ETV Bharat / opinion

ചിരി ഒരു മരുന്ന്, ശാരീരിക-മാനസിക ആരോഗ്യത്തിന് അത്യുത്തമം; ഇന്ന് ലോക ചിരിദിനം - World Laughter Day - WORLD LAUGHTER DAY

എല്ലാക്കൊല്ലവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്‌ച ലോക ചിരിദിനമായി ആചരിക്കുന്നു. ഇക്കൊല്ലം ഇത് മെയ് അഞ്ചായ ഇന്നാണ്. ചിരി എന്ന കലയും വ്യക്തികളെ വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും ഉള്ള കഴിവും എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ വിഷയം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ തമാശയുടെയും ചിരിയുടെയും മൂല്യവും പരിഗണിക്കാനായി ഈ ദിനം നീക്കി വച്ചിരിക്കുന്നു.

WORLD LAUGHTER DAY  ലോകചിരിദിനം  LAUGHTER IS THE BEST MEDICINE  LAUGHTER CAME BEFORE LANGUAGE
World Laughter Day: Laughing As A Means Of Promoting Sense Of Unity (Etv Bharat)
author img

By ETV Bharat Kerala Team

Published : May 5, 2024, 2:03 PM IST

രാജ്യാന്തര ചിരി യോഗ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ഡോ മദന്‍ കട്ടാരിയ 1998ല്‍ ആണ് ലോക ചിരിദിനം പ്രഖ്യാപിച്ചത്. ഐക്യത്തിന്‍റെയും ആഗോള ഐക്യദാര്‍ഢ്യത്തിന്‍റെയും ബോധം പ്രോത്സാഹിപ്പിക്കാനാണ് എല്ലാക്കൊല്ലവും ഈ ദിനം ആചരിക്കുന്നത്. ആത്മാര്‍ഥമായ ചിരി സമ്മര്‍ദം കുറയ്ക്കും. സംഘര്‍ഷം കുറയ്ക്കും, മാനസികവും വൈകാരികവുമായ ഒരു സ്വാസ്ഥ്യം ചിരി നമ്മില്‍ ഉണ്ടാക്കുന്നു.

ചിരിയുടെ ഗുണങ്ങള്‍, ചിരി ഏറ്റവും നല്ല ഔഷധം

ചിരി ശക്തിമത്തായ ഒരു ഔഷധമാണ്. ആരോഗ്യകരമായ ശാരീരിക മാനസിക മാറ്റങ്ങളിലൂടെ എല്ലാവരെയും ഒരുമിപ്പിക്കാന്‍ ചിരിയിലൂടെ സാധിക്കുന്നു. ചിരി നിങ്ങളുടെ പ്രതിരോധ സംവിധാനത്തെയും മെച്ചപ്പെടുത്തുന്നു. ഇത് നിങ്ങളുടെ വൈകാരികത മെച്ചപ്പെടുത്തുന്നു. ഇത് വേദന കുറയ്ക്കുന്നു. ഇത് നിങ്ങളെ സമ്മര്‍ദത്തിന്‍റെ ദൂഷ്യങ്ങളില്‍ നിന്ന് കരകയറ്റുന്നു. ചിരിയെക്കാള്‍ വേഗത്തില്‍ ഒന്നും തന്നെ നിങ്ങളുടെ മാനസിക-ശാരീരിക വീണ്ടെടുക്കലിനെ സഹായിക്കുന്നില്ല. തമാശകള്‍ നിങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ചിരി നിങ്ങളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നു. ഇത് നിങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ചിരി നിങ്ങളെ മറ്റുള്ളവരിലേക്ക് അടുപ്പിക്കുന്നു. ചിരിയിലൂടെ നിങ്ങള്‍ക്ക് ദേഷ്യം നിയന്ത്രിക്കാനാകുന്നു. മറ്റുള്ളവരോട് പൊറുക്കാനും ചിരി സാധ്യമാക്കുന്നു.

