ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും പ്രശസ്‌തനായ ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡൊ. താരത്തിന് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. ക്രിസ്റ്റ്യാനോയെ നേരിട്ടൊന്ന് കാണാൻ എത്രയോ ആരാധകരാണ് കൊതിക്കുന്നത്. എന്നാല്‍ ചൈനയിൽ നിന്നുള്ള ഒരു ആരാധകൻ റൊണാൾഡോയെ നേരിട്ട് കാണാൻ ഏഴു മാസം കൊണ്ട് സൈക്കിളിൽ 13,000 കിലോമീറ്ററാണ് യാത്ര ചെയ്‌തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ക്രിസ്റ്റ്യാനോയ്‌ക്ക് ചൈനാ യാത്രയുണ്ടായിരുന്നു. ഇതിനിടെ താരത്തിന് കാലിന് പരിക്കേറ്റതിനെ തുടർന്ന് അപ്രതീക്ഷിതമായി യാത്ര മുടങ്ങി. താരത്തെ കാണാൻ കൊതിച്ച ചൈനീസ് ആരാധകൻ കാങ് ഏറെ അസ്വസ്ഥനായി. തുടര്‍ന്ന് കാങ് റൊണാള്‍ഡൊയെ നേരിട്ട് കാണാൻ സൗദി അറേബ്യയിലേക്ക് പോകാൻ പദ്ധതിയിടുകയായിരുന്നു.
A Chinese fan is at Al Nassr headquarters to see Cristiano.
— Al Nassr Zone (@TheNassrZone) October 20, 2024
He traveled 13,000 km, 6 months and 20 days on a bike, he came from China to Saudi Arabia to meet his role model, Cristiano Ronaldo ❤️
[@MousaQi] pic.twitter.com/XYwWA3hqQt
മാർച്ച് 18 ന് ചൈനയിൽ നിന്ന് ആരംഭിച്ച യാത്ര ഒക്ടോബർ 20 ന് ആണ് പൂര്‍ത്തിയായത്. ജോര്‍ജിയ, ഇറാൻ, ഖത്തർ തുടങ്ങി ആറു രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടിയാണ് റൊണാൾഡോയുടെ നിലവിലെ താവളമായ റിയാദിൽ കാങ് എത്തിയത്. ഏകദേശം 6 മാസവും 20 ദിവസവും കൊണ്ടാണ് കാങ് യാത്ര പൂർത്തിയാക്കിയത്.
സൈക്കിള്‍ യാത്രയ്‌ക്കിടെ നിരവധി തടസങ്ങള്‍ കാങ് അഭിമുഖീകരിച്ചു. ട്രാന്‍സ്‌ലേഷന്‍ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച് ആളുകളോട് ആശയവിനിമയം നടത്തി. പണം ഇല്ലാത്തതിനാല്‍ കുറഞ്ഞ രീതിയില്‍ ഭക്ഷണം കഴിച്ചു. യാത്രയ്‌ക്കിടെ റോഡില്‍ കുഴഞ്ഞു വീണു. തുടങ്ങി നിരവധി പ്രതിബന്ധങ്ങളാണ് കാങ് നേരിട്ടത്.
One of Ronaldo's Chinese fans rode a bicycle 13,000 km to meet the Portuguese star after the match against Al Shabab
— CR7 BASE (@cr7base) October 22, 2024
The journey took the fan 6 months and 20 days. He didn't have money for a flight, so he chose this unusual way to reach Saudi Arabia#AlNassrEsteghlal #Cristiano pic.twitter.com/iwXdIvnTbB
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അവസാനം റിയാദിലെത്തി റൊണാൾഡോയെ കണ്ടു, കാങ്ങിനെ ചേര്‍ത്തുപിടിച്ച റൊണാൾഡോ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. തന്‍റെ സ്വപ്നതുല്യമായ ആഗ്രഹമാണ് കാങ് നേടിയെടുത്തത്. അതിനിടെ റൊണാൾഡോയുടെ ഓട്ടോഗ്രാഫ് എഴുതിയ ജേഴ്‌സിയും കാങിന് സമ്മാനമായി ലഭിച്ചു. ഇപ്പോൾ ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
Also Read: ന്യൂസിലന്‍ഡിനെതിരായ മികച്ച പ്രകടനം; വാഷിങ്ടണ്‍ സുന്ദറിനെ ലക്ഷ്യമിട്ട് മൂന്ന് ഐപിഎൽ ടീമുകള്‍