ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണ് ഫുട്ബോള്‍. യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലായിരുന്നു ഫുട്ബോള്‍ ആദ്യം സജീവമായും ജനപ്രിയമായും മുന്നേറിയത്. എന്നാല്‍ പിന്നീട് ഏഷ്യന്‍ രാജ്യങ്ങളിലും ക്രിക്കറ്റിനെ ഭ്രാന്തമായി കൊണ്ടാടുന്ന ഇന്ത്യയിലും ഫുട്ബോള്‍ ഹരമായി കൊണ്ടിരിക്കുകയാണ്.
ഫുട്ബോളിലെ വര്‍ധിച്ചുവരുന്ന ജനപ്രീതിയില്‍ കളിക്കാന്‍ മാത്രമല്ല, ഗെയിമിനെ പ്രോത്സാഹിപ്പിക്കാനും ലോകത്തിലെ മികച്ച താരങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഒലിവര്‍ ഖാന്‍, സികോ, ഡേവിഡ് ട്രെസെഗേറ്റ്, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയ കളിക്കാര്‍ മുമ്പ് രാജ്യം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് ബാലണ്‍ ദ്യോര്‍ ജേതാക്കള്‍ മാത്രമാണ് ഇതുവരേ രാജ്യത്തെത്തിയത്. ഇന്ത്യയെ കണ്ടെറിഞ്ഞ ബാലണ്‍ ദ്യോര്‍ ജേതാക്കളെ അറിയാം.
1977 :: Pele Playing Against Mohun Bagan In Calcutta #RIP pic.twitter.com/11sTk7FkuG
— indianhistorypics (@IndiaHistorypic) December 29, 2022
പെലെ
ഇതിഹാസ ബ്രസീലിയന്‍ ഫുട്ബോള്‍ കളിക്കാരനായ പെലെ കായികരംഗത്തെ എക്കാലത്തേയും മികച്ച കളിക്കാരനായി അറിയപ്പെടുന്നു. 1977ലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. താരത്തിന്‍റെ ന്യൂയോര്‍ക്ക് കോസ്മോസ് ടീമും മോഹന്‍ ബഗാനും തമ്മിലുള്ള പ്രദര്‍ശന മത്സരത്തിനായാണ് പെലെ വന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ 80,000 കാണികള്‍ക്ക് മുമ്പില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തു. മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ കളിക്കുന്ന കാലത്ത് പെലെയ്‌ക്ക് ബാലണ്‍ ദ്യോര്‍ ലഭിച്ചിട്ടില്ലായിരുന്നു. അക്കാലത്ത് യൂറോപ്യന്‍ കളിക്കാര്‍ക്ക് മാത്രമായിരുന്നു അവാര്‍ഡ് നല്‍കിയിരുന്നത്. പിന്നീട് 2013ല്‍ താരത്തിന് ബാലണ്‍ ദ്യോര്‍ പ്രിക്‌സ് ഡി ഹോണര്‍ ലഭിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡീഗോ മറഡോണ
അര്‍ജന്‍റീനയുടെ ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണ മൂന്നുതവണ ഇന്ത്യയിലെത്തിയിരുന്നു. 2008ലും 2017ലും കൊല്‍ക്കത്തയിലും 2012ല്‍ കേരളത്തില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുമായിരുന്നു അദ്ദേഹം എത്തിയത്. കൊല്‍ക്കത്തില്‍ സൗരവ് ഗംഗുലിക്കൊപ്പം ഒരു ചാരിറ്റി മാച്ചിന് പങ്കെടുക്കാനായിരുന്നു എത്തിയത്. എന്നാല്‍ പെലെയെ പോലെ താരത്തിനും ഹോണററി ബാലണ്‍ ദ്യോര്‍ അവാര്‍ഡാണ് ലഭിച്ചത്.
#WATCH | Brazilian football legend Ronaldinho arrives in Kolkata, West Bengal on a two-day visit. He will participate in several programs here and will also inaugurate a Durga Puja pandal. He is also likely to meet CM Mamata Banerjee. pic.twitter.com/LUyFMTi6GA
— ANI (@ANI) October 15, 2023
റോണാള്‍ഡീഞ്ഞോ
ബ്രസീലിന്‍റെ ഫുട്ബോള്‍ മാന്ത്രികന്‍ റോണാള്‍ഡീഞ്ഞോ 2004ലും 2005ലും ഫിഫയുടെ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു, 2002ൽ ബ്രസീലിനൊപ്പം ലോകകപ്പും 2006 ൽ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടി. താരം കൊല്‍ക്കത്തയിലും കേരളത്തിലും സ്വകാര്യ ചടങ്ങുകള്‍ക്കായും പ്രദര്‍ശന മത്സരങ്ങള്‍ക്കായും എത്തിയിരുന്നു. കൊല്‍ക്കത്തയില്‍ ഒരു ചാരിറ്റി മത്സരത്തിലും ദുർഗ്ഗപൂജാ ഉത്സവങ്ങളിലും താരം പങ്കെടുത്തു. 2005 ലെ ബാലണ്‍ ദ്യോര്‍ അവാര്‍ഡാണ് ബ്രസീലിയൻ മിഡ്‌ഫീൽഡർ റൊണാൾഡീഞ്ഞോയ്ക്ക് ലഭിച്ചത്.
Lionel Messi in action against Venezuela during a 2011 friendly in Kolkata. His corner also resulted in the only goal - a header from Nicolas Otamendi. 85,000 fans attended this match & Argentina featured several players who went on to win World Cup in 2022 #IndianFootball pic.twitter.com/GGzj2iB0Gs
— IndianFootball_History (@IndianfootballH) July 7, 2023
ലയണല്‍ മെസ്സി
അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം 2011 ലാണ് ഇന്ത്യയില്‍ എത്തിയത്. വെനസ്വലയ്‌ക്കെതിരേ നടന്ന അര്‍ജന്‍റീനയുടെ സൗഹൃദ മത്സരം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സിറ്റി സ്റ്റേഡിയത്തിലാണ് നടന്നത്. മത്സരത്തില്‍ 1-0ന് അര്‍ജന്‍റീന ജയിച്ചു. അന്ന് ഗോളടിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും സഹതാരം നികോളാസ് ഓട്ടാമെന്‍ഡിയെ കൊണ്ട് ഗോളടിപ്പിക്കാന്‍ മെസ്സിക്ക് സാധിച്ചു.
French Football legend Zinedine Zidane arrives at Mumbai airport pic.twitter.com/xqRlGd9QEP
— ANI (@ANI) June 9, 2016
സിനദിന്‍ സിദാന്‍
ഇതിഹാസ ഫ്രഞ്ച് മിഡ്‌ഫീല്‍ഡര്‍ 1998ലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാര ജേതാവായ സിദാന്‍ 2018ല്‍ സ്വകാര്യ ചടങ്ങിനായാണ് രാജ്യത്തെത്തിയത്. അദ്ദേഹം ബുട്ടുക്കെട്ടി മത്സരത്തിനിറങ്ങിയില്ലെങ്കിലും പ്രദര്‍ശന മത്സരത്തിന്‍റെ ഭാഗമായി മൂന്ന് പെനാല്‍ട്ടി കിക്കുകളെടുത്തു.
Also Read: റോഡ്രിയ്‌ക്ക് ബാലണ്‍ ദ്യോര്‍, വിനീഷ്യസിനെ തഴഞ്ഞത് വിവാദം; വനിത താരമായി ഐതന ബോണ്‍മറ്റി