ചിരിയുടെ ശാരീരികവും മാനസികവും സാമൂഹ്യപരവുമായ നേട്ടങ്ങള്‍

  • പ്രതിരോധം മെച്ചപ്പെടുത്തുന്നു
  • സമ്മര്‍ദ ഹോര്‍മോണുകള്‍ കുറയ്ക്കുന്നു
  • വേദന കുറയ്ക്കുന്നു
  • നാഢീവ്യൂഹത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നു
  • ഹൃദ്രോഗങ്ങള്‍ തടയുന്നു
  • സമ്മര്‍ദവും ഉത്കണ്‌ഠയും കുറയ്ക്കുന്നു
  • വൈകാരിക നില മെച്ചപ്പെടുത്തുന്നു
  • ജീവിതത്തില്‍ സന്തോഷവും ഉത്സാഹവും കൊണ്ടുവരുന്നു
  • ചിരി ആളുകളെ ഒന്നിപ്പിക്കുന്നു, ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു
  • ആളുകളെ നിങ്ങളിലേക്ക് അടുപ്പിക്കുന്നു
  • ചിരിയിലൂടെ കൂട്ടായ്‌മകള്‍ ശക്തമാകുന്നു
  • കൂട്ടായ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുന്നു
  • സംഘട്ടനങ്ങള്‍ ഇല്ലാതാക്കുന്നു

ജീവിതത്തില്‍ എങ്ങനെ കൂടുതല്‍ ചിരികള്‍ സൃഷ്‌ടിക്കാം?

ജീവിതത്തില്‍ നല്ല ചിരി അത്യന്താപേക്ഷിതമാണ്. ജീവിതത്തിന്‍റെ സ്വഭാവികഘടകവുമാണിത്. ചിരി നാം ജനിച്ചപ്പോള്‍ തന്നെ നമ്മോടൊപ്പം വന്നതാണ്.

  • നല്ല തമാശകള്‍ പങ്കുവച്ചോ തമാശ കഥ പറഞ്ഞോ ചിരിയുണ്ടാക്കാം
  • സുഹൃത്തുക്കള്‍ക്കായി കളി ചിരികള്‍ നിറഞ്ഞ ഒരു രാത്രി നീക്കി വയ്ക്കാം
  • നിങ്ങളുടെ ഓമനമൃഗങ്ങള്‍ക്കൊപ്പം ചെലവിട്ടും ചിരി വര്‍ധിപ്പിക്കാം
  • ചിരി യോഗ ക്ലാസില്‍ പങ്കെടുത്തും ചിരി വര്‍ധിപ്പിക്കാം
  • ചെറിയ ചെറിയ കാര്യങ്ങളിലൂടെ ചിരി ഉണ്ടാക്കാം.
  • തമാശപ്പടങ്ങള്‍ കണ്ടും ചിരിക്കാം
  • കുട്ടികളുമായി കളിച്ചും ചിരിക്കാം
  • തമാശ പ്രവൃത്തികള്‍ ഉണ്ടാക്കിച്ചിരിക്കാം
  • തമാശക്കാരായ സംഘങ്ങള്‍ക്കൊപ്പം കൂടാം
  • സാമൂഹ്യമാധ്യമങ്ങളില്‍ തമാശപ്പടങ്ങള്‍ പോസ്റ്റ് ചെയ്യാം
  • തമാശ പുസ്‌തകങ്ങള്‍ വായിക്കാം
  • ആരൊടെങ്കിലും എന്തെങ്കിലും തമാശ പറയാം

എങ്ങനെ നമ്മില്‍ തമാശക്കാരനെ സൃഷ്‌ടിക്കാം?

  • സ്വയം ചിരിക്കാം
  • സംഭവിച്ച മണ്ടത്തരങ്ങള്‍ ഓര്‍ത്തെടുക്കാം
  • മോശം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാതിരിക്കാം
  • സമര്‍ദങ്ങള്‍ കൈകാര്യം ചെയ്യാം
  • നിങ്ങളിലെ കുട്ടിയെ കണ്ടെത്താം
  • നിങ്ങളെ ലളിതമാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്‌ടിക്കാം
  • തമാശസാഹചര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക

ചിരിയുടെ തമാശ വസ്‌തുതകള്‍

  • ചിരി ഭാഷയ്ക്ക് മുമ്പ് തന്നെ വന്നു
  • എലികള്‍ക്കും ചിമ്പാന്‍സികള്‍ക്കും ചിരിക്കാനറിയാം
  • ചിരി നമ്മുടെ തലച്ചോറിനെ നിയന്ത്രിക്കുന്നു
  • ചിരിയിലൂടെ കലോറി എരിച്ച് കളയാനാകും
  • നിങ്ങള്‍ക്ക് ഒന്നിച്ച് ചിരിക്കുമ്പോള്‍ ബന്ധങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നു.

Also Read: ചോര ചിന്തി നേടിയ അവകാശം, ജ്വലിക്കുന്ന ഓര്‍മകളില്‍ മറ്റൊരു മെയ്‌ ദിനം കൂടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.