ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏതൊരു ഇന്ത്യക്കാരന്‍റെ അഭിമാനവും ആവേശവുമാണ്. ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ വെടിക്കെട്ട് ബാറ്റിങ്ങില്‍ വിസ്‌മയം തീര്‍ത്ത മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ക്രിക്കറ്റിലെ അത്യപൂര്‍വ റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ്. 1989 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 2013 ൽ വിരമിക്കുന്നതിനിടെ സാധ്യമാക്കാനാവുന്ന ഒട്ടുമിക്ക ബാറ്റിങ് റെക്കോർഡുകളും സ്വന്തമാക്കി. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആശ്ചര്യകരവും അധികം അറിയപ്പെടാത്തതുമായ ഒരു അധ്യായത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പാകിസ്ഥാന് വേണ്ടി ക്രിക്കറ്റ് കളിച്ച ഒരു സന്ദര്‍ഭമുണ്ടായി.
1989ൽ 16-ാം വയസിൽ പാക്കിസ്ഥാനെതിരെയാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 13-ാം വയസിൽ അദ്ദേഹം പാകിസ്ഥാൻ ടീമിൽ കളിക്കുകയുണ്ടായി. 1987ൽ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ (സിസിഐ) സുവർണ ജൂബിലിയുടെ ഭാഗമായി പാകിസ്ഥാനുമായി ഇന്ത്യയില്‍ ഏകദിന, ടെസ്റ്റ് സൗഹൃദ മത്സര പരമ്പര സംഘടിപ്പിച്ചു. ബാർബൺ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയുമായുള്ള മത്സരം.
Did you know: Sachin Tendulkar played for Pakistan before making his debut for India?
— Nibraz Ramzan (@nibraz88cricket) June 20, 2024
Sachin Tendulkar made his India debut in 1989 as a 16-year-old, but his first taste of playing with international cricketers came two years before in 1987 during an exhibiting match between… pic.twitter.com/1KyLGvgEmV
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കളിയുടെ ഇടവേളയിൽ പാക് താരങ്ങളായ ജാവേദ് മിയാൻദാദും അബ്ദുൾ ഖാദറും ഉച്ചഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോയി. എന്നാല്‍ കളി പുനരാരംഭിച്ചിട്ടും ഇരുവരും ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയില്ല. ഇതോടെ പാക്കിസ്ഥാന് ഒരു ഫീൽഡറുടെ കുറവുണ്ടായി. തുടര്‍ന്ന് പകരക്കാരനായി ഒരു ഇന്ത്യൻ കളിക്കാരനെ വേണമെന്ന് ഇമ്രാൻ ഖാൻ പറയുകയും ഇന്ത്യൻ ടീം ബൗണ്ടറി ബോയ് സച്ചിനെ പാകിസ്ഥാൻ ടീമിനായി ഫീൽഡ് ചെയ്യാൻ അയക്കുകയും ചെയ്‌തു.
പാകിസ്ഥാൻ ടീമിനായി 25 മിനിറ്റോളം സച്ചിൻ ഫീൽഡ് ചെയ്‌തു. എന്നാല്‍ ഫീൽഡിങ്ങിനിടെ ഇന്ത്യയുടെ കപിൽ ദേവ് സച്ചിന് നേരെ ഒരു ഷോട്ട് അടിച്ചെങ്കിലും പന്ത് പിടിക്കുന്നതിൽ താരം പരാജയപ്പെട്ടു. അങ്ങനെ ഭാവിയിലെ ഇന്ത്യൻ ഐക്കൺ തന്‍റെ ക്രിക്കറ്റ് എതിരാളികൾക്കായി കളിച്ച അസാധാരണ നിമിഷത്തെ അടയാളപ്പെടുത്തി. 'പ്ലേയിങ് ഇറ്റ് മൈ വേ' എന്ന തന്‍റെ ആത്മകഥയിൽ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്ഥാന് വേണ്ടി കളിച്ച കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
Also Read: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്, പകരം ധ്രുവ് ജുറലിന് ഇടം ലഭിക്കും