടറിയിലൂടെ ടീമിന് വിജയം സമ്മാനിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇനി ഒക്‌ടോബർ 9ന് ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ മൂന്നാം മത്സരമാണിത്. തുടർന്ന് ഒക്ടോബർ 13ന് ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ അവസാന എതിരാളി. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ അവസാന രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യക്ക് നേരിട്ട് സെമിയിലെത്താം. അല്ലെങ്കില്‍ മറ്റു ടീമുകളുടെ ജയപരാജയങ്ങളെ നോക്കിയാകും ഇന്ത്യയുടെ സെമി പ്രവേശനം.

Also Read: വംശീയാധിക്ഷേപം; ഇറ്റാലിയൻ താരം മാർക്കോ കർട്ടോയ്ക്ക് 10 മത്സരങ്ങളിൽ ഫിഫ വിലക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.